അവർക്ക് എന്റെ മകനെ ഇഷ്ടമാണ്, അതുകൊണ്ട് അവർ വീണ്ടും വീണ്ടും വരുന്നു; ഡി.കെ. ശിവകുമാറിന്റെ അമ്മ

ബെംഗളൂരു: കേന്ദ്ര ഏജന്‍സികള്‍ക്ക് എന്റെ മകനെ ഇഷ്ടമാണ്; അതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും വീട്ടില്‍ വരുന്നതെന്ന് ഡി.കെ ശിവകുമാറിന്റെ അമ്മ ഗൗരമ്മ നർമ്മം ചേർത്ത് മാധ്യമങ്ങളോട് പറഞ്ഞു.

“സിബിഐ, ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് എന്റെ മകനെ ഇഷ്ടമാണ്. അതുകൊണ്ടാണ് അവര്‍ വീണ്ടും വീണ്ടും വീട്ടില്‍ വരുന്നത്. വീട് പരിശോധിക്കാനും ആവശ്യമുള്ളത് എടുക്കാനും അവര്‍ക്ക് അനുവാദം നല്‍കി. പക്ഷെ അവര്‍ക്കൊന്നും കിട്ടിയില്ല”-ഗൗരമ്മ പറഞ്ഞു.

  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

ഇന്ന് രാവിലെയാണ് ഡി.കെ ശിവകുമാറിന്റെ വീട്ടിലും ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകനെതിരെ അഴിമതിയാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അത് മറികടക്കാനാണ് ഡി.കെ ശിവകുമാറിനെതിരായ പഴയ കേസുകള്‍ കുത്തിപ്പൊക്കാന്‍ ബിജെപി ശ്രമിക്കുന്നത് എന്നും റെയ്ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts