ഇനി 100 സി സി ബൈക്കില്‍ പുറകില്‍ ആളെ വച്ച് ചെത്തിനടക്കാം എന്ന് കരുതേണ്ട;ഇരു ചക്രവഹനങ്ങള്‍ ഒരാള്‍ക്കായി നിജപ്പെടുത്താന്‍ നീക്കം;പിന്‍സീറ്റ്‌ ഒഴിവാക്കും.

ബെംഗളൂരു ∙ സംസ്ഥാനത്തു 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ യാത്ര ഒരാൾക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നടപടികളുമായി ഗതാഗതവകുപ്പ്. ബൈക്കിലും സ്കൂട്ടറിലും പിന്നിലിരുന്നു യാത്രചെയ്യുന്നവരുടെ മരണനിരക്ക് ഏറുന്ന സാഹചര്യത്തിലാണു പുതിയ നീക്കവുമായി ഗതാഗതവകുപ്പ് എത്തുന്നത്. കുട്ടികളും യുവാക്കളും ഉൾപ്പെടുന്ന അപകട നിരക്ക് ഏറുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമാണു യാത്രചെയ്യാൻ അനുമതിയുള്ളതെന്നാണു സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നത്. പുതുതായി നിരത്തിലിറക്കുന്ന ഇതേ കാറ്റഗറിയിൽപെടുന്ന വാഹനങ്ങൾക്ക് ഒരുസീറ്റ് മാത്രമാക്കി പരിമിതപ്പെടുത്താൻ കമ്പനികൾക്കു നിർദേശം നൽകണം. എന്നാൽ ഇതു സംബന്ധിച്ചുള്ള പ്രാഥമിക നടപടികൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts