പട്ടാപ്പകൽ മോഷണം; മലയാളിയുടെ പാസ്പോർട്ടും വീസയും നഷ്ടപ്പെട്ടു.

ബെംഗളൂരു ∙ സിറ്റി റെയിൽവേ സ്റ്റേഷനിൽ മലയാളിയുടെ പാസ്പോർട്ടും വീസയും അടങ്ങിയ ബാഗ് പട്ടാപ്പകൽ മോഷണംപോയി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അനസ് സലീം ആണ് കവർച്ചക്കിരയായത്. സിസി ക്യാമറകൾ ഉൾപ്പെടെ നിരീക്ഷണ സംവിധാനമുണ്ടായിട്ടും റെയിൽവേ പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും സലീം പറഞ്ഞു. വിദേശ ജോലിക്കുള്ള അഭിമുഖ പരീക്ഷ കഴിഞ്ഞു വീസ വാങ്ങാനാണ് ബെംഗളൂരുവിലെത്തിയത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

ഇന്നലെ വൈകിട്ട് നാട്ടിലേക്കു മടങ്ങാനായി ഉച്ചയ്ക്ക് രണ്ടരയോടെയാണ് മജസ്റ്റിക് സ്റ്റേഷനിൽ എത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വിശ്രമമുറിയിൽ കയറിയ അനസ്, ബാഗ് കസേരയിൽ വച്ചശേഷം ശുചിമുറിയിൽ കയറി. തിരിച്ചെത്തിയപ്പോഴേക്കും ബാഗ് മോഷണം പോയിരുന്നു. ഉടൻതന്നെ റെയിൽവേ പൊലീസിൽ വിവരം അറിയിച്ചെങ്കിലും സിസി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നു കേസെടുക്കാതെ മടക്കി അയച്ചതായും അനസ് പറഞ്ഞു. 5000 രൂപയും മൊബൈൽഫോണും ബാഗിൽ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts