കോഴിക്കോട്–ബെംഗളൂരു കെഎസ്ആർടിസി ബസിൽ കൊള്ള; പണവും ആഭരണങ്ങളും കവർന്നു;ബൈക്കില്‍ എത്തിയ രണ്ടുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി;യാത്രക്കാര്‍ സുരക്ഷിതര്‍.

ബെംഗളൂരു∙ കർണാടകയിൽ കോഴിക്കോട് – ബെംഗളൂരു കെഎസ്ആർടിസി ബസിൽ യാത്രക്കാരെ കൊള്ളയടിച്ചു. പുലർച്ചെ 2.45ന് ചന്നപ്പട്ടണയിലാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ യാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണവും പണവും കവർന്നു. ഉറക്കത്തിലായിരുന്നു കൊള്ളയെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാമെന്നും കണ്ടക്ടർ  പറഞ്ഞു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

ഇന്നലെ വൈകിട്ട് കോഴിക്കോടുനിന്നു പോയ ബസാണ് കൊള്ളയടിക്കപ്പെട്ടത്. ഡ്രൈവർ ബസ് ചന്നപ്പട്ടണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. ഇവരെ മറ്റു ബസുകളിൽ ബെംഗളൂരുവിൽ എത്തിച്ചു. ബെംഗളൂരു – മൈസുരു സംസ്ഥാനപാതയിൽ ബെംഗളൂരുവിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ചന്നപട്ടണ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts