പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തില്‍ നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി.

തൃശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി ജീവനൊടുക്കിയ സംഭവത്തില്‍ നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതി. ആത്മഹത്യ പ്രേരണക്കാണ് കേസ്. കൃഷ്ണദാസ് അടക്കം അഞ്ച് പേരെ പ്രതി പട്ടികയില്‍ ചേര്‍ത്താണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാനേജ്‌മെന്റിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രതികരിച്ചതിലുള്ള മുന്‍ വൈരാഗ്യം മൂലം ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരില്‍ കുടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നെഹ്‌റൂ ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ളവര്‍ ഗൂഡാലോചനയില്‍ പങ്കാളിയായി. വൈസ് പ്രിന്‍സിപ്പലിന്റെ നേത്യത്വത്തില്‍ മര്‍ദിച്ചവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷ്ണദാസ് അടക്കം അഞ്ച് പേരെ പ്രതിചേര്‍ത്തെങ്കിലും എല്ലാവരും ഒളിവിലാണെന്ന് അന്വേഷണ സംഘം

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ജിഷ്ണുവിന്റെ മരണത്തില്‍ കുടുംബാഗങ്ങളുടെയും സഹപാഠികളുടെയും ആരോപണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പോലീസ് റിപ്പോര്‍ട്ട്. ജിഷ്ണുവിനെ കുടുക്കുന്നതിനായി മാനെജ്‌മെന്റ് ഉപയോഗിച്ചത് അധ്യാപകന്‍ സി.പി. പ്രവീണിനെയാണ്.

ജിഷ്ണു എഴുതിയ രണ്ട് പരീക്ഷയ്ക്കും നിരീക്ഷകനായെത്തിയത് പ്രവീണാണ്. രണ്ടാം ദിവസത്തെ പരീക്ഷതീരാന്‍ അര മണിക്കൂര്‍ ശേഷിക്കേ ജിഷ്ണുവിനെ പിടികൂടി. പ്രവീണിനൊപ്പം ഡി ബിന്നുമുണ്ടായിരുന്നു. ജിഷ്ണുവിനെ പ്രിന്‍സിപ്പലിന്റെ അടുത്തെത്തിച്ചെങ്കിലും നടപടി വേണ്ടെന്ന് അദ്ദേഹം നിലപാടെടുത്തു. എന്നിട്ടും വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ജിഷ്ണുവിന്റെ ഉത്തരക്കടലാസ് വെട്ടിക്കളയുകയും കോപ്പിയടിച്ചന്ന് എഴുതി വ്യാജഒപ്പിടുകയും ചെയ്തു. ഇവിടെ വച്ച് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നും കണ്ടെത്തി.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

തുടര്‍ന്ന് വിവാദമായതോടെ കൃഷ്ണദാസും സഞ്ചിത്തും ചേര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചെന്നും പോലീസ് കണ്ടെത്തി. ഇതോടെയാണ് കഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ.ശക്തിവേലു, വി.ആര്‍.ഒ സഞ്ചിത് ,അധ്യാപകരായ സി.പി. പ്രവീണ്‍ ,ഡി ബിന്‍ എന്നിവരെ പ്രതികളാക്കി വടക്കാഞ്ചേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts