കേരള.ആർ.ടി.സി.യും കർണാടക.ആർ.ടി.സി.യും ബി.എം.ടി.സി.യും ഇല്ല ; സ്കൂളുകൾക്കെല്ലാം അവധി ; നമ്മ മെട്രോ മുടങ്ങില്ല ; ഇന്ധന പമ്പുകൾ സിനിമാ തീയേറ്ററുകൾ തുറക്കും ; ഓട്ടോ-ടാക്സികൾ കുറയും ; ബെംഗളൂരുവിലെ സമരത്തിന്റെ നേർ ചിത്രം.

ബെംഗളൂരു: കേരള ആർടി സി യുടെ സംസ്ഥാനാന്തര ബസുകൾ ഇന്നലെ വൈകീട്ടോടെ തന്നെ നിർത്തിവച്ചു. 3. 45 ന് ഉള്ള കോട്ടയം ഡീലക്സ് ബസാണ് അവസാനം സർവീസ് നടത്തിയത്.ഇന്ന് വൈകുനേരം അഞ്ചിന് ശേഷം സർവീസുകൾ പുനസ്ഥാപിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. പകൽ സർവ്വീസുകൾ നാളെയോടെയേ സാധാരണ നിലയിലാകൂ. റദ്ദാക്കിയ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കും. കർണാടക ആർ ടി സി യുടെ കേരളത്തിലേക്കുള്ള രാത്രി സർവ്വീസുകളൊന്നും പുറപ്പെട്ടില്ല. ഇന്ന് രാവിലെത്തെ സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. വൈകുന്നേരം…

Read More

അഖിലേന്ത്യാ തൊഴിലാളി പണിമുടക്ക് പൂർണം;നഗരത്തിൽ കെ എസ് ആർ ടി സി ,ബി എം ടി സി ബസുകൾ സർവ്വീസ് നടത്തുന്നില്ല.ജനം പെരുവഴിയിൽ

ബെംഗളൂരു: ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ സമരത്തിൽ അണിചേർന്നതോടെ നഗരത്തിൽ സമരം  പൂർണം.ബസുകൾ ,ബാങ്കിംഗ് സ്ഥാപനങ്ങൾ, ഓട്ടോ ടാക്സി ഇൻഷൂറൻസ് മേഖല എന്നിവർ സമരത്തിൽ  പങ്കെടുക്കുന്നു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ജീവ ന ക്കാർ പങ്കെടുക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളെ ബാധിക്കില്ല. റയിൽവേ സർവ്വീസുകൾ മുടക്കമില്ലാതെ നടക്കുമെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അറിയിച്ചു. മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

Read More

താരദമ്പതികൾ ബാല-അമൃതാ സുരേഷ് വിവാഹമോചനത്തിലേക്ക്

നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിനൊരുങ്ങുന്നു.കുറച്ചു കാലങ്ങളായി രണ്ടു പേരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു.ഇരുവരും വിവാഹമോചനത്തിനുള്ള മ്യൂക്ച്വൽ കൺസെന്റ് കൊടുത്തിട്ടുണ്ട്.കലൂർ കുടുംബകോടതിയുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വേണ്ടി രണ്ടു പേരും കോടതിയിൽ ഹാജരായി.കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നു കാണിച്ച്‌ ബാല കോടതിയെ സമീപിച്ചിരുന്നു.അതുപ്രകാരം കുഞ്ഞിനെ കാണാൻ ബാലയ്ക് കോടതി സമയം അനുവദിച്ചു. 2010 ഓഗസ്റ്റ് 27 നായിരുന്നു ബാലയും അമൃതയും വിവാഹിതരായത് .4 വയസുള്ള മകളുണ്ട് ദമ്പതികൾക്ക്‌ .വിവാഹമോചന വാർത്ത ആദ്യം അമൃത നിഷേധിച്ചിരുന്നു,എന്നാൽ ബാല അത് ശരിവയ്ക്കുകയായിരുന്നു.ഇതോടെ മലയാള സിനിമയിൽ ഒരു താരദമ്പതികൾ കൂടി വേർപിരിയുന്നു.

Read More

സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈക്ക് കർണാടക സംസ്ഥാന ബട്ടർഫ്‌ളൈ പദവി 

ബെംഗളൂരു :സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈ ഇനി കർണാടകയുടെ ഔദ്യോഗിക ശലഭ പദവിയിലേക്ക്. മഹാരാഷ്ട്രയ്ക്കു ശേഷം രണ്ടാമതായി കർണാടകം ആയിരിക്കും ഒരു ഔദ്യോഗിക ശലഭം പ്രഖ്യാപിക്കാനായി ഒരുങ്ങുന്നത്. ഈ ശലഭം പശ്ചിമ ഘട്ടത്തിലാണ് കൂടുതലായി കാണപ്പെടുന്നത്.രാജ്യത്തെ ഏറ്റവും വലിയ ശലഭം എന്ന സ്‌ഥാനവും സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈക്കു സ്വന്തം.ഈ ഇനത്തിൽ പെട്ട പെൺവർഗത്തിനു 190 mm നീളം വരെ കാണപ്പെടുന്നു. കഴുത്തിന്റെ മുകളിൽ കാണപ്പെടുന്ന ചുവപ്പ് വരയും ചിറകിലെ മഞ്ഞ വരയും കർണാടക സംസ്ഥാനത്തിന്റെ ഫ്ലാഗിനെ പ്രതിനിധീകരിക്കുകയും ചെയുന്നത് കൊണ്ടാണ് ഒദ്യോഗിക ശലഭ സ്ഥാനത്തിനു സതേൺ ബേർഡ് വിങ് ബട്ടർഫ്‌ളൈ തിരഞ്ഞെടുക്കപ്പെടാൻ കാരണം. കൂടാതെ ഈ ശലഭങ്ങൾ കർണാടകയിൽ ധാരാളമായി കാണപ്പെടുകയും ചെയുന്നു.കേരളത്തിൽ “ഗരുഡ ശലഭം”…

Read More

50 രൂപക്ക് 1 ജിബി 4ജി ഡാറ്റ ! മൂന്നു മാസത്തേക്ക് വോയ്സ് കോളുകളും 4 ജി ഡാറ്റയും സൗജന്യം; കോർപറേറ്റ് ഭീമന്റെ വിശ്വരൂപം കണ്ട് ഞെട്ടിത്തരിച്ച് ഉപഭോക്താക്കളും മറ്റ് സേവന ദാതാക്കളും!

ന്യൂഡൽഹി : സ്വപ്നം കാണാൻ കഴിയാത്ത കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് റിലയൻസിന്റെ ജിയോ ഫോർജി അവതരിച്ചു !ഡൽഹിയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ് റിലയൻസ് ചെയർമാനായ മുകേഷ് അംബാനി ജിയോ ഇൻഫോ കോം അവതരിപ്പിച്ചത്. മൂന്നു മാസത്തേക്ക് സൗജന്യ സേവനങ്ങളാണ് ഹൈലൈറ്റ്. 4 ജി ഡേറ്റ മറ്റ് സേവന ദാതാക്കൾ നൽകുന്നതിൽ നിന്നും വളരെ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഒരു ജിബി അതിവേഗ ഇന്റർനെറ്റ് 50 രൂപക്ക് ! ഒരു എംബിക്ക് 5 പൈസ ! വിദ്യാർത്ഥികൾ 25% അധിക ഡാറ്റ.ലോകത്തിലെ…

Read More

കമ്മട്ടിപ്പാടം അല്ലെങ്കില്‍ തെറ്റുകളുടെ പെരുമഴക്കാലം.

കൊച്ചി: തീയറ്ററില്‍ നിറഞ്ഞോടിയ പടമാണ് കമ്മട്ടിപ്പാടം. ദുല്‍ഖര്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ഈ രാജീവ് രവി ചിത്രത്തിലെ ചില തെറ്റുകളാണ് ഈ വീഡിയോ പറയുന്നു. ഒരിക്കലും പടത്തെ വിമര്‍ശിക്കാന്‍ അല്ല ഇത് ചെയ്തത് എന്ന് ഈ വീഡിയോയുടെ അണിയറക്കാര്‍ പറയുന്നു. https://www.youtube.com/watch?v=aas7CAwtevs

Read More

ദളിതന്‍ ആയതിനാലാണ് തന്നെ വെട്ടയാടുന്നതെന്ന് ,നീലചിത്രത്തിന്റെ പേരില്‍ പുറത്തായ മന്ത്രി സന്ദീപ് കുമാര്‍.

ന്യൂഡൽഹി: ദളിതനായതിനാലാണ് തന്നെ ആം ആദ്മി സർക്കാർ വേട്ടയാടുന്നതെന്ന് പുറത്താക്കപ്പെട്ട ആപ്പ് മന്ത്രി സന്ദീപ് കുമാർ. രണ്ട് സ്ത്രീകളുമായി അശ്ലീല ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് താനല്ലന്നും സന്ദീപ് കുമാർ പറഞ്ഞു. അശ്ലീല ദൃശ്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. അബേദ്കറുടെ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികൾ തന്നെ ലക്ഷ്യമിട്ട് തുടങ്ങി‍യതെന്നും സന്ദീപ് കുമാർ ആരോപിച്ചു. രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ശിശുക്ഷേമ-സാമൂഹികനീതി മന്ത്രിസ്ഥാനത്ത് നിന്ന് സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പുറത്താക്കിയത്. രണ്ട് വർഷത്തിനുള്ളിൽ എഎപി മന്ത്രി സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്…

Read More

കർണാടക ഗവണ്മെന്റ് നഴ്സിംഗ് കോട്ടയിൽ പഠിച്ചവര്‍ നിര്‍ബന്ധമായും സംസ്ഥാനത്തിനകത്തുതന്നെ ജോലി ചെയ്യേണ്ടി വരും; സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ ജോലിചെയ്യാനാവില്ല.

ബെംഗളൂരു : കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ തീരുമാന പ്രകാരം ഇനി മുതൽ കർണാടക നഴ്സിംഗ് കോട്ടയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി സംസ്ഥാനത്തിന് പുറത്തു ജോലി ചെയ്യാനാവില്ല.പുതിയ സർക്കുലർ എല്ലാ കോളേജുകൾക്കും നല്കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.സർവകലാശാല വെബ് സൈറ്റിലും  പുതിയ സർക്കുലർ പരസ്യപ്പെടുത്തിയിട്ടുണ്ട്. വിദേശ ജോലി മുന്നിൽ കണ്ടു ചേരുന്ന വിദ്യാർത്ഥികൾക്ക് ഇതു കനത്ത തിരിച്ചടിയായിരിക്കും.കർണാടക നഴ്സിംഗ് കോളേജിൽ പ്രവേശനം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിബന്ധനകൾ പ്രകാരമാണ്.എല്ലാ കോളേജുകളിലും സർക്കാർ കോട്ട നിശ്ചിത ശതമാനം അലോട്ട് ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളിൽ നിന്നും കർണാടകയിൽ മാത്രമേ ജോലിചെയുകയുള്ളു എന്ന സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാനും ഉത്തരവുണ്ട്.…

Read More

മലേഷ്യയിലെ ക്ഷേത്രങ്ങൾ ആക്രമിക്കാൻ ഉള്ള ഐസിസ് പദ്ധതി പോലീസ് പൊളിച്ചു.മൂന്നു ഐസിസ് തീവ്രവാദികൾ അറസ്റ്റിൽ

ക്വാലാലംപുര്‍: സ്വാതന്ത്ര്യദിനത്തില്‍ മലേഷ്യയില്‍ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട മൂന്നു ഐ.എസ് ഭീകരര്‍ അറസ്റ്റില്‍. ബാതു കാവസിലെ പ്രസിദ്ധ ക്ഷേത്രം അടക്കമുള്ള സ്ഥലങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്രവാദികളാണ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വിവിധ വിനോദകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും ആക്രമിക്കാനായിരുന്നു ആക്രമികളുടെ പദ്ധതി. സേലഗോര്‍, പഹാങ് എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗ്രനേഡും തോക്കുകളുമുള്‍പ്പെടെയാണ് ഇവര്‍ പിടിയിലായത്. ലക്ഷ്യം നേടിയ ശേഷം സിറിയയിലേക്ക് കടക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസാദ്യം ഐ.എസില്‍ ചേരാന്‍ രാജ്യം വിടുകയാണെന്ന് കണ്ടത്തെിയ 68…

Read More

കേരള മോദിയാകാൻ പിണറായിയുടെ ശ്രമങ്ങൾ തുടരുന്നു.പ്രധാനമന്ത്രിയെ പോലെ ഭരണനേട്ടങ്ങൾ റേഡിയോയിലൂടെ അറിയിച്ചു പിണറായി

സർക്കാരിന്റെ നൂറാം ദിനം, ഭരണനേട്ടങ്ങൾ റേഡിയോയിലൂടെ അറിയിച്ചു പിണറായി വിജയൻ . ഭരണനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി സംസാരിച്ച മുഖ്യമന്ത്രി, പക്ഷേ പുതിയ പ്രഖ്യാപനങ്ങൾക്ക് മുതിർന്നില്ല. നൂറു ദിവസത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രി തെരഞ്ഞെടുത്തത് റേഡിയോ. ലഹരിക്കെതിരായ ബോധവത്കരണം, ഭക്ഷ്യ സ്വയംപര്യാപ്തത, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി സർക്കാരിന്റെ എല്ലാ സുപ്രധാന പദ്ധതികളും സ്പർശിച്ച് മുഖ്യമന്ത്രിയുടെ നൂറാംദിന സന്ദേശം. തുടക്കം കുട്ടികളിൽ നിന്ന്.. ലഹരിക്കെതിരായ പോരാട്ടത്തിൽ അച്ഛനമ്മമാരുടെ ഉത്തരവാദിത്തം കൂടി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ജൈവ പച്ചക്കറി കൃഷിക്കും മാലിന്യ നിർമ്മാർജനത്തിനും ഊന്നലെന്നും പറയുന്നു. വികസനവും ക്ഷേമവും…

Read More
Click Here to Follow Us