ശ്രീഹരിക്കോട്ട: അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണമാണ് ഐഎസ്ആര്‍ഒ വിജയകരമാക്കിയത്. പിഎസ്എല്‍വി C-37 റോക്കറ്റ് ഉപയോഗിച്ച് ഏഴു രാജ്യങ്ങളില്‍നിന്നുള്ള 104 ഉപഗ്രഹങ്ങളാണ് ഇന്നു രാവിലെ 9.28ന് വിക്ഷേപിച്ചത്. എല്ലാ ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്ററിലാണ് ഐഎസ്ആര്‍ഒയുടെ മഹാവിക്ഷേപണദൗത്യം നടന്നത്. ചരിത്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഐഎസ്ആര്‍ഒയിലെ ശാസ്‌ത്രഞ്ജരെ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇന്നു വിക്ഷേപിച്ച 104 ഉപഗ്രഹങ്ങളില്‍ മൂന്ന്…
Read MoreYear: 2017
അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല കുറ്റക്കാരി;നാലു വര്ഷം തടവ്;പത്തു വര്‍ഷത്തേക്ക് സ്ഥാനങ്ങള്‍ ഇല്ല.
ന്യൂഡല്‍ഹി : അനധികൃത സ്വത്ത് സമ്പാദനകേസില്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കനത്ത തിരിച്ചടി. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. സ്വത്തുസമ്പാദന കേസില്‍ ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് റദ്ദാക്കിയ സുപ്രീംകോടതി വിചാരണകോടതി വിധി നിലനില്‍ക്കുമെന്ന് അറിയിച്ചു. ഇതോടെ ശശികലയുടെ രാഷ്ട്രീയ…
Read Moreപാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തില്‍ നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി.
തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തില്‍ നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി. ആത്മഹത്യ പ്രേരണക്കാണ് കേസ്. കൃഷ്ണദാസ് അടക്കം അഞ്ച് പേരെ പ്രതി പട്ടികയില്‍ ചേര്‍ത്താണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനേജ്‌മെന്റിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചതിലുള്ള മുന്‍ വൈരാഗ്യം മൂലം ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരില്‍ കുടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ളവര്‍ ഗൂഡാലോചനയില്‍ പങ്കാളിയായി. വൈസ് പ്രിന്‍സിപ്പലിന്റെ നേത്യത്വത്തില്‍ മര്‍ദിച്ചവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷ്ണദാസ് അടക്കം…
Read Moreതമിഴ്നാട് വിഷയം ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണോ ?
ചെന്നൈ : ശശികല ഉൾപ്പെട്ട അനധികൃത സ്വത്തു സമ്പാദന കേസിൽ സുപ്രീം കോടതി വിധി എന്നു വരുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ഗവർണ്ണർ കാത്തിരിക്കുന്നതിൽ അപാകതയില്ലെന്നും തീർത്തും നിക്ഷപക്ഷമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ഗവർണ്ണർ ആദ്യം പനീർശെൽവത്തിന് അവസരം നല്‍കണമെന്ന് എസ് ആർ ബൊമ്മൈ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് പി ബി സാവന്ത് അഭിപ്രായപ്പെട്ടു. ശശികല ഉൾപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിൽ ഒരാഴ്യ്ക്കകം വിധി എന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സുപ്രീംകോടതി പറഞ്ഞത്. ഒരാഴ്ച പിന്നിടുമ്പോൾ വിധി എന്നു…
Read Moreനിലമ്പൂർ- നഞ്ചൻകോട് പാതക്ക് കർണാടകയുടെ പച്ചക്കൊടി
ബെംഗളൂരു : നിലമ്പൂർ-വയനാട് – നഞ്ചൻകോട് റെയിൽ പാതയുടെ കാര്യത്തിൽ കേരളത്തിന്റെ ശ്രമങ്ങൾ കർണാടകയുടെ പിൻതുണ. ഇന്നലെ കർണാടക മുഖ്യമന്ത്രിയുമായി കേരളത്തിലെ സർവ്വകക്ഷിസംഘം ഗുണ്ടൽപേട്ടിൽ വച്ച് നടത്തിയ ചർച്ചയിലാണ് കർണാടകയുടെ പിന്തുണ ലഭിച്ചത്. കേരളം ആവശ്യപ്പെട്ടാൽ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ബെംഗളുരുവിൽ ചർച്ച സംഘടിപ്പിക്കാൻ തയ്യാറാണ്. എം എൽ എ മാരായ സി കെ ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, പി വി അൻവർ തുടങ്ങിയവർ പാതയുടെ ഗുണത്തെ ക്കുറിച്ച് കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ചാമരാജ് ജില്ലയുടെ ചുമതലയുള്ള മന്ത്രി യുടി ഖാദർ, ആർ ധ്രുവ…
Read Moreവിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി,ഒന്നിച്ചു നാട്ടിലേക്കു യാത്രചെയ്യാന്‍ പ്ലാന്‍ ചെയ്ത പ്രതിസുത വധൂവരന്‍മാര്‍ കുടുങ്ങി.
