ബെംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിൽത്തട്ടി മൂന്ന് റൺവേ ലൈറ്റുകൾക്ക് കേടുപാടുവന്ന സംഭവത്തിൽ രണ്ട് സ്പൈസ്ജെറ്റ് പൈലറ്റുമാരെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തു.
നാല് മാസത്തേക്കാണ് സസ്പെൻഷൻ.
കഴിഞ്ഞ ഒക്ടോബർ 31ന് ദുബായിൽനിന്ന് മംഗളൂരുവിലേക്ക് വന്ന ബി737 വിമാനമാണ് റൺവേ ലൈറ്റുകൾക്ക് കേടുപാടു വരുത്തിയത്.
വിമാനത്തിന്റെ ലാൻഡിങ് കൃത്യമല്ലായിരുന്നുവെന്നും വിമാനം റൺവേയുടെ ഇടതുവശത്തേക്ക് നിങ്ങിയതാണ് അപകടത്തിന് കാരണമായതെന്നും അന്വേഷണത്തിൽ ഡിജിസിഎ കണ്ടെത്തിയിരുന്നു.
സംഭവത്തന് പിന്നാലെ വിശദീകരണമാവശ്യപ്പെട്ട് വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കും ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇരുവരുടെയും മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് രണ്ട് പൈലറ്റുമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.