ദില്ലി: സമൂഹത്തിലെ ഉന്നതരെ മാത്രം ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീംകോടതി. സ്വകാര്യത മൗലിക അവകാശമല്ലെന്ന് പറഞ്ഞാൽ അത് എല്ലാറ്റിനുമുള്ള അധികാരമായി സര്ക്കാര് വ്യാഖ്യാനിക്കുമെന്നും കോടതി ഒമ്പതംഗ ബെഞ്ച് പരാമര്ശം നടത്തി. ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെങ്കിലും അതിന് പരിധിയുണ്ടെന്ന് കേന്ദ്ര സര്ക്കാര് പറഞ്ഞു. ആധാറിന്റെ നിയമസാധുത നിശ്ചയിക്കുന്നതിന് മുന്നോടിയായി സ്വകാര്യത മൗലിക അവകാശമാണോ എന്ന് പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പിൽ ശക്തമായ വാദങ്ങളാണ് കേന്ദ്ര സര്ക്കാര് മുന്നോട്ടുവെച്ചത്. ദാരിദ്ര്യം കാരണം സ്വന്തം മക്കളെ വരെ വിൽക്കുന്നവരുള്ള…
Read MoreMonth: July 2017
വേഗം കൂടും നിരക്ക് കൂടും യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രെസ്സ്.
ബെംഗളൂരു ∙ യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് (16561/ 16562) ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രസാക്കുന്നു. ട്രെയിനിന്റെ നമ്പറിലും ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്. പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും എത്തുന്ന സമയത്തിൽ മാറ്റമുണ്ട്. യശ്വന്ത്പുര-കൊച്ചുവേളി എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (പുതിയ നമ്പർ -22677) വ്യാഴാഴ്ചകളിൽ വൈകിട്ട് 3.20നു യശ്വന്ത്പുരയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 6.45നു കൊച്ചുവേളിയിലെത്തും. നേരത്തേ 6.506.50നായിരുന്നു ട്രെയിൻ എത്തിയിരുന്നത്. കൊച്ചുവേളി-യശ്വന്ത്പുര എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22678)വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 4.15നു യശ്വന്ത്പുരയിലെത്തും. നിലവിൽ 4.30നാണ് ട്രെയിൻ…
Read Moreഐഎൻസി-സർക്കാർ ചർച്ച ഇന്ന്; അനിശ്ചിതകാല സമരം പിൻവലിച്ചു;ഇന്ന് സൂചനാ സമരം
ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളുടെ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം സംബന്ധിച്ച ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു.ഐ എൻ സി പ്രസിഡന്റ് ദിലീപ് കുമാറുമായി കർണാടക റെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ചർച്ച നടത്തും. അതേ സമയം സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല ചർച്ചക്ക് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതോടെ മാറ്റിവച്ചു. പകരം ഇന്ന് രാവിലെ പത്തു മുതൽ 11 വരെ വിദ്യാർത്ഥികൾ അതത് കോളേജുകളിൽ സൂചനാ സമരം നടത്തും.സർക്കാർ നടപടിയാൽ പ്രതിഷേധിച്ച് ഉള്ളാൾ കൊളംബിയ കോളേജ്, വൈറ്റ് ഫീൽഡ് വൈദേഹി…
Read Moreഷവോമിയുടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു.
ബാംഗളൂരു: ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാർട്ട് ഫോണായ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ബാംഗലൂരുവിലെ മൊബൈൽ കടയിലാണ് സംഭവം. ഫോൺ നന്നാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ മാസം 17നായിരുന്നു സംഭവം. പൊട്ടിത്തെറിയിൽ കടയുടമയ്ക്ക് പൊള്ളലേറ്റു. സിം കാർഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിനായാണ് അർജ്ജുൻ എന്ന യുവാവാണ് കടയിലെത്തിയത്. കടയുടമ ഫോൺ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് ഫോൺ തീഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം സംഭവം ഷവോമി അന്വേഷിച്ചു വരികയാണ് കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് ഞങ്ങൾ…
Read Moreകേരളത്തിലേക്ക് അഞ്ച് പുതിയ സർവീസുമായി കർണാടക ആര് ടി സി.
ബെംഗളൂരു ∙ കർണാടക ആർടിസി കേരളത്തിലേക്ക് അഞ്ച് പുതിയ ബസ് സർവീസുകൾ ആരംഭിക്കുന്നു. കേരളവും കർണാടകയും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കിയതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. ബെംഗളൂരു-പത്തനംതിട്ട, കുന്താപുര-തിരുവനന്തപുരം, കുന്താപുര-കോട്ടയം, മണിപ്പാൽ-എറണാകുളം, കൊല്ലൂർ-ഗുരുവായൂർ സർവീസുകളാണ് പുതുതായി തുടങ്ങുന്നതെന്ന് കർണാടക ആർടിസി എംഡി എസ്.ആർ.ഉമാശങ്കർ പറഞ്ഞു. കരാർ പ്രകാരം 4314 കിലോമീറ്ററാണ് കർണാടക ആർടിസി കേരളത്തിലേക്ക് അധികമായി സർവീസ് നടത്തുക. ഉൽസവ സീസണുകളിൽ കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് 250 സ്പെഷൽ ബസുകൾ നടത്താനും അനുമതിയുണ്ട്. കേരള ആർടിസിക്ക് ഏഴ് റൂട്ടുകളിലായി 4420 കിലോമീറ്റർ കർണാടകയിലൂടെ സർവീസ്…
Read Moreഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്ഹി : ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു. 125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻഗാമികൾ കാണിച്ച വഴിലൂടെ മുന്നോട്ടു പോകും. ജനങ്ങൾക്ക് നന്ദിയെന്നും രാഷ്ട്രപതിയായി സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തിൽ രാംനാഥ് കോവിന്ദ് അറിയിച്ചു. രാഷ്ട്രപതി സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ സുമിത്ര…
Read Moreഹൈക്കോടതി വിധി എതിര്; നഴ്സിംഗ് വിദ്യാർത്ഥികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.
ബെംഗളൂരു: നെഴ്സിംഗ് കോളേജുകൾക്ക് അഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് (INC) അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. നഴ്സിംഗ് കോഴ്സുകൾ നടത്താൻ കർണാടക നഴ്സിംഗ് കൗൺസിലിന്റെയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി ശരിവച്ചത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താൻ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. ഐ എൻ സി അംഗീകാരം ഇല്ലാത്ത കോഴ്സുകൾ പഠിക്കുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യാനാകില്ലെന്നിരിക്കെ നടപടി ഭാവിയെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.…
Read Moreഗോപാലകൃഷ്ണന് ജയിലില് തന്നെ തുടരും;നടിയെ ആക്രമിച്ച കേസിൽ ദീലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തളളി.
കൊച്ചി: നടൻ ദീലീപിന് ജാമ്യമില്ല. നടിയെ ആക്രമിച്ച കേസിൽ ദീലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തളളി. കൃതൃത്തിൽ പ്രതിയുടെ പങ്ക് വ്യക്താണെന്നും ഗുരുതരവും അപൂർവവുമായ കുറ്റകൃത്യമെന്നും നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ പത്തുദിവസമായി ആലുവ സബ് ജയിലിൽകഴിയുന്ന ദിലീപിന്റെ ജാമ്യ ഹർജി ഹർജിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവിൽ പറയുന്നതിതാണ്. ദിലീപ് പ്രഥമ ദൃഷ്യാ തന്നെ കുറ്റക്കാരനാണ്. പ്രോസിക്യൂഷന്റെ പക്കൽ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതേയുളളു.മാനേജർ അപ്പുണ്ണി ഒളിവിലാണ്. ഈ സ്ഥിതിയിൽ ജാമ്യം നൽകാൻ കഴിയില്ല. അത് കേസിനെ ബാധിക്കും. സാക്ഷികൾ സ്വാധീനിക്കപ്പെടും.അന്വേഷണം അട്ടിമറിക്കപ്പെടും. ഒരു സ്ത്രീയെ ആക്രമിക്കാൻ…
Read Moreസ്വാതന്ത്ര്യദിന പുഷ്പോൽസവം ആഗസ്റ്റ് 4 ന് ലാൽബാഗിൽ ആരംഭിക്കും.
ബെംഗളൂരു :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള പുഷ്പോൽസവം ആഗസ്റ്റ് 4 ന് ലാൽബാഗിൽ ആരംഭിക്കും ആഗസ്റ്റ് 15 ന് അവസാനിക്കും.രാഷ്ട്ര കവി കുവെംപുവിന്റെ ജൻമദേശമായ ശിവമോഗയിലെ കുവെംപു മലനാടിന്റെ മാതൃകയാണ് ഗ്ലാസ് ഹൗസിലെ ഈ വർഷത്തെ പ്രധാന ആകർഷണം. കർണാടക ഹോൾടികൾച്ചർ വകുപ്പ്, മൈസൂരു ഹോൾടി കൾചർ വകുപ്പ്, കന്നഡ സാംസ്കാരിക വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കു വെം പു മലനാട് ഒരുക്കുന്നത്. കുപ്പാളിയിലെ കു വെം പു വിന്റെ വസതി, കവിശാല, മ്യൂസിയം, ഗ്രാമീണ കാഴ്ച്ചകൾ എന്നിവയാണ് മുന്ന് ലക്ഷം ഡച്ച് റോസാ…
Read Moreസൌജന്യ സ്മാര്ട്ട് ഫോണുമായി ജിയോ.
മുംബൈ :ടെ ലികോം മേഖലയിലൂടെ ഞെട്ടിക്കുകയാണ് വീണ്ടും മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവുമധികും ആളുകൾ ഇന്റർനെറ്റിനായി ഉപയോഗിക്കുന്ന ജിയോ സിമ്മിന് പുറമെ പുതിയ ഫോണുകളുമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പൂർണമായും സൗജന്യമായാണ് ഇത് ലഭിക്കുക എന്നതാണ് ജിയോ ഇന്റിലിജൻസ് സ്മാർട്ട് ഫോണിന്റെ സവിശേഷത്. ഫീച്ചർ ഫോണുകളാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഫോൺലഭ്യമാകാൻ 1500 രൂപ മുടക്കേണ്ടിവരും. എന്നാൽ, മൂന്ന് വർഷത്തിനകം ഇത് തിരിച്ചു നൽകും. വോയ്സ് കോളും, സന്ദേശങ്ങളും സൗജന്യമാണ്. നിലവിൽ ഇന്റർനെറ്റിന് മാത്രമാണ് പണം നൽകേണ്ടതുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 40ാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ്…
Read More