ആളൊന്നിന് അഞ്ചുലക്ഷം രൂപയെന്ന ക്രമത്തിൽ ഇവരുടെ കുടുംബത്തിനു 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം ലഭിക്കുക. തുക പങ്കിടുന്നതു സംബന്ധിച്ചു ശരവണന്റെയും അശ്വിനിയുടെയും മാതാപിതാക്കൾ തമ്മിലാണ് അഭിപ്രായഭിന്നത. ഗവ.വിക്ടോറിയ ആശുപത്രിയിൽ ചികിൽസയിലിരിക്കേ മരിച്ച സഞ്ജനയുടെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നീലസന്ദ്ര ബിബിഎംപി ശ്മശാനത്തിലാണു സംസ്കരിച്ചത്. സഞ്ജനയുടെ മാതാപിതാക്കളായ ശരവണനും അശ്വനിയും അപകടത്തിൽ മരിച്ചിരുന്നു.
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കെട്ടിടം തകർന്നു മരിച്ച മൂന്നു വയസ്സുകാരി സഞ്ജനയുടെ മൃതദേഹം സംസ്കരിച്ചു;നഷ്ടപരിഹാരത്തുക വീതിക്കാൻ തർക്കം
