എയറോ ഇന്ത്യക്ക് ഗംഭീരമായ തുടക്കം;ആരാമ നഗരത്തിന്റെ വിഹായസ്സ് ഉരുക്ക് പക്ഷികള്‍ കയ്യടക്കി.

ബെന്ഗലൂരു:കാണികളുടെ കണ്ണില്‍ ആകാംക്ഷയുടെ പൂത്തിരികള്‍ കത്തിച്ചുകൊണ്ട് സൂപര്‍ സോണിക് വിമാനങ്ങള്‍ പറന്നുയര്‍ന്നു,ഇന്നലെ ഉരുക്ക് പക്ഷികള്‍ ബെന്ഗലൂരുവിന്റെ ആകാശത്ത് തീര്‍ത്തത് വിസ്മയങ്ങള്‍ ആയിരുന്നു.ചെറുതും വലുതുമായ പോര്‍ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു ,കാണികളെ സംഭ്രമത്തിന്റെ ഉത്തുങ്കങ്ങളില്‍ നിര്‍ത്തി ദേശത്തെയും വിദേശത്തെയും പൈലറ്റ്‌ മാര്‍ നടത്തിയ പ്രകടനങ്ങള്‍ തികച്ചും പുതിയ അനുഭവമായി മാറി. എയറോ ഇന്ത്യയുടെ ഭാഗമായി യെലഹങ്ക വ്യോമതാവളത്തില്‍ ഇന്നലെയാണ് രാജ്യത്തെയും വിദേശത്തെയും യുദ്ധവിമാനങ്ങള്‍ പ്രകടനങ്ങള്‍ നടത്തിയത്.ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചു എടുത്ത ലഘു യുദ്ധവിമാനമായ തേജസ്‌,ഫ്രാന്‍സില്‍ നിന്നും ഇന്ത്യയുടെ വ്യോമസേനയുടെ ഭാഗമായ റാഫേല്‍,അമേരിക്കയുടെ എഫ് 16,മിറാഷ്…

Read More