നെലമംഗലാക്ക് സമീപം കര്‍ണാടക ആര്‍ ടി സി ബസ്‌ തീപിടിച്ചു ഒരാള്‍ മരിച്ചു;നാലു പേര്‍ക്ക് പരിക്ക്.

ബെന്ഗളൂരു : ചിക്കമങ്ങലൂറില്‍ നിന്നും ബെന്ഗലൂരുവിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ ടി സി യുടെ ബസിനു തീ പിടിച്ചു ഒരു സ്ത്രീ മരിച്ചു.നാലുപേര്‍ക്ക് പരിക്ക് ഉണ്ട്.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ദേശീയ പാത നാലില്‍ നെലമംഗല ക്ക് സമീപം അറിഷണകുന്റെ എന്നാ സ്ഥലത്താണ് അപകടം നടന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് കര്‍ണാടക ആര്‍ ടി സിയുടെ ബസ്‌ അപകടത്തില്‍ പെട്ടത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഭാഗ്യമ്മ (52)ആണ് അപകടത്തില്‍ മരിച്ചത്,60% പൊള്ളല്‍ ഏറ്റ ഒരു യാത്രക്കാരന്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.മരിച്ച ആളുടെ കുടുംബന്കത്തിനു കര്‍ണാടക ആര്‍ ടി സി മൂന്നു ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.

ഷോര്‍ട്ട് സെര്‍ക്യുറ്റ് ആണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം.ബസിന്റെ പിന്‍ ഭാഗത്ത്‌ നിന്ന് പുക ഉയരുന്നത് കണ്ടു ഡ്രൈവര്‍ ബസ്‌ നിര്‍ത്തുകയും ആളുകളെ പുറത്തു ഇറക്കുകയുമായിരുന്നു.കര്‍ണാടക സാരിഗെ വിഭാഗത്തില്‍ പെട്ട ബസ്‌ ആണ് അപകടത്തില്‍ പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts