ഹംപി ഉൽസവത്തിന് ഇന്ന് അരങ്ങ് ഉണരും;ഇനി മൂന്നു ദിവസം വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രക്കാഴ്ചകള്‍ കണ്‍ നിറയെ.

ബെള്ളാരി∙ വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രകാഴ്ചകളുമായി ഹംപി ഉൽസവത്തിന് ഇന്ന് തിരിതെളിയും. ബാസവന മണ്ഡപത്തിൽ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉൽസവം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കർണാടക ടൂറിസം വികസന കോർപറേഷൻ, കന്നഡ സാംസ്കാരിക വകുപ്പ്, കർണാടക ശിൽപകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് തുടർച്ചയായ മൂന്നാംവർഷവും ഉൽസവം സംഘടിപ്പിച്ചിരിക്കുന്നത്.

അഞ്ചിനു സമാപിക്കുന്ന ഉൽസവത്തിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കുന്ന കർണാടക വൈഭവ് ലൈറ്റ് ആൻഡ് സൗണ്ട് പ്രദർശനവും അരങ്ങേറും. വൈകിട്ട് ഏഴിന് കമൽ മഹൽ കോംപ്ലക്സിലാണ് രണ്ട് മണിക്കൂർ നീളുന്ന പ്രദർശനം. ഒൻപത് വേദികളിലായാണ് കലാ സാംസ്കാരിക പരിപാടികൾ നടക്കുന്നത്. കല, സാഹിത്യം, സംഗീത സന്ധ്യ, ഭക്ഷ്യമേള, ഹെറിറ്റേജ് യാത്ര, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, കരിമരുന്ന് പ്രകടനം, ഗുസ്തി മൽസരം, സാഹസിക സ്പോർട്സ്, പരമ്പരാഗത ഉൽപന്നങ്ങളുടെ ചന്ത തുടങ്ങിയവ ഉൽസവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ഹിന്ദുസ്ഥാനി, കർണാടിക്ക്, ഗസൽ, ഭരതനാട്യം, കഥക്, കുച്ചിപ്പുഡി, ഒഡീസി, മണിപ്പൂരി, മോഹിനിയാട്ടം എന്നിവ വിവിധ വേദികളിലായി അരങ്ങേറും. ഉൽസവത്തോടനുബന്ധിച്ച് ഹംപിയുടെ ആകാശകാഴ്ചകൾ വീക്ഷിക്കാനുള്ള ഹെലികോപ്ടർ സവാരിക്കും തുടക്കമായി. നവംബർ ഏഴ് വരെ കമലാപുരയിലെ ഹോട്ടൽ മയൂര ഭുവനേശ്വരിയിലെ ഹെലിപാഡിൽ നിന്നാണ് ഹെലികോപ്ടർ യാത്ര ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us