ബെംഗളുരു -കൊട്ടാരക്കര കേരള ആർടിസി ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്;സംഭവം കുടലു ഗേറ്റിൽ.

ബെംഗളൂരു : ഇന്നലെ രാവിലെ ആറു മണിക്ക് കേരള ആർ ടി സി യുടെ ഡീലക്സ് ബസ് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്, ഹൊസൂർ റോഡിലെ കുഡലു ഗേറ്റിലാണ് സംഭവം.

സദ്ഗുരു സായ് നാഥ്  സ്കൂളിന്റെ ബസ് സിഗ്നൽ തെറ്റിച്ച് വന്ന് കെ എസ് ആർ ടി സി ബസിന്റെ എതിർ ദിശയിൽ വരികയും കൂട്ടിയിടിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

പാലക്കാട് ഡിപ്പോയിലെ പറളി സ്വദേശി ഡ്രൈവർ ദേവദാസ് കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടർ ആർ അജയകുമാർ എന്നിവർക്ക് നിസാരമായ പരിക്കേറ്റു.സ്കൂൾ വാനിലെ ഡ്രൈവറേയും ക്ലീനറേയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് മഡിവാള പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ട് .

ബൊഗളൂരുവിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോയിരുന്ന ആ സർവീസ് റദ്ദാക്കിയതായി ആർ ടി സി അറിയിച്ചു.ശനിയാഴ്ചയിലേക്ക്  പുതിയ ബസ് ഏർപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts