വേഗം കൂടും നിരക്ക് കൂടും യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രെസ്സ്.

ബെംഗളൂരു ∙ യശ്വന്ത്പുര-കൊച്ചുവേളി പ്രതിവാര എസി എക്സ്പ്രസ് (16561/ 16562) ഓഗസ്റ്റ് 31 മുതൽ സൂപ്പർഫാസ്റ്റ് എസി എക്സ്പ്രസാക്കുന്നു. ട്രെയിനിന്റെ നമ്പറിലും ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്.

പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ലെങ്കിലും എത്തുന്ന സമയത്തിൽ മാറ്റമുണ്ട്.

യശ്വന്ത്പുര-കൊച്ചുവേളി എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (പുതിയ നമ്പർ -22677) വ്യാഴാഴ്ചകളിൽ വൈകിട്ട് 3.20നു യശ്വന്ത്പുരയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 6.45നു കൊച്ചുവേളിയിലെത്തും.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

നേരത്തേ 6.506.50നായിരുന്നു ട്രെയിൻ എത്തിയിരുന്നത്. കൊച്ചുവേളി-യശ്വന്ത്പുര എസി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22678)വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 4.15നു യശ്വന്ത്പുരയിലെത്തും.

നിലവിൽ 4.30നാണ് ട്രെയിൻ എത്തിയിരുന്നത്. ട്രെയിൻ സൂപ്പർഫാസ്റ്റ് ആക്കിയതോടെ ടിക്കറ്റ് നിരക്കിൽ 40 മുതൽ 75 വരെ രൂപ വർധനയുണ്ട്. തേഡ് എസിയിൽ നിലവിൽ 1145 രൂപയുണ്ടായിരുന്ന സ്ഥാനത്ത് 1190 രൂപയും സെക്കൻഡ് എസിയിൽ 1700 രൂപയും ഫസ്റ്റ് എസിയിൽ 2880 രൂപയുമായി.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

https://bengaluruvartha.in/archives/6210

https://bengaluruvartha.in/archives/5966

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts