കൊടുക്കാം കർണാടക ആർ ടി സിക്ക് ഒരു കയ്യടി; 50% ജോലികൾ സ്ത്രീകൾക്ക് സംവരണം ചെയ്ത് കെഎസ്ആർടിസിയും ബിഎംടിസിയും.

ബെംഗളൂരു ∙ കർണാടക ആർടിസി ബസുകളിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അൻപതു ശതമാനം വനിതാ സംവരണം കൊണ്ടുവരാനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. ഇതു സംബന്ധിച്ചുള്ള നടപടികൾക്കു രൂപം നൽകിയതായി ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു.

കെഎസ്ആർടിസിയുടെ ഉപവിഭാഗമായ ബാംഗ്ലൂർ മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസുകളിലും അൻപതു ശതമാനം വനിതകൾക്കായി സംവരണം ചെയ്യും. ഗ്രാമീണ മേഖലകളിൽ നിന്നടക്കം അനവധി യുവതികൾ സമീപകാലത്തു ഹെവി ലൈസൻസ് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 38,405 ജീവനക്കാരുള്ള കെഎസ്ആർടിസിയിൽ 2775 വനിതാ ജീവനക്കാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us