ബെംഗളൂരു:ദൂരവാണി നഗര്‍ കേരള സമാജം ഓണാഘോഷത്തിന്റെ ഭാഗമായി ചെറുകഥാ-കവിത മത്സരം സംഘടിപ്പിക്കുന്നു.സൃഷ്ടികള്‍ സെപ്റ്റംബര്‍ 15 നു അകം ലഭിക്കണം;ഇ മെയില്‍ :[email protected] ഫോണ്‍ :+91 9986461474
Read MoreMonth: August 2017
നഗരം ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി;ഓണച്ചന്തകള്‍ക്ക് തുടക്കമായി
ബെംഗളൂരു∙ തിരുവോണസദ്യ കെങ്കേമമാക്കാനുള്ള വിഭവങ്ങളുമായി ഉദ്യാനനഗരിയിലെ ഓണച്ചന്തകൾ ഇന്നു മുതൽ സജീവമാകും. കേരളക്കരയിൽനിന്നുള്ള പച്ചക്കറികളും പലഹാരങ്ങളും കൈത്തറി വസ്ത്രങ്ങളും നിറയുന്ന ഓണച്ചന്തകൾ ഉത്രാടദിനത്തിൽ രാത്രിവരെ തുടരും. തമിഴ്നാട്ടിൽനിന്നും കർണാടകയിലെ ഗ്രാമങ്ങളിൽനിന്നുമുള്ള പച്ചക്കറി ഉൽപന്നങ്ങൾക്കു പകരം കേരളത്തിൽനിന്നുള്ള തനതു പച്ചക്കറി ഉൽപന്നങ്ങളാണ് ഓണച്ചന്തകളിലേക്കു പ്രധാനമായും എത്തുന്നത്. നേന്ത്രപ്പഴവും പച്ചക്കായയും വയനാട്, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ കൃഷിയിടങ്ങളിൽനിന്നാണു പ്രധാനമായും വരുന്നത്. കൂടാതെ ചേന, ചേമ്പ്, കപ്പ, നാളികേരം, വെളിച്ചെണ്ണ എന്നിവയും കേരളത്തിൽനിന്ന് എത്തിക്കഴിഞ്ഞു. വിവിധതരം അച്ചാറുകൾ, വറുത്തുപ്പേരി, ശർക്കര ഉപ്പേരി, ചിപ്സ്, ഉണ്ണിയപ്പം തുടങ്ങിയ കേരളീയ…
Read Moreലഹരി വിമുക്ത കേന്ദ്രത്തിൽ യുവാവ് മരിച്ചനിലയിൽ
ബെംഗളൂരു∙ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിൽസക്കെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹെന്നൂർ എച്ച്ബിആർ ലേഔട്ടിലെ ചികിൽസാ കേന്ദ്രത്തിൽ ഹഹീം ഷെരീഫ് (38) ആണ് ഇന്നലെ രാവിലെ മരിച്ചത്. ഒരാഴ്ച മുൻപാണ് ബന്ധുക്കൾ ഇയാളെ ഇവിടെ ചികിൽസയ്ക്കെത്തിച്ചത്. സംഭവത്തിൽ സെന്റർ നടത്തിപ്പുകാരനായ ഖാലിദിന്റെ പേരിൽ ഹെന്നൂർ പൊലീസ് കേസെടുത്തു.
Read Moreഒറ്റ ദിവസത്തില്‍ സ്പെഷ്യല്‍ ട്രെയിനിലെ ടിക്കറ്റുകള്‍ എല്ലാം വിറ്റു തീര്‍ന്നു.
ബെംഗളൂരു ∙ കേരളത്തിലേക്കു ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനിലെ എല്ലാ ടിക്കറ്റുകളും 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. സെപ്റ്റംബർ ഒന്നിനുള്ള യശ്വന്ത്പുര-കൊച്ചുവേളി സ്പെഷലിന്റെ ആയിരത്തിനാനൂറിലേറെ ടിക്കറ്റുകളാണു ചൂടപ്പംപോലെ വിറ്റഴിഞ്ഞത്. എന്നാൽ ബെംഗളൂരുവിൽനിന്നു കൂടുതൽ ട്രെയിനുകളോടിക്കാൻ റെയിൽവേ തയാറായിട്ടില്ല. 2014ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് എന്തുകൊണ്ട് ഇതുവരെ ഓടിക്കുന്നില്ലെന്ന ചോദ്യത്തിന് ഉൽസവ സീസണിൽ ഓടിക്കുമെന്നാണു റെയിൽവേ സഹമന്ത്രി മറുപടി നൽകിയത്. എന്നാൽ ഓണമായിട്ടും ഈ ട്രെയിനോടിക്കാൻ മാത്രം നടപടിയില്ല. ഇത് ഉൽസവകാലമല്ലേ എന്നു ചോദിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. ബസ് ലോബിയെ സഹായിക്കാനാണു…
Read Moreബെംഗളൂരുവില്‍ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം?
ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍. ബെന്ഗളൂരുവിലെ പ്രധാന ഹോട്ടലുകള്‍ നടത്തുന്ന ഓണസദ്യയും അവയുടെ വിലയും സമയവും മറ്റു വിവരങ്ങളും. എച് എസ് ആര്‍ ലേ ഔട്ട് കുട്ടനാട് റെസ്റ്റോറന്റ്റ് 27 വിഭവങ്ങളോട് കൂടിയ ഓണസദ്യ,പാര്‍സല്‍ സൌകര്യവും ലഭ്യമാണ്. തിരുവോണ ദിവസം (04/09/2017) 11:00 AM 04:00 PM വരെ. ബൂകിംഗ് നു ബന്ധപ്പെടുക :+91 8095983146 കോറമംഗല –ഇന്ത്യന്‍ കോഫീ ഹൌസ് ആന്‍ഡ് റെസ്റ്റോറന്റ്റ്: ജ്യോതിനിവാസ് കോളേജ്നു എതിര്‍വശം,…
Read Moreകോഴിക്കോട്–ബെംഗളൂരു കെഎസ്ആർടിസി ബസിൽ കൊള്ള; പണവും ആഭരണങ്ങളും കവർന്നു;ബൈക്കില്‍ എത്തിയ രണ്ടുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി;യാത്രക്കാര്‍ സുരക്ഷിതര്‍.
ബെംഗളൂരു∙ കർണാടകയിൽ കോഴിക്കോട് – ബെംഗളൂരു കെഎസ്ആർടിസി ബസിൽ യാത്രക്കാരെ കൊള്ളയടിച്ചു. പുലർച്ചെ 2.45ന് ചന്നപ്പട്ടണയിലാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണവും പണവും കവർന്നു. ഉറക്കത്തിലായിരുന്നു കൊള്ളയെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും കണ്ടക്ടർ പറഞ്ഞു. ഇന്നലെ വൈകിട്ട് കോഴിക്കോടുനിന്നു പോയ ബസാണ് കൊള്ളയടിക്കപ്പെട്ടത്. ഡ്രൈവർ ബസ് ചന്നപ്പട്ടണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റു ബസുകളിൽ ബെംഗളൂരുവിൽ എത്തിച്ചു. ബെംഗളൂരു – മൈസുരു സംസ്ഥാനപാതയിൽ ബെംഗളൂരുവിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ചന്നപട്ടണ.
Read Moreകേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു മൂന്നു സ്പെഷൽ ബസുകൾ കൂടി;സ്പെഷൽ സർവീസുകൾ 83 ആയി
ബെംഗളൂരു∙ ഈദ്, ഓണം യാത്രത്തിരക്കു പരിഗണിച്ചു കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു മൂന്നു സ്പെഷൽ ബസുകൾ കൂടി. ഇന്ന് മുതൽ ശനി വരെ കോഴിക്കോട്ടേക്കാണ് അധിക സർവീസുകൾ. ഇവയിലെ ടിക്കറ്റ് റിസർവേഷൻ ഉടൻ ആരംഭിക്കും. ഇതോടെ ഇത്തവണ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷൽ സർവീസുകൾ 83 ആയി. ഇന്നു മുതൽ സെപ്റ്റംബർ രണ്ട് വരെ നാലു ദിവസമായി 74 സ്പെഷലുകൾ നേരത്തെ അനുവദിച്ചിരുന്നു. സെപ്റ്റംബർ 2 നു ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിൽ തത്കാൽ ക്വോട്ട ടിക്കറ്റുകളുടെ റിസർവേഷൻ ഇന്നാരംഭിക്കും. തിരുവനന്തപുരം,…
Read Moreവിവിധ ആവശ്യങ്ങളുന്നയിച്ച് മാലിന്യ നീക്കൽ കരാറുകാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു.
ബെംഗളൂരു ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് മാലിന്യ നീക്കൽ കരാറുകാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. മാലിന്യം നീക്കുന്ന കരാറുകാർക്കും വാണിജ്യ സേവന നികുതി (ജിഎസ്ടി) ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിപ്പിനെ തുടർന്നാണ് തിങ്കളാഴ്ച ഇവർ സമരമാരംഭിച്ചത്. ഇതേ തുടർന്നു നഗരത്തിലെ മാലിന്യ നീക്കം സ്തംഭിച്ചിരുന്നു. ജിഎസ്ടി പ്രശ്നം പരിഹരിക്കാമെന്നു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അധികൃതർ നൽകിയ ഉറപ്പിനെ തുടർന്നാണ് കരാറുകാർ സമരം പിൻവലിച്ചത്. ഇന്നലെ വൈകിട്ടോടെ മാലിന്യനീക്കം പുനരാരംഭിച്ചു.
Read Moreകെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും
കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും കെഎൻഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി കെ.വി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.വേണുഗോപാൽ വിശിഷ്ടാതിഥിയായിരുന്നു. കെ.കേശവൻകുട്ടി അധ്യക്ഷത വഹിച്ചു. കൃഷ്ണൻ നമ്പ്യാർ, സുരേഷ് നാഥ് പുത്തൻ, പ്രസന്നകുമാരൻ, രാജലക്ഷ്‌മി, ശോഭന രാംദാസ് എന്നിവർ പ്രസംഗിച്ചു.യോഗാഭ്യാസി യശ്വന്തിനെ ആദരിച്ചു. കരയോഗം അംഗങ്ങളുടെ കലാപരിപാടികളും മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്തയും ഉണ്ടായിരുന്നു.
Read Moreബെന്നാർഘട്ടെ നന്മ കൾച്ചറൽ ആൻഡ് സോഷ്യൽ ഫോറത്തിന്റെ ഓണാഘോഷത്തിനു സംഘടനയിലെ മുതിർന്ന അമ്മമാർ ചേർന്നു തിരിതെളിച്ചു
ബെംഗളൂരു ∙ ബെന്നാർഘട്ടെ നന്മ കൾച്ചറൽ ആൻഡ് സോഷ്യൽ ഫോറത്തിന്റെ ഓണാഘോഷത്തിനു സംഘടനയിലെ മുതിർന്ന അമ്മമാർ ചേർന്നു തിരിതെളിച്ചു.കുട്ടികളുടെ ‘മാവേലി’ സ്കിറ്റ്, വള്ളംകളി, ഒപ്പന, പുലിക്കളി, സംഘഗാനം, വയനാട് തരംഗ് അവതരിപ്പിച്ച ഗാനമേള എന്നിവ ആഘോഷങ്ങൾക്കു മാറ്റേകി. ആഘോഷത്തിന്റെ ഭാഗമായി വർണാഭമായ ഘോഷയാത്രയും കായിക മത്സരങ്ങളും നടന്നു.
Read More