കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു മൂന്നു സ്പെഷൽ ബസുകൾ കൂടി;സ്പെഷൽ സർവീസുകൾ 83 ആയി

ബെംഗളൂരു∙ ഈദ്, ഓണം യാത്രത്തിരക്കു പരിഗണിച്ചു കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു മൂന്നു സ്പെഷൽ ബസുകൾ കൂടി. ഇന്ന്  മുതൽ ശനി വരെ കോഴിക്കോട്ടേക്കാണ് അധിക സർവീസുകൾ. ഇവയിലെ ടിക്കറ്റ് റിസർവേഷൻ ഉടൻ ആരംഭിക്കും. ഇതോടെ ഇത്തവണ ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷൽ സർവീസുകൾ 83 ആയി. ഇന്നു മുതൽ സെപ്റ്റംബർ രണ്ട് വരെ നാലു ദിവസമായി 74 സ്പെഷലുകൾ നേരത്തെ അനുവദിച്ചിരുന്നു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

സെപ്റ്റംബർ 2 നു  ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി ബസുകളിൽ തത്കാൽ ക്വോട്ട ടിക്കറ്റുകളുടെ റിസർവേഷൻ ഇന്നാരംഭിക്കും. തിരുവനന്തപുരം, കൊട്ടാരക്കര, തിരുവല്ല, കോട്ടയം, പാലാ, പിറവം, മൂന്നാർ, എറണാകുളം, തൃശൂർ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, നിലമ്പൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലേക്കുള്ള മുപ്പതോളം ബസുകളിൽ 10 വീതം സീറ്റുകളാണ് തത്കാൽ ക്വോട്ടയിൽ ഒഴിച്ചിട്ടിരിക്കുന്നത്.

ബസ് പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപ് ഈ സീറ്റുകളിലെ റിസർവേഷൻ തുടങ്ങും. ടിക്കറ്റ് ചാർജിന്റെ 10 ശതമാനം അധികമാണ് തത്കാൽ സീറ്റുകൾക്ക് ഈടാക്കുക. വോൾവോ, ഡീലക്സ്, എക്സ്പ്രസ് ബസുകളിലാണ് തത്കാൽ ഒഴിവുള്ളത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും കൗണ്ടറുകളിലൂടെ നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
[masterslider id="10"]

Related posts