വിവിധ ആവശ്യങ്ങളുന്നയിച്ച് മാലിന്യ നീക്കൽ കരാറുകാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു.

ബെംഗളൂരു ∙ വിവിധ ആവശ്യങ്ങളുന്നയിച്ച് മാലിന്യ നീക്കൽ കരാറുകാർ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. മാലിന്യം നീക്കുന്ന കരാറുകാർക്കും വാണിജ്യ സേവന നികുതി (ജിഎസ്ടി) ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിപ്പിനെ തുടർന്നാണ് തിങ്കളാഴ്ച ഇവർ സമരമാരംഭിച്ചത്. ഇതേ തുടർന്നു നഗരത്തിലെ മാലിന്യ നീക്കം സ്തംഭിച്ചിരുന്നു. ജിഎസ്ടി പ്രശ്നം പരിഹരിക്കാമെന്നു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അധികൃതർ നൽകിയ ഉറപ്പിനെ തുടർന്നാണ് കരാറുകാർ സമരം പിൻവലിച്ചത്. ഇന്നലെ വൈകിട്ടോടെ മാലിന്യനീക്കം പുനരാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts