ഇനി ഡോ: രാജേട്ടന്‍!

നാഗര്‍കോവില്‍: കുമാരകോവില്‍ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി ഒ.രാജഗോപാല്‍ എംഎല്‍എയ്ക്ക് ഡി. ലിറ്റ് ബിരുദം നല്‍കി. യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നടന്ന ബിരുദദാന ചടങ്ങില്‍ ചാന്‍സലര്‍ ഡോ. എ.പി. മജീദ്ഖാന്‍ ബിരുദം നല്‍കി ആദരിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിസ്തുല പ്രവര്‍ത്തനത്തിനാണ് യൂണിവേഴ്‌സിറ്റി ബിരുദം നല്‍കി ആദരിക്കുന്നതെന്ന് ചാന്‍സലര്‍ പറഞ്ഞു. വിഎസ്എസ്‌സി റിസര്‍ച്ച് ഓര്‍ഗനൈസര്‍ ഡോ.ശിവന്‍ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.വൈസ് ചാന്‍സലര്‍ ഡോ.പെരുമാള്‍ സ്വാമി പ്രൊ. വൈസ് ചാന്‍സലര്‍ ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More

ബെംഗളുരു -കൊട്ടാരക്കര കേരള ആർടിസി ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്;സംഭവം കുടലു ഗേറ്റിൽ.

ബെംഗളൂരു : ഇന്നലെ രാവിലെ ആറു മണിക്ക് കേരള ആർ ടി സി യുടെ ഡീലക്സ് ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്, ഹൊസൂർ റോഡിലെ കുഡലു ഗേറ്റിലാണ് സംഭവം. സദ്ഗുരു സായ് നാഥ്  സ്കൂളിന്റെ ബസ് സിഗ്നൽ തെറ്റിച്ച് വന്ന് കെ എസ് ആർ ടി സി ബസിന്റെ എതിർ ദിശയിൽ വരികയും കൂട്ടിയിടിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. പാലക്കാട് ഡിപ്പോയിലെ പറളി സ്വദേശി ഡ്രൈവർ ദേവദാസ് കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ ആർ അജയകുമാർ എന്നിവർക്ക് നിസാരമായ പരിക്കേറ്റു.സ്കൂൾ വാനിലെ…

Read More

വർഗീയ സംഘർഷങ്ങൾ;കർണാടകം രണ്ടാമത്;രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നമ്മള്‍ തന്നെ മുന്നില്‍.

ബെംഗളൂരു: കർണാടകയിൽ വർഗീയ കലാപങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.ക്രൈം റെക്കോർഡ് ബ്യുറോയുടെ 2015 ലെ കണക്കെടുപ്പനുസരിച്ചു കർണാടകയിൽ 163 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാംസ്‌ഥാനത്തുള്ള ഹരിയാനയിൽ 201 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതെ സമയം രാഷ്ട്രീയ കലാപങ്ങളിൽ കേരളമാണ് മുൻപന്തിയിൽ.കർണാടകയിൽ പിന്നോക്ക വിഭാഗ അക്രമണങ്ങളും വർധിച്ചിട്ടുണ്ട്.ബെഗളൂരു ആണ് സംസ്ഥാനത്തെ ക്രൈം പട്ടികയിൽ ഒന്നാമത്.രാജ്യത്തെ സുരക്ഷിതമല്ലാത്ത മൂന്ന് വൻ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു.കഴിഞ്ഞ  വർഷം റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം കേസുകളിൽ ഡൽഹിയിൽ ആണ് കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്,രണ്ടാമത് മുംബൈയിലും. സ്ത്രീ പീഡന കേസുകളിലും ബെംഗളൂരു തന്നെയാണ് മുന്നിൽ.

Read More

നാളെത്തെ പണിമുടക്ക് ഇന്നത്തെ അന്തർ സംസ്ഥാന ബസ് സർവീസുകളെ ബാധിക്കും;3:45 ന് ശേഷമുള്ള കേരള ആർടിസി ബസുകൾ സർവ്വീസ് നടത്തില്ല.

ബെംഗളുരു : വിവിധ യൂണിയനുകൾ സെപ്റ്റംബർ രണ്ടിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് അന്തർ സംസ്ഥാന ബസുകളെ ഇന്നു മുതൽ തന്നെ ബാധിച്ച് തുടങ്ങും. കേരള ആർടി സി യുടെ വൈകുന്നേരം 3:45 വരെ യുള്ള ബസുകൾ നഗരത്തിൽ നിന്നും യാത്ര തുടങ്ങും അതിന് ശേഷമുള്ള ബസുകളെല്ലാം റദ്ദ് ചെയ്തിട്ടുണ്ട്. നാളെ വൈകുന്നേരം നാലു മണിക്ക് ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂ. ഫലത്തിൽ ശനിയാഴ്ച യേ പൂർണതോതിൽ സർവ്വീസുകൾ പുന:സ്ഥാപിക്കപ്പെടുകയുള്ളൂ. റദ്ദാക്കിയ സർവീസുകളിൽ ടിക്കറ്റ് ബുക്കുചെയ്തവർക്ക് പണം മടക്കി നൽകുമെന്ന് കെ എസ് ആർ ടി…

Read More

നമ്മ മെട്രോ ആദ്യഘട്ടം നവംബറിൽ മുഴുവനായി പ്രവർത്തിച്ചു തുടങ്ങാനുള്ള സാദ്ധ്യത വിദൂരം. മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കാകാൻ സാദ്ധ്യത.

ബെംഗളൂരു : നമ്മ മെട്രോയുടെ ഒന്നാം ഘട്ടം നവംബറിൽ പൂർത്തിയാകാനുള്ള സാദ്ധ്യത കുറയുന്നു. പ്രവൃത്തികൾ വിചാരിച്ച രീതിയിൽ മുന്നേറാത്തതാണ് കാരണം.നവംബർ ഒന്ന് കർണാടക രാജ്യോത്സവ ദിനത്തിൽ ഒന്നാം ഘട്ടം പൂർണമായും തുറന്നുകൊടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നോർത്ത് സൗത്ത് കോറിഡോറിൽ കെ ആർ മാർക്കെറ്റ് – ചിക് പേട്ട് റീച്ചിൽ ഭൂഗർഭ പാത നിർമ്മാണമാണ് ഇഴഞ്ഞു നീങ്ങുന്നത്.നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ മേഖലയിലെ ഭൂമിക്കടിയിലൂടെ കടന്നു പോകുന്ന ജലവിതരണ പൈപ്പുകളും വൈദ്യുതി കേബിളുകളും ഒപ്റ്റിക്കൽ കേബിൾ ശൃംഖലകളും മാറ്റിയാൽ മാത്രമേ തുടർ പ്രവൃത്തികൾ സാദ്ധ്യമാവൂ.…

Read More

ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫ് പുറത്തേക്ക്

ബ്രസീലിയ : പ്രസിഡന്റ് ദിൽമ റൂസഫിനെ ബ്രസീലിയൻ സെനറ്റ് ഇ൦പിച്ചു ചെയ്തു. ഇരുപതിനെതിരെ 61 വോട്ടുകൾക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദിൽമയെ പുറത്താക്കാൻ സെനറ്റ് തീരുമാനിച്ചത്. കഴിഞ്ഞ മെയ്യിൽ പ്രെസിൻഡന്റിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ പ്രെസിഡന്റിന്റെ സ്ഥാനം കൈകാര്യം ചെയുന്ന വൈസ് പ്രസിഡന്റ് മൈക്കിൾ ടെമർ പുതിയ പ്രെസിഡന്റ് ആയി സ്ഥാനമേൽക്കും.സർക്കാർ ബാങ്കിലെ പണം നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന കുറ്റത്തിനാണ് പ്രെസിഡന്റിനെ സെനറ്റ് പുറത്താക്കിയത്. ദിൽമ റൂസെഫ് ബ്രസീലിയൻ എക്കണോമിസ്റ്റും രാഷ്ട്രീയ നേതാവുമായിരുന്നു.2011 ജനുവരി മുതൽ ബ്രസീലിന്റെ 36 റാമത് പ്രസിഡന്റ് ആയി സ്ഥാനമേറ്റു.2015 മുതൽ ആരോപണങ്ങൾക്കു വിധേയായിരുന്നു.68 കാരിയായ ദിൽമ ഇ൦പിച്ച്മെന്റ് നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയാണുണ്ടായത്.

Read More

അച്ചേ ദിന്‍ തുടരുന്നു ; പെട്രോൾ ഡീസൽ വില വർധന വീണ്ടും

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വില  വീണ്ടും കുത്തനെ വർധിച്ചു.പെട്രോളിന് 3.38 രൂപയും ഡീസലിന് 2.67  രൂപയുമാണ് വർധിച്ച നിരക്ക് . ഇന്നലെ അർധരാത്രി മുതൽ വർധിപ്പിച്ച പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ച സാഹചര്യത്തിലാണ് ഈ നടപടിയെന്നു എണ്ണകമ്പിനികളുടെ യോഗത്തിൽ അറിയിച്ചു.

Read More

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽ എ യുമായ വിവി ദക്ഷിണാമൂർത്തി അന്തരിച്ചു.

തിരുവനന്തപുരം : പ്രമുഖ സി പി എം നേതാവും മുൻ എംഎൽ എ യുമായ വിവി ദക്ഷിണാമൂർത്തി അന്തരിച്ചു.

Read More

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി.

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിനു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൌഡറും ജ. കെ ടി ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വിമാനത്താവള പ്രദേശത്തിന് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കിയ ഉത്തരവ് റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ്…

Read More

നേര്‍ക്കാഴ്ച-4.

ആര്‍ എസ് എസ്സിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രത്യേകത, ഞാന്‍ മനസ്സിലാക്കിയത്, എവിടെ അവര്‍ക്ക് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടി വരുന്നോ, അപ്പോഴൊക്കെ അവര്‍ വര്‍ധിത വീര്യത്തോടെ ഉണരുന്നു എന്നതാണ്. ഇന്ന് സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഏതാണ്ട് ആ അവസ്ഥയില്‍ ആയിരിക്കുന്നു. മുന്‍പ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇതുപോലെ ഒരു ഉണര്‍വ്വുണ്ടായി കണ്ടത് , ആദ്യം നിലക്കല്‍ പ്രക്ഷോഭ കാലത്തും, പിന്നീട് അയോധ്യാ വിഷയം മൂര്‍ദ്ധിന്യാവസ്ഥയില്‍ നിന്നപ്പോഴും ആണ്. ആ രണ്ടു സന്ദര്‍ഭങ്ങളും ഉണ്ടായത്, നിര്‍ഭാഗ്യവശാല്‍ ഇതര സമുദായങ്ങളും ആയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ആയിരുന്നു. ഇന്ന് സ്ഥിതി…

Read More