ബെംഗലൂരു: അടുത്തദിവസം നടക്കുന്ന വിവാഹനിശ്ചയത്തിന് ഒന്നിച്ചു യാത്ര ചെയ്യാനായി വിമാനത്തിൽ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി യുവതിയും യുവാവും അറസ്റ്റിൽ. മാവേലിക്കര സ്വദേശി അർജുനേയും ചേർത്തല സ്വദേശിനി നേഹയേയുമാണ് ബെംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. അർജുന്റെ ബന്ധുവാണ് വ്യാജ ബോംബു ഭീഷണി ഫോണിലൂടെ മുഴക്കിയത്.ബെംഗലൂരുവിൽ ജോലി ചെയ്യുന്ന ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി നാട്ടിലേക്കു പുറപ്പെടാനിരിക്കേ കൃത്യ സമയത്ത് ഇരുവർക്കും ഒന്നിച്ച് കെംപഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ വിമാനം വൈകിപ്പിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വ്യാജ…
Read Moreഎടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി.
ഡല്‍ഹി : എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ പുതിയ നടപടി നിലവില്‍ വരും. നിലവില്‍ പ്രതിവാരം പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. മാര്‍ച്ച് 13 മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാകില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.
Read Moreലോ അക്കാദമി സമരം ഒത്തുതീർന്നു.
തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീർന്നു . മാനേജ്മെന്റും വിദ്യാർത്ഥികളു തമ്മില്‍ പുതിയ കരാറായതിനെ തുടര്‍ന്നാണ് സമരം അവസാനിച്ചത് . കാലാവധിയില്ലാതെ പുതിയ പ്രിൻസിപ്പാളിനെ നിയമിക്കാന്‍ ധാരണയായി . പ്രിൻസിപ്പാളിനെ മാനേജ്മെന്റ് മാറ്റിയാൽ സർക്കാർ ഇടപെടണമെന്നും യോഗത്തില്‍ ധാരണയായി. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറുമാണ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയത്. മന്ത്രിസഭായോഗ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചര്‍ച്ച . വിദ്യാഭ്യാസമന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ഇരുപത്തിയൊമ്പതാം ദിവസത്തിലാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടം നടത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
ചെന്നൈ: തമിഴ്‍നാട്ടില്‍ ശശികലയെ പിന്തുണയ്ക്കുന്ന 132 എം.എല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തവരെയാണ് യോഗം കഴിഞ്ഞ ഉടന്‍ രണ്ട് ബസുകളില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് കൂടുതല്‍ എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ പനീര്‍ശെല്‍വത്തെ സഹായിക്കുമെന്നാണ് ശശികലയെ പിന്തുണയ്ക്കുന്നവരുടെ വാദം. ഇതിനിടെ ശശികലയ്ക്കെതിരായ കേസിലെ വിധി എതിരായാല്‍ ശശികല അയോഗ്യയാകുന്നതിന് പിന്നാലെ പനീര്‍ശെല്‍വം അധികാരമേല്‍ക്കുന്നത് തടയാനാമാണ് എം.എല്‍.എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 10 മണിക്ക് എം.എല്‍.എമാരുടെ യോഗം ചേരുമെന്ന്…
Read Moreയെലഹങ്കക്ക് സമീപം റോഡില്‍ വെടിവെപ്പ് ഒരാള്‍ മരിച്ചു;നിരവധിപേര്‍ ആശുപത്രിയില്‍.
ബെന്ഗളൂരു : യലഹങ്കക്ക് സമീപം കൊഗിലു ക്രോസ്സില്‍ റോഡില്‍ വച്ചു ഇന്ന് ഉച്ചക്ക് നടന്ന വെടിവെപ്പില്‍ ഒരാല്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക് പറ്റി.ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച രീതിയില്‍ രണ്ടു പള്‍സര്‍ ബൈകില്‍ എത്തിയ ആളുകള്‍ ആണ് നടു റോഡില്‍ വെടിയുതിര്‍ത്തത്.പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുന്നു. ഉച്ചക്ക് 12 :10 നു ആണ് യെലഹാങ്ക പോലിസ് വിവരം ലഭിച്ചത്തിനു ശേഷം സംഭവ സ്ഥലത്ത് എത്തുന്നത്,രണ്ടു പള്‍സറുകളില്‍ മുഖം മറച്ച നിലയില്‍ അക്രമികള്‍ സിറ്റി ഭാഗത്തേക്ക് ഓടിച്ചു പോകുന്നതാണ് പോലിസ് കണ്ടത്.എ പി എം…
Read More