വീട് പൂട്ടി നഗരത്തിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കുന്നവർക്ക് ഭയം വേണ്ട…സുരക്ഷയൊരുക്കാൻ പോലീസ്; ടോൾ ഫ്രീ നമ്പർ ഇതാ

ബെംഗളൂരു : വീടുപൂട്ടി കുറച്ചുദിവസം നഗരത്തിൽ നിന്ന് മാറി നിൽക്കുന്നവർക്ക് കവർച്ചാ ഭീതിയൊഴിവാക്കാൻ നടപടിയുമായി പോലീസ്.

വീടു പൂട്ടിപ്പോകുമ്പോൾ വീടിന്റെ വിവരങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ മതി. അവർ ഈ വീടുകളുള്ള സ്ഥലങ്ങളിൽ രാത്രി പട്രോളിങ്ങിന് മുൻഗണന നൽകും.

നഗരത്തിൽ വീടുകൾ കൊള്ളയടിക്കുന്ന സംഭവങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ ബെംഗളൂരു സൗത്ത് ഡിവിഷൻ പോലീസിന് കീഴിലെ സ്റ്റേഷൻ പരിധികളിലാണ് ഈ സൗകര്യമുള്ളത്.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

വിവരം പോലീസിൽ അറിയിക്കണം വീടു പൂട്ടിപ്പോകുമ്പോൾ ഉടമസ്ഥർ വീടിന്റെ ചിത്രമെടുത്ത് പോലീസിന് അയക്കണം.

ബെംഗളൂരു സൗത്ത് കൺട്രോൾ റൂമിൽ വിളിച്ചോ (080 22943111) 9480801500 നമ്പറിൽ വിളിച്ചോ വിവരം അറിയിക്കാം. കൺട്രോൾ റൂം സംഘം അപേക്ഷ രജിസ്റ്റർ ചെയ്ത് പ്രദേശത്ത് പൂട്ടിക്കിടക്കുന്ന വീടുകളുടെ പട്ടിക തയ്യാറാക്കും.

എല്ലാ ദിവസവും വൈകീട്ട് ഈ പട്ടിക സൗത്ത് ബെംഗളൂരുവിലെ 18 പോലീസ് സ്റ്റേഷനുകളിലും വിതരണം ചെയ്യും. ഇതനുസരിച്ച് പോലീസുകാർ രാത്രി പട്രോളിങ് ആസൂത്രണം ചെയ്യും.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

നിലവിൽ രാവിലെ പട്രോളിങ് നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ അവരുടെ അധികാരപരിധിയിലെ പൂട്ടിക്കിടക്കുന്ന വീടുകൾ അവലോകനം ചെയ്യുകയും ലിസ്റ്റ് രാത്രി പട്രോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts