ദേവസ്പർശമേറ്റ ശിൽപകാവ്യം പോലെ വിധാൻസൗധ. കർണാടകയുടെ ഭരണസിരാകേന്ദ്രമായ ഈ വാസ്തുശിൽപ വിസ്മയത്തിനു മുന്നിൽ ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു; ‘Government’s Work is God’s Work’ – ഭരണകൂടത്തിന്റേതു ദൈവതുല്യ ജോലിയെന്ന്.മറ്റ് ഇന്ത്യൻ നഗരങ്ങളെ പോലെ, ചരിത്രത്തിൽ ഇടം നേടിയ മഹാമന്ദിരങ്ങൾ ഏറെയൊന്നും ബെംഗളൂരുവിനു സ്വന്തമായില്ല. എന്നാൽ ഗ്രാനൈറ്റിൽ കൊത്തിവച്ചിരിക്കുന്ന വിധാൻസൗധയെന്ന കാവ്യശിൽപം ഒന്നുമതി ബെംഗളൂരുവിനു കൽപാന്തകാലത്തോളം അഭിമാനിക്കാൻ. പൗരാണികവും ആധുനികവുമായ വാസ്തുഭംഗി സമ്മേളിച്ചിരിക്കുന്നു ഇവിടെ. 1951 ജൂലൈ 13നു മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഇതിനു തറക്കല്ലിടുമ്പോൾ പറഞ്ഞു- ‘കേവലം സഭാചർച്ചകൾക്കായൊരു മന്ദിരമല്ല, രാജ്യത്തിനു സമർപ്പിക്കാനാകുന്ന…
Read MoreMonth: October 2017
പ്രശസ്ത സംവിധായകൻ ഐ.വി. ശശി അന്തരിച്ചു.
ചെന്നൈ∙ പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ.വി.ശശിയുടെ അന്ത്യം ചെന്നൈയിലായിരുന്നു. 69 വയസ്സായിരുന്നു. കാൻസറിന് ചികിത്സയിലായിരുന്നു. മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. മക്കൾ: അനു, അനി. 1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ൽ ആരൂഡത്തിന്…
Read Moreവ്യാജ മുദ്രപ്പത്ര കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അബ്ദുല്‍ കരിം തെല്‍ഗി മരിച്ചതായി വ്യാജവാർത്ത.
ബെംഗളൂരു:വ്യാജ മുദ്രപ്പത്ര കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന അബ്ദുല്‍ കരിം തെല്‍ഗി അന്തരിച്ചതായി ഇന്നലെ വൈകുന്നേരം മുതൽ ചില ഓൺലൈൻ പത്രങ്ങളിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ വാർത്തകൾ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് അദ്ധേഹത്തെ ഗുരുതരമായ അവസ്ഥയില്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്,2002 ല്‍ ആണ് തെല്‍ഗിയെ 30 വര്‍ഷത്തെ കഠിന തടവിനു വിധിച്ചിരുന്നത്,202 കോടിയുടെ മുദ്ര പത്ര കുംഭകോണം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വിഷയം ആയിരുന്നു.
Read Moreപേരുമാറി ആനന്ദ്റാവു സർക്കിൾ മേൽപാലം; ഇനി ക്രാന്തിവീര സംഗൊളി രായണ്ണ മേൽപാലം
ബെംഗളൂരു ∙ മജസ്റ്റിക് ബസ് ടെർമിനലിൽനിന്ന് ഫ്രീഡം പാർക്കിലേക്കുള്ള ആനന്ദ്റാവു സർക്കിൾ മേൽപാലം ഇനി ക്രാന്തി വീര സംഗൊളി രായണ മേൽപാലം എന്നറിയപ്പെടും. പാലം നിർമിച്ച് പത്ത് വർഷത്തിന് ശേഷമാണ് ബിബിഎംപി മേൽപാലത്തിന് പേരിടുന്നത്. ബെളഗാവിയിലെ കിട്ടൂർ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന റാണി ചെന്നമ്മയുടെ സൈന്യാധിപനായിരുന്ന സംഗൊളി രായണ ബ്രിട്ടിഷുകാർക്കെതിരെയുള്ള ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷന്റെ പേരും രണ്ട് വർഷം മുൻപ് ക്രാന്തി വീര സംഗൊളി രായണ എന്നാക്കിയിരുന്നു.
Read Moreലിംഗായത്ത് മതരൂപീകരണത്തെ പിന്തുണച്ചത് ആയിരിക്കാം ഗൌരിയുടെ മരണത്തിന് കാരണമെന്ന് മുൻ ഐഐഎസ് ഉദ്യോഗസ്ഥൻ.
ബെംഗളൂരു ∙ ലിംഗായത്ത് പ്രത്യേക മതരൂപീകരണത്തെ പിന്തുണച്ചതാണ് ഗൗരി ലങ്കേഷിന്റെയും എം.എം.കൽബുറഗിയുടെയും വധത്തിനു പിന്നിലെന്ന സംശയം പങ്കുവച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്.എം.ജമാദാർ. ഇതേ കാര്യത്തിനു തനിക്കും നിരന്തരം ഭീഷണിയുണ്ടായതായും തുടർന്ന് സർക്കാർ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ലിംഗായത്ത് മതരൂപീകരണത്തിനായി ഗൗരി ലങ്കേഷ് പത്രികെ പ്രത്യേക പതിപ്പു പുറത്തിറക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. പുരോഗമന സാഹിത്യകാരനും കർണാടക ഓപ്പൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. എം.എം.കൽബുറഗിയും ഇതേ ആശയം പ്രചരിപ്പിച്ചിരുന്നതായും ജമാദാർ പറഞ്ഞു.
