വിമാനത്തില്‍ വ്യാജ ബോംബ്‌ ഭീഷണി,ഒന്നിച്ചു നാട്ടിലേക്കു യാത്രചെയ്യാന്‍ പ്ലാന്‍ ചെയ്ത പ്രതിസുത വധൂവരന്‍മാര്‍ കുടുങ്ങി.

ബെംഗലൂരു: അടുത്തദിവസം നടക്കുന്ന വിവാഹനിശ്ചയത്തിന് ഒന്നിച്ചു യാത്ര ചെയ്യാനായി വിമാനത്തിൽ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി യുവതിയും യുവാവും അറസ്റ്റിൽ. മാവേലിക്കര സ്വദേശി അർജുനേയും ചേർത്തല സ്വദേശിനി നേഹയേയുമാണ് ബെംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്.

അർജുന്റെ ബന്ധുവാണ് വ്യാജ ബോംബു ഭീഷണി ഫോണിലൂടെ മുഴക്കിയത്.ബെംഗലൂരുവിൽ ജോലി ചെയ്യുന്ന ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി നാട്ടിലേക്കു പുറപ്പെടാനിരിക്കേ കൃത്യ സമയത്ത് ഇരുവർക്കും ഒന്നിച്ച് കെംപഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ വിമാനം വൈകിപ്പിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വ്യാജ ബോംബ് ഭീഷണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..