ശിവരാത്രി അവധിക്ക് കർണാടക ആർ ടി സി യുടെ 9 സ്പെഷലുകൾ;ഇരുട്ടിൽ തപ്പി കേരള ആർടിസി.

ബെംഗളൂരു : ശിവരാത്രി ആഘോഷിക്കാൻ നാട്ടിൽ പോകുന്നവർക്കായി കർണാടക ആർ ടി സി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു.ഏറ്റവും തിരക്ക് പ്രതീക്ഷിക്കുന്ന 23 ന് ഒൻപതു സ്പെഷൽ ബസുകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി  സർവീസ് നടത്തുന്നത്. കേരള ആർടി സി യുടെ സർവ്വീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. പതിവുപോലെ സ്പെയർ ബസുകളുടെ അഭാവമാണ് സ്പെഷൽ അനുവദിക്കാൻ തടസ്സമെന്ന് അധികൃതർ അറിയിച്ചു.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

ശിവരാത്രിക്ക് പിന്നാലെ ശനി ഞായർ അവധി ദിവസങ്ങൾ വരുന്നതോടെ വ്യാഴാഴ്ച സ്വകാര്യ ബസുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.തിരുവനന്തപുരത്തേക്ക് 2200 രൂപയും എറണാകുളത്തേക്ക് 2000 രൂപയും വരെ സ്വകാര്യ ബസുകൾ ഈടാക്കുന്നു.

കർണാടക ആർ ടി സി എറണാകുളം, (മൂന്ന് ), കോട്ടയം ( ഒന്ന് ), തൃശുർ (രണ്ട്), പാലക്കാട് ( ഒന്ന് ), കോഴിക്കോട് ( രണ്ട് ) എന്നിങ്ങനെയാണ് സ്പെഷലുകൾ അനുവദിച്ചിരിക്കുന്നത്.ഇവയിലെ ടിക്കറ്റ് തീരുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കും.23 നും 24നുമായി ബെംഗളൂരുവിൽ നിന്നും വിവിധ ഭാഗങ്ങളിലേക്കായി 450 സ്പെഷൽ ബസുകൾ ഓടിക്കുമെന്ന് കർണാടക ആർ ടി സി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
[masterslider id="10"]

Related posts