ബെംഗളൂരു : 82ാം വയസ്സിൽ അച്ഛനായി കലബുറഗിയിലെ ശരണ ബസവേശ്വര മഠാധിപതി ശരണ ബസപ്പ. എട്ടു പെൺമക്കളുള്ള ശരണ ബസപ്പയ്ക്ക് അഞ്ചു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് ആൺകുഞ്ഞ് പിറന്നത്. 48 വയസ്സുള്ള രണ്ടാംഭാര്യയിൽ ഉണ്ടായ കുഞ്ഞ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ്. സന്യാസിമഠത്തിന് അനന്തരാവകാശി ഇല്ലാത്തതിൽ ശരണ ബസപ്പ ദുഃഖിതനായിരുന്നു. ആദ്യഭാര്യയിൽ അഞ്ചു പെൺകുട്ടികൾ പിറന്നിട്ടും മകനെ ലഭിച്ചില്ല. ഇതോടെ രണ്ടാമതും വിവാഹം ചെയ്തു. രണ്ടാം ഭാര്യയിൽ ആദ്യത്തെ മൂന്നും പെൺകുട്ടികളായി. ആൺകുഞ്ഞു പിറന്നെന്ന വാർത്ത അറിഞ്ഞു നൂറുകണക്കിനു വിശ്വാസികൾ മഠത്തിലെത്തി. നൂറുകോടി രൂപയുടെ ആസ്തിയുണ്ട് ശരണ…
Read MoreDay: 3 November 2017
സ്ഥലമില്ലാത്ത ഇടങ്ങളില്‍ ഇന്ദിര കാന്റീനുകള്‍ മൊബൈല്‍ കാന്റീന്;
ബെംഗളൂരു∙ ഇന്ദിരാ കന്റീൻ നിർമിക്കാൻ സ്ഥലമില്ലാത്ത വാർഡുകളിൽ മൊബൈൽ കന്റീൻ ആരംഭിക്കാൻ ബിബിഎംപി. 15 വാർഡുകളിലാണ് അടുത്ത ആഴ്ച മുതൽ മൊബൈൽ കന്റീനുകൾ ആരംഭിക്കുന്നത്. ബിബിഎംപിയുടെ 198 വാർഡുകളിലും കന്റീൻ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതാണു പ്രതിസന്ധി സൃഷ്ടിച്ചത്. നിലവിൽ 142 വാർഡുകളിലാണു കന്റീനുകൾ പ്രവർത്തനം ആരംഭിച്ചത്. ബാക്കിയുള്ള 56 വാർഡുകളിലെ സ്ഥലമേറ്റെടുപ്പു പ്രതിസന്ധി സൃഷ്ടിച്ചു. ചിലയിടങ്ങളിൽ സ്വകാര്യ ഭൂമിയിൽ കന്റീൻ സ്ഥാപിക്കാൻ ആലോചിച്ചിരുന്നെങ്കിലും വാടകയും മറ്റും ബാധ്യതയാവുമെന്നു കണ്ടു ബിബിഎംപി പിൻവാങ്ങിയിരുന്നു. പാർക്കുകളിൽ കന്റീനുകൾ സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്നു തടസ്സപ്പെടുകയും…
Read Moreബെല്ലണ്ടൂര്‍ “കിഡ് സീ”യില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്;പോലീസിന് തിരിച്ചടി;പോക്സോ റദ്ദാക്കാൻ ഹൈക്കോടതി നിർദേശം.
ബെംഗളൂരു: ബെലന്തൂരിലെ പ്രീ നഴ്സറി സ്കൂളിൽ മൂന്നരവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ നാലുപേർക്കെതിരായ പോക്സോ കേസ് റദ്ദാക്കാൻ ഹൈക്കോടതി നിർദേശം. സ്കൂളിലെ സൂപ്പർവൈസർ കുട്ടികളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേർക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു ചുമത്തുന്ന പോക്സോ വകുപ്പനുസരിച്ചു കേസെടുത്തതു ചോദ്യം ചെയ്തു പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആറിലും പരാതിയിലും ആരോപിച്ച കുറ്റങ്ങൾ മുഖവിലയ്ക്കെടുത്താൽ കൂടി ഇവ പ്രഥമദൃഷ്ട്യാ പോക്സോ ചുമത്താൻ പര്യാപ്തമല്ലെന്നു കോടതി നിരീക്ഷിച്ചു. കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിൽ സ്കൂൾ സൂപ്പർവൈസർ…
Read Moreലോകം മുഴുവൻ വാട്സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി.
ബാംഗ്ലൂര്‍: ലോകം മുഴുവൻ വാട്സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി. ഉച്ചയക്ക് 1.45 ലോടെ ഒരു മണിക്കൂറോളമാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലായിരുന്നു വാട്സാപ്പ്്. ഫേസ്ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്ബുക്കിലൂടെയാണ് ജനങ്ങൾ അറിയിച്ചത്. മെസ്സേജിങ് സേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ട്വിറ്ററിൽ ആളുകൾ പരാതി നൽകിയിട്ടുണ്ട്. എന്താണ് വാട്സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല
Read Moreഹംപി ഉൽസവത്തിന് ഇന്ന് അരങ്ങ് ഉണരും;ഇനി മൂന്നു ദിവസം വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രക്കാഴ്ചകള്‍ കണ് നിറയെ.
ബെള്ളാരി∙ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രകാഴ്ചകളുമായി ഹംപി ഉൽസവത്തിന് ഇന്ന് തിരിതെളിയും. ബാസവന മണ്ഡപത്തിൽ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉൽസവം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടക ടൂറിസം വികസന കോർപറേഷൻ, കന്നഡ സാംസ്കാരിക വകുപ്പ്, കർണാടക ശിൽപകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് തുടർച്ചയായ മൂന്നാംവർഷവും ഉൽസവം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ചിനു സമാപിക്കുന്ന ഉൽസവത്തിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കുന്ന കർണാടക വൈഭവ് ലൈറ്റ് ആൻഡ് സൗണ്ട് പ്രദർശനവും അരങ്ങേറും. വൈകിട്ട് ഏഴിന് കമൽ മഹൽ…
Read Moreമൈസുരു-തലശ്ശേരി റെയില്‍ പാത യാഥാര്‍ഥ്യത്തിലേക്ക്;രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ച 8 ന് നടക്കും.
ബെംഗളൂരു : നിർദിഷ്ട മൈസൂരു-തലശ്ശേരി റെയിൽപാത സംബന്ധിച്ചു കേരളവും കർണാടകയും തമ്മിലുള്ള ചർച്ച എട്ടിനു ബെംഗളൂരുവിൽ നടക്കും. വിധാൻസൗധയിൽ നടക്കുന്ന ചർച്ചയിൽ കേരള ഗതാഗതവകുപ്പു സെക്രട്ടറി കെ.ആർ.ജ്യോതിലാലും കർണാടക ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഖുന്ത്യയും പങ്കെടുക്കും. പാതയുടെ വിശദ പദ്ധതിരേഖ സമർപ്പിക്കാൻ റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണു നടപടികൾ വീണ്ടും ചൂടുപിടിക്കുന്നത്. പദ്ധതി നടപ്പിലാക്കാൻ കർണാടക സർക്കാരും താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഉന്നതതല ചർച്ചയ്ക്കു കളമൊരുങ്ങിയത്. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക സർവേയിൽ 196 കിലോമീറ്റർ ദൂരമാണു പാതയ്ക്കുള്ളത്. മൈസൂരുവിലെ കടക്കോളയിൽനിന്നാരംഭിച്ച്…
Read Moreകേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ “ഓണോല്സവം”നാളെ.
ബെംഗളൂരു∙ കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം നാളെ വൈകിട്ടു മൂന്നിന് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ദുബാഷിപാളയ ഡിഎസ്എ ഭവനിൽ നടക്കും. പാചകമൽസരം, കലാപരിപാടികൾ എന്നിവയ്ക്കു ശേഷം സാഹിത്യ സമ്മേളനം എഴുത്തുകാരൻ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ 10നു സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്രനടി ശ്രീലത നമ്പൂതിരി, എസ്.ടി.സോമശേഖർ എംഎൽഎ എന്നിവർ പങ്കെടുക്കും. ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരിക്കും. ഫോൺ: 9448689361.
Read Moreകൊടുക്കാം കർണാടക ആർ ടി സിക്ക് ഒരു കയ്യടി; 50% ജോലികൾ സ്ത്രീകൾക്ക് സംവരണം ചെയ്ത് കെഎസ്ആർടിസിയും ബിഎംടിസിയും.
ബെംഗളൂരു ∙ കർണാടക ആർടിസി ബസുകളിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അൻപതു ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. ഇതു സംബന്ധിച്ചുള്ള നടപടികൾക്കു രൂപം നൽകിയതായി ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. കെഎസ്ആർടിസിയുടെ ഉപവിഭാഗമായ ബാംഗ്ലൂർ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസുകളിലും അൻപതു ശതമാനം വനിതകൾക്കായി സംവരണം ചെയ്യും. ഗ്രാമീണ മേഖലകളിൽ നിന്നടക്കം അനവധി യുവതികൾ സമീപകാലത്തു ഹെവി ലൈസൻസ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 38,405 ജീവനക്കാരുള്ള കെഎസ്ആർടിസിയിൽ 2775 വനിതാ ജീവനക്കാരാണുള്ളത്.
Read More