കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് സ്പെഷൽ സർവീസുകളുണ്ട്. ഹൈദരാബാദ്, ഊട്ടി, കൊടൈക്കനാൽ, ധർമസ്ഥല, മംഗളൂരു, മടിക്കേരി, ശിവമൊഗ, ധാർവാഡ്, ഗോകർണ, കൊല്ലൂർ, ഹുബള്ളി, ബെളഗാവി, ചെന്നൈ, മുംബൈ, പനജി, സേലം, മധുര, തിരുച്ചിറപ്പള്ളി, പുതുക്കോട്ട എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ നിന്നാണ് പുറപ്പെടുക. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: www.ksrtc.in
മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി കർണാടക ആർടിസിയുടെ പാക്കേജ് ടൂർ യാത്രകൾക്ക് തിരക്കേറിയതോടെ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. ഗിരിദർശിനി, ജലദർശിനി, ദേവദർശിനി പാക്കേജ് യാത്രകൾക്കായി 100 സാരിഗെ എക്സ്പ്രസ് ബസുകളും മൈസൂരൂ നഗരകാഴ്ചകൾക്കായുള്ള പാലസ് ഓൺ വീൽസ് യാത്രയ്ക്ക് പത്ത് എസി ലോഫ്ലോർ ബസുകളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
മൈസൂരു∙ ദസറ ആഘോഷക്കാഴ്ചകൾ കാണാൻ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് ആകാശ് അംബാരി വിമാന സർവീസ് ആരംഭിച്ചു. എച്ച്എഎൽ എയർപോർട്ടിൽ നിന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന വിമാനം പുറപ്പെടുന്നത്. എച്ച്എഎല്ലിൽ നിന്ന് രാവിലെ 10.30നും വൈകിട്ട് 4.30നും പുറപ്പെട്ട് 11നും അഞ്ചിനും മൈസൂരു മന്ദാകാലി വിമാനത്താവളത്തിലെത്തും. തിരിച്ച് മൈസൂരുവിൽ നിന്ന് രാവിലെ 11.30നും വൈകിട്ട് 6.30നും ബെംഗളൂരുവിലേക്ക് തിരിക്കും. 30 മിനിറ്റ് യാത്രയ്ക്ക് ഒരാൾക്ക് 4000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇരുവശങ്ങളിലേക്കും 6000 രൂപയും. ദസറ സമാപിക്കുന്ന 30 വരെ കൈരളി ഏവിയേഷൻ ലിമിറ്റഡാണ് ആകാശ് അംബാരി സർവീസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിങ്ങിന് ഫോൺ: 8317321347, 9342536565.