സംസ്ഥാനത്ത് ഐടി–അനുബന്ധ മേഖലയിലെ തൊഴിലാളി യൂണിയനു തൊഴിൽവകുപ്പ് അംഗീകാരം നൽകി.

ബെംഗളൂരു ∙ സംസ്ഥാനത്ത് ഐടി–അനുബന്ധ മേഖലയിലെ തൊഴിലാളി യൂണിയനു തൊഴിൽവകുപ്പ് അംഗീകാരം നൽകിയത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കു കൂടുതൽ ആത്‌മവിശ്വാസം പകരുമെന്നു ഭാരവാഹികൾ. കൂട്ടപ്പിരിച്ചുവിടൽ(ലേഓഫ്), കുറഞ്ഞ വേതനം തുടങ്ങി ഐടി–അനുബന്ധ ജോലിക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച കർണാടക സ്റ്റേറ്റ് ഐടി–ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ(കെഐപിയു) ഈ മേഖലയിലെ ഒരേയൊരു തൊഴിലാളി യൂണിയനാണ്. മറ്റു തൊഴിലാളി യൂണിയനുകളുടേതായ എല്ലാ അവകാശങ്ങളും കെഐപിയുവിനും ഉണ്ടെന്നു ജനറൽ സെക്രട്ടറി വിനീത് വാകിൽ പറഞ്ഞു. ഇനി മുതൽ തൊഴിലുമായി ബന്ധപ്പെട്ട് ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ യൂണിയന്…

Read More

സുങ്കതഘട്ടെ പാർക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കേസ്: കൊലയാളി പിടിയിൽ

ബെംഗളൂരു ∙ പാർക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി റായ്ച്ചൂരിൽ പിടിയിൽ. വിജയപുരയ ജില്ലയിൽ നിന്നുള്ള ഗുന്ദന ഗൗഡ(22) കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് ബസവലിംഗ(21) ആണ് അറസ്റ്റിലായത്. മരിച്ച യുവാവിന്റെ ചിത്രം പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞ മാസം 13നു സുങ്കതഘട്ടെയിലെ പാർക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇയാൾ മറ്റൊരാൾക്കൊപ്പം ബാറിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഉത്തര കന്നഡയിൽ നിന്നുള്ളവരുടെ സംഭാഷണ ശൈലിയാണ്…

Read More

പട്ടാപ്പകൽ മോഷണം; മലയാളിയുടെ പാസ്പോർട്ടും വീസയും നഷ്ടപ്പെട്ടു.

ബെംഗളൂരു ∙ സിറ്റി റെയിൽവേ സ്റ്റേഷനിൽ മലയാളിയുടെ പാസ്പോർട്ടും വീസയും അടങ്ങിയ ബാഗ് പട്ടാപ്പകൽ മോഷണംപോയി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അനസ് സലീം ആണ് കവർച്ചക്കിരയായത്. സിസി ക്യാമറകൾ ഉൾപ്പെടെ നിരീക്ഷണ സംവിധാനമുണ്ടായിട്ടും റെയിൽവേ പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും സലീം പറഞ്ഞു. വിദേശ ജോലിക്കുള്ള അഭിമുഖ പരീക്ഷ കഴിഞ്ഞു വീസ വാങ്ങാനാണ് ബെംഗളൂരുവിലെത്തിയത്. ഇന്നലെ വൈകിട്ട് നാട്ടിലേക്കു മടങ്ങാനായി ഉച്ചയ്ക്ക് രണ്ടരയോടെയാണ് മജസ്റ്റിക് സ്റ്റേഷനിൽ എത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ വിശ്രമമുറിയിൽ കയറിയ അനസ്, ബാഗ് കസേരയിൽ വച്ചശേഷം ശുചിമുറിയിൽ കയറി. തിരിച്ചെത്തിയപ്പോഴേക്കും ബാഗ്…

Read More

അധാറിനെ ചീത്ത പറയുന്നവര്‍ ഇത് കൂടി വായിക്കുക;100 ദിവസത്തിനുള്ളിൽ രക്ഷിച്ചത്‌ 505 കുട്ടികളെ.

ബെംഗളൂരു∙ ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്ന് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) രക്ഷപ്പെടുത്തിയ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിച്ചത് ആധാർ കാർഡ്. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 505 കുട്ടികളെയാണ് കർണാടകയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആർപിഎഫ് സംഘം രക്ഷപ്പെടുത്തിയത്. ഇതിൽ 246 കുട്ടികളെ കണ്ടെത്തിയ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. സ്വന്തം നാടോ വീടോ സംബന്ധിച്ച് കുട്ടികളിൽ നിന്ന് കൃത്യമായി ഉത്തരം ലഭിക്കാൻ ബുദ്ധിമുട്ടിയപ്പോഴാണ് ആധാർ കാർഡിന്റെ സാധ്യതകൾ പരിശോധിച്ചത്. എൻറോളിങ് സെന്ററിലെത്തി കുട്ടികളുടെ വിരലടയാളം പതിപ്പിച്ചപ്പോഴാണ് 90 ശതമാനം പേർക്കും ആധാർ…

Read More

4157 പേര്‍ക്ക് ജോലി നഷ്ട്ടപ്പെട്ടു;2025 ആകുമ്പോഴേക്കും ഐ.ടി. രംഗത്ത് പുതുതായി 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

ബെംഗളൂരു: കൂട്ടപ്പരിച്ചുവിടലിനെത്തുടർന്നുള്ള ഐ.ടി. മേഖലയിലെ ആശങ്ക അകലുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിെട ആറ്‌ പ്രമുഖ ഐ.ടി. കമ്പനികളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 4157 പേർക്കാണ്. കഴിഞ്ഞ ഏപ്രിൽമുതൽ സെപ്റ്റംബർവരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000-ത്തോളം പേർക്ക് പുതുതായി ജോലിലഭിച്ച സാഹചര്യത്തിലാണിത്. ഐ.ടി. വ്യവസായ കൂട്ടായ്മയായ നാസ്‌കോം നടപ്പുസാമ്പത്തികവർഷം ഒന്നരലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും കണക്കുകൾ കണക്കുകൾ ആശങ്കനിറഞ്ഞതാണെന്ന് ഐ.ടി. രംഗത്തുള്ളവർ പറയുന്നു. കൂട്ടപ്പിരിച്ചുവിടൽ ഭീഷണി ഐ.ടി. ഹബ്ബായ ബെംഗളൂരുവിനെയാണ് കൂടുതലായും ബാധിച്ചത്. കർണാടകത്തിൽ ഐ.ടി. മേഖലയിൽ 40 ലക്ഷത്തോളം പേർ ജോലിചെയ്യുന്നുണ്ട്. ബെംഗളൂരുവിൽ മാത്രം 15 ലക്ഷത്തോളം…

Read More
Click Here to Follow Us