ബെന്ഗളൂരു : രണ്ടു ദിവസം മുന്‍പാണ് ബെലന്തൂരിനടുത്തു നിര്‍മാണത്തിലിരിക്കുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു വീണത്,ആറു പേര്‍ മരിച്ചതായി ആണ് ഇതുവരെ ഉള്ള നിഗമനം,ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ ആറാമത്തെ മൃതദേഹം പുറത്തെടുത്തത്.ആന്ധ്ര സ്വദേശിയായ കൃഷ്ണയുടെ മൃതദേഹമാണ് ഇന്നലെ കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചത്.കെട്ടിടങ്ങള്‍ക് അടിയില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം തിരച്ചില്‍ അവസാനിപ്പിച്ചു.പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഏഴുപേര്‍ സുഖം പ്രാപിച്ചു വരുന്നു. അവശിഷ്ടങ്ങള്‍ മുഴുവന്‍ നീക്കുന്ന ജോലി ഒരാഴ്ചകൂടി എടുക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപകടത്തെ തുടര്‍ന്ന് സമീപ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഉള്ളവര്‍ താമസം മാറി പോയിട്ടുണ്ട്.കെട്ടിടം…
Read MoreMonth: October 2016
കേന്ദ്ര സര്‍ക്കാരിന്റെ സന്ഘി മനസ്സ് പുറത്തു വരുന്നു;ഏകീകൃത സിവില്‍ കോഡിനുള്ള നടപടികള്‍ തകൃതി.
ന്യൂഡല്‍ഹി : ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവക്ക് ഏകീകൃത നിയമമല്ലേ അഭികാമ്യം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം അറിയിക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭരണഘടനയുടെ 44 അനുഛേദം ഏകികൃതസിവില്‍ നിയമത്തിനായി ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയനിയമകമ്മീഷന്‍ ജനങ്ങള്‍ക്ക് മുന്‍പാകെ അഭ്യര്‍ത്ഥയും ചോദ്യവലിയും മുന്നോട്ട് വച്ചിരിക്കുന്നത്. സാമുഹ്യനീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്ന് അഭ്യര്‍ത്ഥനയില്‍ പറയുന്നു.…
Read Moreകാശ്മീരില്‍ പോലിസ് സ്റ്റേഷന് നേരെ ഭീകരാക്രമണം ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ജംനഗേരി പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും സാധാരണക്കാരനും പരിക്കേറ്റു. രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. നസീർ അഹമ്മദെന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ന്യൂനപക്ഷ പ്രദേശമാണ് ജാംനഗേരി. സൈന്യം തിരിച്ചടി നല്‍കിയെങ്കിലും ആക്രമണം നടത്തിയ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഷോപ്പിയാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസ് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ദക്ഷിണ…
Read Moreനാട്ടിലേക്ക് ഇന്ന് എട്ടു കേരള ആര്‍ ടീ സി സ്പെഷ്യല്‍ ബസുകള്‍.
ബെന്ഗ്ളൂരു : പൂജ അവധിയുടെ തിരക് തുടരുന്നതിനാല്‍ ഇന്ന് കേരള ആര്‍ ടീ സി എട്ടു സ്പെഷ്യല്‍ ബസുകള്‍ കൂടി അനുവദിച്ചു.മൈസൂരു വഴി കോട്ടയം ,ഏറണാകുളം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വിസുകള്‍.ഈ ബസുകളിലെ എല്ലാ ടിക്കറ്റ് കളും തീര്‍ന്നു.എന്നാല്‍ ഇന്ന് പുതിയ സ്പെഷ്യല്‍ ബസുകള്‍ക്ക് സാധ്യത കുറവാണെന്ന് കേരള ആര്‍ ടീ സി അറിയിച്ചു.കനത്ത തിരക്ക് ഉണ്ടായിരുന്ന ഇന്നലെ 14 സ്പെഷ്യല്‍ സര്‍വിസുകള്‍ ആണ് കേരള ആര്‍ ടീ സി ഇന്നലെ നടത്തിയത്.28 സ്പെഷ്യല്‍ സര്‍വീസ് നടത്തി കര്‍ണാടക ആര്‍ ടീ സി മുന്നിട്ടു നിന്നു.ഇന്ന്…
Read Moreഇനിയും ചുവപ്പ് ക്രോസ് ചെയ്യാനാണോ ഭാവം ? പിടി വീണതു തന്നെ.ആർ എൽ വി ഡി കാമറകൾ പത്തിടത്ത്.
ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് തെളിയുന്നത് കണ്ടിട്ടും മുന്നോട്ട് പോകുന്നവരെ പിടികൂടാൻ കാമറകൾ നഗരത്തിലെത്തി.ആർ എൽ വി ഡി (റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ) ക്യാമറകൾ പത്തിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സിഗ്നൽ ലംഘിച്ച് പോകുന്ന വാഹനങ്ങളുടെ നമ്പർ അടക്കം ക്യാമറ ഒപ്പിയെടുത്ത് ട്രാഫിക് മാനേജ്മെന്റ് സെൻററിലെ കൺട്രോൾ റൂമിലെ സെർവറിലെത്തിക്കും. സിഗ്നൽ ലംഘിച്ചതിന്റെ ചിത്രം സഹിതം പിഴ ചുമത്തിയുള്ള സന്ദേശം വാഹന ഉടമക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. 35 കോടി ചെലവിലാണ് സിറ്റി ട്രാഫിക് പോലീസ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ ഏപ്രിലിൽ മൈസൂരിലാണ്…
Read Moreദാദ്രി വധക്കേസിലെ പ്രതിയുടെ മൃതശരീരത്തിൽ ബന്ധുക്കൾ ദേശീയ പതാക പുതച്ചു;വിവാദം തുടരുന്നു.
ബിസാര: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ദാദ്രി കേസിലെ പ്രതികളിലൊരാളായ രവി ശിശോദയ(22)യുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇയാളെ പാര്‍പ്പിച്ചിരുന്ന ജയിലിലെ ജയിലര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരമായി തങ്ങള്‍ക്ക് ഒരു കോടി രൂപയും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. രവിയുടെ മൃതശരീരം ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി അതിനു മുകളില്‍ ഭാരത പതാക വിരിച്ചാണ് പ്രതിഷേധം. ഇതേതുടര്‍ന്ന് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. നിരോധനാഞ്ജനയും പ്രഖ്യാപിച്ചിട്ടുണ്ട്. രവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യു.പി സര്‍ക്കാര്‍ ഉത്തരവിട്ട രണ്ടു അന്വേഷണങ്ങളും അവര്‍ തള്ളി. ഒപ്പം രവിയുടെ ഭാര്യയ്ക്ക്…
Read Moreസൗമ്യ വധക്കേസ് പ്രോസിക്യൂഷന് വീഴ്ച പറ്റി.
ന്യൂഡൽഹി : സൗമ്യ വധക്കേസിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദച്ചാമി കൊലപാതകം ചെയ്തിട്ടില്ല. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. എന്നാൽ പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ സാക്ഷി മൊഴികളിൽ നാലാമത്തെയും (ടോമി ദേവസി) നാൽപ്പതാമത്തെയും (അബ്ദുൾ ഷുക്കൂർ) സാക്ഷികൾ പറയുന്നത് സൗമ്യ രക്ഷപ്പെടാനായി ട്രെയിനിൽ…
Read Moreരാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ന്യൂഡല്‍ഹി: രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാലു സുപ്രധാന നഗരങ്ങളിലെ 22 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അധികൃതര്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.കുടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചു. ജമ്മു–കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ അതാത് സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സിഐഎസ്എഫ്, പാരാമിലിറ്ററി ഫോഴ്സ് എന്നിവര്‍ക്കും കത്ത്…
Read Moreസര്‍ജിക്കല്‍ സ്‌ട്രൈക്ക്: കേജ്‌രിവാള്‍ മലക്കം മറിയുന്നു.
ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മലക്കം മറിയുന്നു. സംഭവത്തില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയവുമില്ലെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമാണ് കേജ്‌രിവാളിന്റെ ഇപ്പോഴത്തെ നിലപാട്. ഭിന്നതകളെ മാറ്റി വച്ച് സൈന്യത്തോടൊപ്പം നില്‍ക്കണം. രാഷ്ട്രീയം നോക്കാതെ രാജ്യമൊന്നാകെ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകണമെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പാക് അധീന കശ്മീരില്‍ ഭാരത സൈന്യം സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയതിന് കേജ്‌രിവാള്‍ തെളിവ് ആവശ്യപ്പെട്ടത് വിവാദത്തിന് വഴിവച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കേജ്‌രിവാളിന്റെ മലക്കം മറിച്ചില്‍. നിലപാടില്‍ മാറ്റം വരുത്തിയ കേജ്‌രിവാള്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്താനും മറന്നില്ല. ‘ഖൂന്‍ കി…
Read Moreആർക്കിടെക്ട് അടക്കം ഏഴുപേർക്കെതിരെ എഫ് ഐ ആർ ;ബെംഗളൂരു ചരിത്രത്തിലാദ്യമായി ആർക്കിടെക്ടിനെതിരെ കേസ് !
ബെംഗളൂരു: ബെല്ലന്തൂർ സെൻട്രൽ മാളിനടുത്ത് രണ്ട് ദിവസം മുൻപ് നിർമ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകരുകയും മുന്നു പേർ മരിക്കാനിടയാവുകയും ചെയ്ത സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.ഇതുമായി ബന്ധപ്പെട്ട നടപടികൾ പോലീസ് തുടങ്ങിക്കഴിഞ്ഞു.പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ഒരു പേര് ബിൽഡിംഗിന്റെ ആർകിടെക്റ്റിന്റേതാണ്. അനുമതി ലഭിച്ചതിൽ നിന്നും മാറി നിർമാണം നടത്തുന്നത് ഒഴിവാക്കേണ്ടത് ആർകിടെക്ടിന്റെയും ധർമ്മമാണെന്നാണ് പോലീസ് ഭാഷ്യം. കെട്ടിടത്തിന്റെ സഹഉടമയായ ശ്രീനിവാസലു റെഡ്ഡി (41) യും അറസ്റ്റിലായി.ബെംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമായാണ് കെട്ടിട അപകടവുമായി ബന്ധപ്പെട്ട് ആർകിടെക്റ്റിനെതിരെ നടപടിയെടുക്കുന്നത്. വൈറ്റ്ഫീൽഡ് റോഡിലെ കെ…
Read More