കേരള മോദിയാകാൻ പിണറായിയുടെ ശ്രമങ്ങൾ തുടരുന്നു.പ്രധാനമന്ത്രിയെ പോലെ ഭരണനേട്ടങ്ങൾ റേഡിയോയിലൂടെ അറിയിച്ചു പിണറായി

സർക്കാരിന്റെ നൂറാം ദിനം, ഭരണനേട്ടങ്ങൾ റേഡിയോയിലൂടെ അറിയിച്ചു പിണറായി വിജയൻ . ഭരണനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി സംസാരിച്ച മുഖ്യമന്ത്രി, പക്ഷേ പുതിയ പ്രഖ്യാപനങ്ങൾക്ക് മുതിർന്നില്ല.
നൂറു ദിവസത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രി തെരഞ്ഞെടുത്തത് റേഡിയോ. ലഹരിക്കെതിരായ ബോധവത്കരണം, ഭക്ഷ്യ സ്വയംപര്യാപ്തത, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി സർക്കാരിന്റെ എല്ലാ സുപ്രധാന പദ്ധതികളും സ്പർശിച്ച് മുഖ്യമന്ത്രിയുടെ നൂറാംദിന സന്ദേശം. തുടക്കം കുട്ടികളിൽ നിന്ന്.. ലഹരിക്കെതിരായ പോരാട്ടത്തിൽ അച്ഛനമ്മമാരുടെ ഉത്തരവാദിത്തം കൂടി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ജൈവ പച്ചക്കറി കൃഷിക്കും മാലിന്യ നിർമ്മാർജനത്തിനും ഊന്നലെന്നും പറയുന്നു.

  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

വികസനവും ക്ഷേമവും ഒരുമിച്ചുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ പുതിയ പ്രഖ്യാപനങ്ങൾ റേഡിയോ സന്ദേശത്തിൽ ഇടംപിടിച്ചില്ല. നൂറാം ദിനത്തിലെ കത്തെഴുത്ത് പരിപാടി ഉപേക്ഷിച്ച്, കൂടുതൽ ജനകീയമായ റേഡിയോ സന്ദേശത്തിലൂടെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രധാനമന്ത്രി മാന് കി ബാത്ത് എന്ന പരിപാടിയിലൂടെ റേഡിയോയിലൂടെ സംവദിക്കാൻ തുടങ്ങിയതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മുഖ്യമന്ത്രിയും ആ വഴി തിരഞ്ഞെടുത്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts