കബ്ബൺ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.

നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് ഇൻഫൻട്രി റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള റോഡ്, സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കുള്ള റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം.

  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;

ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ഇൻഫൻട്രി റോഡ് സഫീന പ്ലാസയിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും ഇൻഫൻട്രി റോഡിൽ നിന്നും ലേഡി കഴ്‌സൺ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തുടർന്ന് ലേഡി കഴ്‌സൺ റോഡിൽ ഇടത്തോട്ട് തിരിഞ്ഞ് കബ്ബൺ റോഡിലൂടെ ഇടത് തിരിഞ്ഞ് കെആർ റോഡിലൂടെയും കബ്ബൺ റോഡ് ജംഗ്ഷനിലൂടെയും മുന്നോട്ട് പോകാം.

തുടർന്ന് കാമരാജ റോഡിൽ നിന്ന് ഇടത് തിരിഞ്ഞ് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് കടന്നുപോകാം. കബ്ബൺ മെയിൻ ഗാർഡ് ക്രോസ് റോഡ് സഫീന പ്ലാസ ജംഗ്ഷനിൽ നിന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങൾക്കും കബ്ബൺ റോഡ് വഴി പോകാം, കെആർ റോഡിലും കബ്ബൺ റോഡ് ജംഗ്ഷനിലും ഇടത്തേക്ക് തിരിഞ്ഞ് കാമരാജ റോഡ് വഴി കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്ക് പോകാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഓരോ ദിവസവും ഓരോ തള്ളുമായി നടക്കുകയാണ്; പരിഹസിച്ച് സലീം കുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us