ബെംഗളൂരു : മൂന്നര വയസുള്ള ബാലിക ഉപദ്രവിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പ്രിൻസിപ്പൾ ആയ ഡോ: വീണയേയും സ്കൂൾ ചെയർമാനേയും പോലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ മോശമായ രീതിയിൽ ഉപദ്രവിച്ച സൂപ്പർ വൈസർ മഞ്ജുനാഥ് (40) നേരത്തെ തന്നെ പിടിയിലായിരുന്നു.മറ്റു കൂടുതൽ കുട്ടികളെ മഞ്ജുനാഥ് ഇതേ രീതിയിൽ ഉപദ്രവിച്ചതായി സംശയിക്കപ്പെടുന്നു. ബെല്ലണ്ടുരിൽ ഉള്ള പ്രീ സ്കൂളി മുന്നിൽ ഇന്നലെയും രക്ഷിതാക്കളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.മറ്റു കുട്ടികളേയും കൗൺസിലിങ്ങിന് വിധേയമാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് അധികൃതർ അറിയിച്ചു.
മറ്റു പല കുട്ടികൾക്കും സമാന അനുഭവമുണ്ടായതായി രക്ഷിതാക്കൾ അറിയിച്ചതിനേ തുടർന്ന് ഓരോ രക്ഷിതാക്കളോടും പ്രത്യേകം പരാതി നൽകാൻ ,സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമം അന്വേഷിക്കുന്ന നിയമസഭാ സമിതിയുടെ അദ്ധ്യക്ഷൻ ഉഗ്രപ്പ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഞ്ജുനാഥ് ഉപദ്രവിച്ചതായി കുട്ടി രക്ഷിതാക്കളെ അറിയിക്കുന്നത്.കൂട്ടുകാർക്കും സമാനമായ സാഹചര്യം ഉണ്ടായതായി അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിനെ സമീപിച്ചു, മാനേജ്മെന്റ് വിശദീകരണം നൽകിയില്ല എന്ന് മാത്രമല്ല പോലീസിൽ പരാതി കൊടുക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കാൻ ഉള്ള ശ്രമവും പ്രിൻസിപ്പാളിന്റെ ഭാഗത്തു നിന്നു നടന്നതായി രക്ഷിതാക്കൾ ആരോപിക്കുന്നു.സ്കൂള്‍ മാനേജ്‌മന്റ് ന്റെ ഭാഗത്ത് നിന്ന് ഒട്ടേറെ ഗുരുതരമായ വീഴ്ചയുണ്ടായതായി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ സ്ത്രീ ജീവനക്കാരെ മാത്രം നിയോഗിക്കുമെന്ന് സ്കൂള്‍ അധികാരികള്‍ ഉറപ്പു നല്‍കിയിരുന്നു എന്നാല്‍ ഇതിനു വിരുദ്ധമായാണ് മഞ്ചു നാഥ് നെ ജോലിക്കെടുത്തത്.കുട്ടികളുടെ ശുചിമുറിയില്‍ പോലും പ്രവേശിക്കാന്‍ ഇയാള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.മാത്രമല്ല പീഡനം സ്ഥിരീകരിച്ചിട്ടും സ്കൂള്‍ അധികാരികള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല പോലീസില്‍ പരാതി നല്‍കിയതിനു ശേഷം അത് പിന്‍വലിക്കാന്‍ ഉള്ള ശ്രമവും തുടര്‍ന്നു.
550 നഗരങ്ങളില്‍ ആയി 1500 ലധികം പ്രീ സ്കൂളുകള്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന ഒരു പ്രീ സ്കൂള്‍ ചെയിന്‍ ന്റെ ഫ്രാഞ്ചിസീ ആണ് ഈ സ്കൂള്‍.ഇന്ത്യയിലെ ഒരു പ്രധാന ചാനല്‍ ഹൌസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ സ്കൂള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.