Read Moreകേരള സമാജം ഐഎഎസ് അക്കാദമിയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം 28 മുതൽ ആരംഭിക്കും;
ബെംഗളൂരു ∙ കേരള സമാജം ഐഎഎസ് അക്കാദമിയിൽ 2018ലെ സിവിൽ സർവീസ് പരീക്ഷ പരിശീലനം 28ന് ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം നൽകുന്നത്. അക്കാദമി മുഖ്യഉപദേഷ്ടാവും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ പി.ഗോപകുമാറാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഹൈദരാബാദ് വാണിജ്യ നികുതി റിട്ട. അഡീഷനൽ കമ്മിഷണർ വൈ.സത്യനാരായണ, വിശാഖപട്ടണം സിഐസി ഐഎഎസ് സ്റ്റഡി പരിശീലകൻ ശോഭൻ ജോർജ് ഏബ്രഹാം, സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുൾ ഖാദർ, റിട്ട. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വസിഷ്ഠ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കു…
Read Moreഇനി 100 സി സി ബൈക്കില്‍ പുറകില്‍ ആളെ വച്ച് ചെത്തിനടക്കാം എന്ന് കരുതേണ്ട;ഇരു ചക്രവഹനങ്ങള്‍ ഒരാള്‍ക്കായി നിജപ്പെടുത്താന്‍ നീക്കം;പിന്‍സീറ്റ് ഒഴിവാക്കും.
ബെംഗളൂരു ∙ സംസ്ഥാനത്തു 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ യാത്ര ഒരാൾക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. ബൈക്കിലും സ്കൂട്ടറിലും പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ മരണനിരക്ക് ഏറുന്ന സാഹചര്യത്തിലാണു പുതിയ നീക്കവുമായി ഗതാഗതവകുപ്പ് എത്തുന്നത്. കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന അപകട നിരക്ക് ഏറുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമാണു യാത്രചെയ്യാൻ അനുമതിയുള്ളതെന്നാണു സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നത്. പുതുതായി നിരത്തിലിറക്കുന്ന…
Read Moreപാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു;നഷ്ടപരിഹാരത്തുക വീതിക്കാൻ തർക്കം
ബെംഗളൂരു∙ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഈജിപുരയിൽ കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു. അതിനിടെ, മരിച്ചവരുടെ ആശ്രിതർക്കു സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പങ്കിടുന്നതു സംബന്ധിച്ചു സഞ്ജനയുടെ ബന്ധുക്കൾ തമ്മിൽ ആശുപത്രിയിൽ തർക്കമുണ്ടായതായും സൂചനയുണ്ട്. ആളൊന്നിന് അഞ്ചുലക്ഷം രൂപയെന്ന ക്രമത്തിൽ ഇവരുടെ കുടുംബത്തിനു 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിക്കുക. തുക പങ്കിടുന്നതു സംബന്ധിച്ചു ശരവണന്റെയും അശ്വിനിയുടെയും മാതാപിതാക്കൾ തമ്മിലാണ് അഭിപ്രായഭിന്നത. ഗവ.വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ച സഞ്ജനയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നീലസന്ദ്ര ബിബിഎംപി ശ്മശാനത്തിലാണു സംസ്കരിച്ചത്.…
Read Moreഅഭ്യാസത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഏഴുവയസ്സുകാരി മരിച്ചു
ബെംഗളൂരു∙ ഒറ്റച്ചക്രത്തിൽ വീലി അഭ്യാസം നടത്തിയ ബൈക്കിടിച്ച് ഉത്തരഹള്ളിയിൽ ഏഴ വയസ്സുകാരി മരിച്ചു. മാരനായകനഹള്ളി കോളനി നിവാസിയായ വി.സഹനയാണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച വീട്ടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലേക്ക് ബൈക്ക് പാഞ്ഞു കയറുകയായിരുന്നെന്നു ചിക്കജാല പൊലീസ് പറഞ്ഞു. പരുക്കേറ്റ സഹനയെ യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരക്കേറിയ റോഡുകളിലും മറ്റും ഇരുചക്രവാഹനത്തിന്റെ മുൻചക്രം വായുവിലേക്കുയർത്തി അമിതവേഗത്തിൽ യുവാക്കൾ പായുന്ന വീലി അഭ്യാസം ബെംഗളൂരുവിൽ പതിവാണ്. ഇതു തടയുന്നതിനായി പൊലീസ് പ്രഖ്യാപിച്ച കർശന ശിക്ഷാനടപടികൾ കടലാസിൽ…
Read Moreഎയർ ഒഡീഷ മൈസൂരു- ചെന്നൈ വിമാനസർവീസ് നവംബർ 30 മുതൽ
മൈസൂരു : എയർ ഒഡീഷയുടെ മൈസൂരു- ചെന്നൈ വിമാനസർവീസ് നവംബർ 30ന് ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽപെടുത്തിയാണു മൈസൂരു മന്ദാകാലി വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ മാസം ട്രൂലൈൻ ജെറ്റും മൈസൂരു-ചെന്നൈ സർവീസ് ആരംഭിച്ചിരുന്നു. മൈസൂരുവിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കാനും എയർ ഒഡീഷ അനുമതി തേടിയിട്ടുണ്ട്.
Read More