സൗമ്യ വധക്കേസ് പ്രോസിക്യൂഷന് വീഴ്ച പറ്റി.

ന്യൂഡൽഹി : സൗമ്യ വധക്കേസിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദച്ചാമി കൊലപാതകം ചെയ്തിട്ടില്ല. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. എന്നാൽ പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ സാക്ഷി മൊഴികളിൽ നാലാമത്തെയും (ടോമി ദേവസി) നാൽപ്പതാമത്തെയും (അബ്ദുൾ ഷുക്കൂർ) സാക്ഷികൾ പറയുന്നത് സൗമ്യ രക്ഷപ്പെടാനായി ട്രെയിനിൽ നിന്ന് എടുത്തുചാടി എന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്

കോടതിയുടെ നീരീക്ഷണത്തെ തുടര്‍ന്ന് കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഹര്‍ജി ഈ മാസം പതിനേഴിലേക്ക് മാറ്റി. ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതിയും നൽകിയ പുനപരിശോധനാ ഹർജികളാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

തുറന്ന കോടതിയിലായിരുന്നു കേസിന്റെ വാദം കേൾക്കൽ. കെ.ടി.എസ് തുളസിയാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്. നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts