ബെംഗളൂരു : ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസുകൾക്ക് പ്രത്യേക പാത എന്ന ആശയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തേടാൻ ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി).
അഞ്ചു വർഷം മുൻപ് റോഡുകളിൽ ബസുകൾക്കായി പ്രത്യേക പാതയൊരുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാൻ ബിഎംടിസി തീരുമാനിച്ചത്.
നാലുവരിയുള്ള പാതകളിലാണ് ആദ്യഘട്ടത്തിൽ പ്രത്യേക പാത നടപ്പിലാക്കുക, ഔട്ടർ റിംഗ് റോഡിനാണ് ആദ്യ പരിഗണന.ഡയറക്ടറേറ്റ് ഓഫ് അർബൻ ലാന്റ് ട്രാൻസ്പോർട്ട്, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതിദിനം 6500 ഓളം സർവ്വീസുകളിലായി 50 ലക്ഷത്തോളം ആളുകളാണ് ബിഎംടി സി സർവ്വീസുകളെ ആശ്രയിക്കുന്നത്. സിഗ്നലുകളിലും ഗതാഗതക്കുരുക്കിലും പെട്ട് പല സർവീസുകളും നിർത്തലാക്കേണ്ട അവസ്ഥയും വരാറുണ്ട്.അഹമ്മദാബാദ്, ഇൻഡോർ, ഹുബ്ബളളി അടക്കം 33 ഓളം സിറ്റികളിൽ ഈ സംവിധാനം നിലവിലുണ്ട്. ഡൽഹിയിൽ മാത്രം ആരംഭിച്ചതിന് ശേഷം ഈ പദ്ധതി നിർത്തിവയ്ക്കുകയായിരുന്നു.
ഈ സംവിധാനത്തെ സപ്പോർട്ട് ചെയ്യാൻ ട്വിറ്ററിൽ @BMTC_Bangalore ഉപയോഗിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.