കർണാടക ഗവണ്മെന്റ് നഴ്സിംഗ് കോട്ടയിൽ പഠിച്ചവര്‍ നിര്‍ബന്ധമായും സംസ്ഥാനത്തിനകത്തുതന്നെ ജോലി ചെയ്യേണ്ടി വരും; സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ ജോലിചെയ്യാനാവില്ല.

ബെംഗളൂരു : കർണാടകയിലെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ തീരുമാന പ്രകാരം ഇനി മുതൽ കർണാടക നഴ്സിംഗ് കോട്ടയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി സംസ്ഥാനത്തിന് പുറത്തു ജോലി ചെയ്യാനാവില്ല.പുതിയ സർക്കുലർ എല്ലാ കോളേജുകൾക്കും നല്കിയിട്ടുണ്ടെന്നും സർവകലാശാല അറിയിച്ചു.സർവകലാശാല വെബ് സൈറ്റിലും  പുതിയ സർക്കുലർ പരസ്യപ്പെടുത്തിയിട്ടുണ്ട്.

വിദേശ ജോലി മുന്നിൽ കണ്ടു ചേരുന്ന വിദ്യാർത്ഥികൾക്ക് ഇതു കനത്ത തിരിച്ചടിയായിരിക്കും.കർണാടക നഴ്സിംഗ് കോളേജിൽ പ്രവേശനം ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ നിബന്ധനകൾ പ്രകാരമാണ്.എല്ലാ കോളേജുകളിലും സർക്കാർ കോട്ട നിശ്ചിത ശതമാനം അലോട്ട് ചെയ്തിട്ടുണ്ട്.വിദ്യാർത്ഥികളിൽ നിന്നും കർണാടകയിൽ മാത്രമേ ജോലിചെയുകയുള്ളു എന്ന സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാനും ഉത്തരവുണ്ട്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

സംസ്ഥാനത്തിന് പുറത്തു നിനു നഴ്സിംഗ് പഠനത്തിന് ചേരുന്ന ഒരുപാട് വിദ്യാർത്ഥികളെ ഈ തീരുമാനം സാരമായി ബാധിക്കും. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ കീഴിലുള്ള സീറ്റുകളിൽ പ്രവേശനം ഉറപ്പുവരുത്തണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts