ബെംഗളൂരു ∙ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് ഒരുലക്ഷം രൂപയ്ക്ക് ലക്ഷം വീടുകൾ ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലുമായി നിർമിച്ചുനൽകുന്ന ബഹുനില പാർപ്പിട സമുച്ചയ പദ്ധതി ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്വന്തമായി വീടില്ലാതെ നഗരത്തിൽ അഞ്ചു വർഷത്തിലേറെയായി താമസിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പട്ടിക വിഭാഗക്കാർ ഫ്ലാറ്റ് സ്വന്തമാക്കാൻ 50,000 രൂപ നൽകിയാൽ മതിയാകും.പാർപ്പിട സമുച്ചയ നിർമാണത്തിനുള്ള ടെൻഡർ കാലതാമസം കൂടാതെ വിളിക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 1100 ഏക്കർ ഭൂമിയാണ് പദ്ധതിക്കു വേണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി റവന്യു ഉദ്യോഗസ്ഥർ പിടിച്ചെടുത്ത നാലായിരത്തോളം ഏക്കർ കയ്യേറ്റ ഭൂമിയിൽ…
Read MoreMonth: October 2017
കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്ട്രേഷന് വ്യാജം.
കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന് വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഐപി തട്ടിപ്പു’കാര്‍’ എന്ന പേരില്‍ മാതൃഭൂമി ഇക്കാര്യം പുറത്തു കൊണ്ടുവന്നിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, . ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന…
Read Moreഒക്കലിപുരം സിഗ്നൽ ഫ്രീ കോറിഡോർ ഡിസംബറിൽ
ബെംഗളൂരു ∙ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഒക്കലിപുരം സിഗ്നൽ ഫ്രീ കോറിഡോർ പദ്ധതി ഡിസംബറിൽ പൂർത്തീകരിക്കുമെന്നു ബിബിഎംപി മേയർ സമ്പത്ത് രാജ്. നാല് അടിപ്പാതകളും നാലു മേൽപാലങ്ങളും അടങ്ങിയ കോറിഡോറിന്റെ നിർമാണ പ്രവൃത്തികൾ നാലുവർഷം മുൻപാണ് ആരംഭിച്ചത്. ബിബിഎംപി 102 കോടിരൂപ ചെലവഴിച്ചാണ് കോറിഡോർ നിർമിക്കുന്നത്. കാൽനട യാത്രക്കാർക്കായി രണ്ടു മേൽപാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരു-തുമക്കൂരു, ബെംഗളൂരു-ചെന്നൈ റെയിൽവേ ലൈനുകൾക്കു മുകളിലൂടെയാണ് നാലുവരി മേൽപാലം കടന്നുപോകുന്നത്. രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്ഷൻ ചുറ്റാതെ നേരിട്ട് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു…
Read Moreവന്ധ്യതയുള്ളവര്‍ക്കും കുട്ടികളുണ്ടാവും
സിഡ്നി: വന്ധ്യതയെന്ന് വിധിയെഴുതിയ സ്ത്രീകളില്‍ 25 ശതമാനം പേര്‍ക്കും പ്രത്യേകിച്ച് ചികിത്സ കൂടാതെ തന്നെ കുട്ടികളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്ക്കോ ബീജങ്ങള്‍ക്കോ കുഴപ്പവുമില്ലാതിരിക്കുകയും പന്ത്രണ്ടു മാസത്തോളം ഗര്‍ഭധാരണത്തിനായി ശ്രമിക്കുകയും ചെയ്ത് പരാജയപ്പെടുന്ന കേസിലാണ് സ്ത്രീ വന്ധ്യയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുന്നത്. എന്നാല്‍ പ്രത്യേകിച്ച് യാതൊരു ചികിത്സയും കൂടാതെ ഇത്തരം സ്ത്രീകളില്‍ 25 ശതമാനം പേരും ഗര്‍ഭിണികളാകുമെന്ന് ക്യൂന്‍സ് ലാന്‍ഡ് യൂനിവേഴ്സിറ്റിയിലെ വിദഗ്ധര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒരു കുട്ടിയായതിനുശേഷം രണ്ടാമത്തെ കുട്ടിയ്ക്കുവേണ്ടി ശ്രമിക്കുന്ന പലരും തുടര്‍ച്ചയായി പരാജയപ്പെടാറുണ്ട്. ഇത്തരം കേസുകളെ താല്‍ക്കാലിക വന്ധ്യത എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.…
Read Moreഅനിൽ അംബാനി ‘ജിയോ’ യിൽ തട്ടി വീണു;ടെലികോം മേഖല വിടുന്നു.
മുംബൈ: മൂത്ത സഹോദരൻ മൊബൈൽ ടെലിഫോണിയിലേക്കു കടന്നത് അനിയന്റെ “പണി’ മുട്ടിച്ചു. അനിൽ അംബാനി 2 ജി മൊബൈൽ ടെലിഫോണിയിൽനിന്നു പിന്മാറുന്നു. നവംബർ മുപ്പതോടെ മൊബൈൽ സംഭാഷണത്തിന് അനിൽ അംബാനിയുടെ കന്പനി ഉണ്ടാകില്ല. 4ജി ഒഴികെ എല്ലാം നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ആർകോമിന് 4ജി നെറ്റ്വർക്ക് നൽകുന്നത് ജിയോയാണ്. ഈ സേവനം തുടരും. എന്നാൽ 2ജി, 3ജി വരിക്കാർ എവിടേക്ക് പോകുമെന്നത് വ്യക്തതയില്ല. ഇതിനിടെ എയർസെലുമായി ചേരാനുള്ള നീക്കങ്ങളും വിജയിച്ചില്ല. നിലിവിൽ ആർകോമിന്റെ കടം 6.7 ബില്ല്യൻ ഡോളറാണ് (ഏകദേശം 43,386 കോടി രൂപ).…
Read Moreസ്പെയിൻ പിളരുന്നു… കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു!
സ്പെയിൻ: കാറ്റലൻ പ്രാദേശിക പാർലമെന്റ് സ്പെയ്നിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ വോട്ട് ചെയ്തു . എന്നാൽ സ്പെയിൻ പാർലമെന്റ് ഈ മേഖലയിൽ നേരിട്ടുള്ള ഭരണം പ്രഖ്യാപിച്ച് പ്രസ്താവന ഇറക്കി. കാറ്റലോണിയയിൽ ക്രമസമാധാനം നിലനിർത്താൻ ഈ പ്രദേശത്ത് നേരിട്ടുള്ള ഭരണം അനിവാര്യമാണെന്ന് സ്പെയിൻ പ്രധാനമന്ത്രി മരിയാനോ റാജോയ് സെനേറ്റർമാരെ അറിയിക്കുകയായിരുന്നു . റഫറണ്ടത്തിൽ പങ്കെടുത്ത 43% വോട്ടർമാരിൽ 90% പേരും സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്നാണ് കാറ്റലൻ സർക്കാർ പറയുന്നത്. എന്നാൽ സ്പെയ്നിലെ ഭരണഘടനാ കോടതി ഈ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് വിധിച്ചു. വീണ്ടും വലിയ തോതിൽ കലാപമുണ്ടാവാൻ സാധ്യത, സൈന്യത്തെ…
Read Moreനമ്പീശൻസ് അസോസിയേഷൻ കുടുംബസംഗമം
ബെംഗളൂരു∙ ബാംഗ്ലൂർ നമ്പീശൻസ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബസംഗമവും ടി.എം.എസ്. നമ്പീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി.വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം.രാകേഷ്, ഇന്ദിര നാരായണൻ, യു.അരുൺ നമ്പീശൻ, വി.എം.രാജീവ് എന്നിവർ നേതൃത്വം നൽകി. മാലകെട്ട് മൽസരം, ചെണ്ടമേളം, കലാപരിപാടികൾ എന്നിവ അരങ്ങേറി.
Read Moreമലയാളി ഫോറം ലോക വയോജന ദിനാഘോഷം
ബെംഗളൂരു ∙ ലോക വയോജന ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മലയാളി ഫോറം (ബിഎംഎഫ്) സംഘടിപ്പിച്ച ആഘോഷം സാമൂഹിക പ്രവർത്തക സരളാ മുകുന്ദ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് അഡ്വ. മെന്റോ ഐസക് അധ്യക്ഷത വഹിച്ചു. മധു കലമാനൂർ, ഷിബു ശിവദാസ്, അഡ്വ. പി.എം.ജേക്കബ്, ബാബു സക്കറിയ, അജയ് കിരൺ, ഡോ. മൃണാളിനി പത്മനാഭൻ, ബെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
Read Moreഇൻഫോസിസ്, വിപ്രോ പിരിച്ചുവിടൽ: ജോലി പോയത് 3646 പേർക്ക്
ബെംഗളൂരു ∙ ഇൻഫോസിസിലും വിപ്രോയിലുമായി ആറുമാസത്തിനിടെ ജോലി നഷ്ടമായതു 3646 എൻജിനീയർമാർക്ക്. ഐടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടൽ ചർച്ചയായതിനിടെയാണു പ്രമുഖ ഐടി കമ്പനികളിൽനിന്നുള്ള കണക്കു പുറത്തുവന്നത്. ഒരു ശതമാനത്തോളം ജീവനക്കാരെയാണു നടപ്പു സാമ്പത്തികവർഷം രണ്ടു കമ്പനിയും പിരിച്ചുവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൽ 1924 ജീവനക്കാർക്കും മൂന്നാമത്തെ കമ്പനിയായ വിപ്രോയിൽ 1722 പേർക്കുമാണു ജോലിപോയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ രണ്ടു കമ്പനികളിലുമായി 3,65,845 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിൽ ഇതു 3,62,199 ആയി കുറഞ്ഞു. എന്നാൽ, രാജ്യത്തെ ഒന്നാമത്തെ ഐടി…
Read Moreവില്ലന്‍;ലാലേട്ടനും ഉണ്ണികൃഷ്ണനും ചേര്‍ന്ന് നല്കിയ നിരാശ.
വില്ലൻ മലയാളത്തിൽ ആദ്യമായ് പൂർണമായ 8k യിൽ ചിത്രീകരിച്ച സിനിമ 8k ഇന്ത്യയിൽ ഇല്ലാത്തതുകൊണ്ട് 4k യിൽ തന്നെ സിനിമ കാണണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബി.ഉണ്ണികൃഷ്ണൻ എന്ന സംവിധായകനിൽ വലിയ പ്രതീക്ഷ ഒന്നും തന്നെ ഇല്ല അതുകൊണ്ടു സിനിമക്കും വലിയ പ്രതീക്ഷ കൊടുക്കാതെ ആണ് കയറിയത്. സിനിമയിലേക്ക് ഗ്രാൻഡ് മാസ്റ്റർ ടച്ച് തുടക്കത്തിൽ തന്നെ മനസ്സിലാകുന്നു. ആ ടച്ച് സിനിമയുടെ അവസാനം വരെയും നിലനിർത്തുന്നു എന്നാൽ ആ ടച്ച് വിജയ്ക്കാതെ പോയ്. സിനിമയുടെ തുടക്കം തന്നെ മനസ്സിലാകും സിനിമയുടെ പോക്ക് എങ്ങോട്ടാണ് എന്നു.…
Read More