ചെന്നൈ: തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍, പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ ശേഷം നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം. 122 പേര്‍ പളനി സ്വാമിക്ക് വോട്ട് ചെയ്തു. 11 വോട്ടുകള്‍ പനീര്‍ സെല്‍വത്തിന് ലഭിച്ചു. ഡിഎം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍നിന്ന് പുറത്താക്കിയ ശേഷം, ഭരണപക്ഷ അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. രണ്ട് തവണ നിര്‍ത്തിവെച്ചശേഷം മൂന്ന് മണിക്ക് സഭ ചേര്‍ന്നാണ് വി്വൊസ വോട്ടെടുപ്പ് നടന്നത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ…
Read MoreYear: 2017
പ്രമുഖ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി.മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: പ്രമുഖ നടിയെ യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചതായി പരാതി. ഇന്നലെ അർധരാത്രി അങ്കമാലിയിൽ വച്ചായിരുന്നു സംഭവം. ഉപദ്രവിച്ചശേഷം കാക്കനാടിനു സമീപം ഇറക്കിവിട്ടു. മുൻ ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പൊലീസിനു മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രമുഖ നടിയെ ഉപദ്രവിച്ചവരെക്കുറിച്ച് സൂചന കിട്ടിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി. നടി സഞ്ചരിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടത്തിന്റെ പ്രതീതി ഉണ്ടാക്കിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. അപകടമുണ്ടാക്കിയ…
Read Moreസൌജന്യ ചികിത്സ പദ്ധതികളും “ശരിയാകുന്നു”.
തിരുവനന്തപുരം: കാരുണ്യ, സുകൃതം എന്നിവയടക്കം സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സൗജന്യ ചികിത്സ നല്‍കിയ വകയില്‍ 900 കോടിയിലേറെ രൂപ കുടിശിക വന്നതോടെയാണ് പദ്ധതികള്‍ നിര്‍ത്താലാക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് ഈ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വമ്പന്‍ പദ്ധതികളായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയും സുകൃതവും. ഇവയടക്കം ഒന്‍പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കാനൊരുങ്ങുന്നത്. പദ്ധതികള്‍ വഴി സൗജന്യ…
Read Moreഅവസാന ജയം ശശികലക്ക്;ഇടപ്പാടി പളനി സ്വാമി മുഖ്യമന്ത്രി പദത്തിലേക്ക്.
ചെന്നൈ: എഐഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി. പളനി സ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായാണ് വിവരം. പളനി സ്വാമി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നാണ് സൂചനകള്‍. 15 ദിവസത്തിനകം പളനി സ്വാമി ഭൂരിപക്ഷം തെളിയിക്കണം. അതേ സമയം പാര്‍ട്ടിയിലെ ഭിന്നത തീര്‍ക്കാന്‍ ഒ പനീര്‍ സെല്‍വവും പളനിസ്വാമിയും തമ്മില്‍ സമവായത്തിന് നീക്കം തുടങ്ങി. കുവത്തൂരിലെ റിസോര്‍ട്ടില്‍ എംഎംല്‍മാര്‍ യോഗം ചേരുകയാണ്. തമിഴഅനാട്ടിലെ ഭരണ പ്രതിസന്ധി…
Read Moreലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.
കൊച്ചി: ലാവലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഇന്ന് പരിഗണനക്ക് വരുന്നത്. നേരത്തെ നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. സിബിഐയുടെ അഭിഭാഷകന്‍ ഇന്നും ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷിച്ച കേസില്‍ 2013 നവംബര്‍ അഞ്ചിന് സിബിഐ കോടതി പിണറായി വിജയന്‍ വിജയനുള്‍പ്പടെയുള്ളവരെ പ്രതികളാക്കി നല്‍കിയ കുറ്റപത്രം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ സിബിഐ അടക്കം നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് പരിഗണനക്ക് വരുന്നത്. മുമ്പ് നിരവധി തവണ മാറ്റിവക്കപ്പെട്ട ഹര്‍ജിയാണിത്. ഇക്കഴിഞ്ഞ 13ന്…
Read Moreഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ ഉള്ള കര്‍ണാടകയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി;ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ബെന്ഗലൂരു : മലയാളികള്‍ അടക്കം ഉള്ള അന്യസംസ്ഥാനക്കാരെ വളരെ യധികം വലച്ച ഒരു തീരുമാനം ആണ് കര്‍ണാടകയില്‍ വരുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ ഇവിടെയും ആജീവനാന്ത നികുതി നല്‍കണം എന്നത്.എന്നാല്‍ ഈ വിഷയത്തില്‍ ഹൈകോടതി വിധി കര്‍ണാടക സര്‍ക്കാരിനു എതിരായിരുന്നു.ഈ ഹൈകോടതി വിധി സ്റ്റേ ചെയ്യണം എന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീം കോടതി തള്ളി.ഹൈകോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു എങ്കിലും,ഈ ആവശ്യം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ഇവിടത്തെ നികുതിയടക്കാതെ…
Read Moreമദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബെന്ഗളൂരു പോലിസ്,ഹെല്‍മെറ്റ് ഇല്ലാതെ മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ ലൈസെന്‍സ് താല്‍ക്കാലികമായി റദ്ദാക്കും.
ബെന്ഗളൂരു : മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്ക് എതിരെയുള്ള നടപടികള്‍ കര്‍ശനമാക്കി ബെന്ഗളൂരു പോലിസ്.മദ്യപിച്ചു വാഹന മോടികുന്നവര്‍ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസെന്‍സ് കാണിച്ചില്ല എങ്കില്‍ അവര്‍ക്ക് എതിരെ കേസ് എടുക്കും. നഗരത്തില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ ആണ് കര്‍ശന നടപടിയുമായി ട്രാഫിക് പോലിസ് മുന്നോട്ടുപോകുന്നത്.കഴിഞ്ഞ മൂന്നുമാസമായി നഗരത്തിലെ ചില ഭാഗങ്ങളില്‍ ഈ രീതിയാണ് ട്രാഫിക് പോലിസ് തുടര്‍ന്ന് പോരുന്നത്.മദ്യപിച്ചു വാഹനമോടിക്കുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ വളരെ യധികം വര്‍ധിച്ചിട്ടുണ്ട്. സാധാരണ മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിച്ചാല്‍ നല്ലൊരു വിഭാഗം ഡ്രൈവിംഗ് ലൈസെന്‍സ് ന്റെ പകര്‍പ്പ് മാത്രമാണ്…
Read Moreചിന്നമ്മ അഴിക്കുള്ളില്‍.
ബെന്ഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ കോടതി നിരസിച്ചു. ശശികലയ്ക്കൊപ്പം കേസില്‍ പ്രതിയായ ഇളവരശിയും കീഴടങ്ങി. സുധാകരൻ നാളെ കോടതിയിൽ കീഴടങ്ങും. അതിനിടെ ശശികലക്ക് മരുന്നും വസ്ത്രങ്ങളുമായി കര്‍ണ്ണാടകയിലെത്തിയ തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു പാര്‍ട്ടിയിലെ മുതിർന്ന നേതാക്കള്‍ക്കൊപ്പം 5.15 ഓടെയാണ് ശശികല കോടതിയിലെത്തിയത്. ഇതിന് മുമ്പ് തന്നെ ഭര്‍ത്താവ് നടരാജന്‍ അടക്കമുള്ളവര്‍ കോടിതിലെത്തിയിരുന്നു. നേരത്തെ ഇതേ…
Read Moreകോഴിക്കോട് കലക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി.
തിരുവനന്തപുരം: കോഴിക്കോട് കലക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടർ യു.വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ പ്രിയ കലക്ടർക്ക് വിനയായത് രാഷ്ട്രീയക്കാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതാണെന്നാണ് സ്ഥാനചലനത്തിന് ഇടയാക്കിയതെന്നാണ് സൂചന. ഓപ്പറേഷൻ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികൾ നടപ്പാക്കി കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യൽ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാൻ പ്രശാന്ത് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു. അതേസമയം ഒരു വശത്ത് മികച്ച…
Read Moreഎയറോ ഇന്ത്യക്ക് ഗംഭീരമായ തുടക്കം;ആരാമ നഗരത്തിന്റെ വിഹായസ്സ് ഉരുക്ക് പക്ഷികള്‍ കയ്യടക്കി.
ബെന്ഗലൂരു:കാണികളുടെ കണ്ണില്‍ ആകാംക്ഷയുടെ പൂത്തിരികള്‍ കത്തിച്ചുകൊണ്ട് സൂപര്‍ സോണിക് വിമാനങ്ങള്‍ പറന്നുയര്‍ന്നു,ഇന്നലെ ഉരുക്ക് പക്ഷികള്‍ ബെന്ഗലൂരുവിന്റെ ആകാശത്ത് തീര്‍ത്തത് വിസ്മയങ്ങള്‍ ആയിരുന്നു.ചെറുതും വലുതുമായ പോര്‍ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു ,കാണികളെ സംഭ്രമത്തിന്റെ ഉത്തുങ്കങ്ങളില്‍ നിര്‍ത്തി ദേശത്തെയും വിദേശത്തെയും പൈലറ്റ് മാര്‍ നടത്തിയ പ്രകടനങ്ങള്‍ തികച്ചും പുതിയ അനുഭവമായി മാറി. എയറോ ഇന്ത്യയുടെ ഭാഗമായി യെലഹങ്ക വ്യോമതാവളത്തില്‍ ഇന്നലെയാണ് രാജ്യത്തെയും വിദേശത്തെയും യുദ്ധവിമാനങ്ങള്‍ പ്രകടനങ്ങള്‍ നടത്തിയത്.ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചു എടുത്ത ലഘു യുദ്ധവിമാനമായ തേജസ്,ഫ്രാന്‍സില്‍ നിന്നും ഇന്ത്യയുടെ വ്യോമസേനയുടെ ഭാഗമായ റാഫേല്‍,അമേരിക്കയുടെ എഫ് 16,മിറാഷ്…
Read More