തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഒരുഘട്ടത്തില്‍ വകുപ്പ് മാറ്റം മാത്രം മതിയെന്ന നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. അതേസമയം രാജി സംബന്ധമായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന്‍ എകെജി സെന്റര്‍ വിട്ടത്. അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്നാണ് മന്ത്രിസഭയിലെ രണ്ടാമനെന്ന് പറയാവുന്ന ജയരാജന്‍ പടിയിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ജയരാജന്റെ രാജിയുമായി…
Read MoreMonth: October 2016
ദീപാവലി യാത്ര: കർണാടക ആർ ടി സി 6 സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു.
ബെംഗളൂരു : ഒക്ടോബർ 31 ന് ആണ് ദീപാവലിയുടെ അവധി അടുത്ത ദിവസം ഒന്നാം തീയതി “കർണാടക രാജ്യോത്സവ ” അവധിയും രണ്ടും ചേരുമ്പോൾ ശനിയാഴ്ച മുതൽ നാലു ദിവസത്തെ അവധി ലഭിക്കും. അതു കൊണ്ട് തന്നെ വെളളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാകും എന്നത് എല്ലാവർക്കും അറിയുന്ന കാര്യം. വെള്ളിയാഴ്ചയിലെ (ഒക്ടോബർ 28)പതിവ് സർവ്വീസുകളുടെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം കർണാടക ആർ ടീ സി ദീപാവലി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. എന്നാൽ…
Read Moreഹര്‍ത്താല്‍ പൂര്‍ണം.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച സംസ്ഥാന വ്യാപകമായി ബിജെപി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. ഇന്നലെ കൊല്ലപ്പെട്ട രമിത്തിന്റെ സംസ്കാരം ഇന്ന് നടക്കും. തുടര്‍ച്ചയായ രണ്ട് കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. ഇന്നലെ രാത്രി കോഴിക്കോട് ഒരു ബിജെപി പ്രവര്‍ത്തകന്റെ കട കത്തിച്ചു. രാവിലെ ആറു മണിക്ക് തുടങ്ങിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് എല്ലായിടത്തും പൂര്‍ണ്ണമാണ്. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുന്നുണ്ട്. ഇന്നലെ അര്‍ദ്ധ രാത്രി കോഴിക്കോട് പെരുവയലില്‍ ഒരു ബിജെപി…
Read Moreനിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന.
നിയമന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചന.വിവാദം കൂടുതല്‍ രൂക്ഷമാവുകയും വിജിലന്‍സ് ത്വരിതാന്വേഷണം ആരംഭിക്കാന്‍ സാധ്യതയുള്ളതായും കാണുന്ന സാഹചര്യത്തിലാണ് ജയരാജന്റെ തീരുമാനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമാണ് രാജിവെയ്ക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നതെന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം വിശദമായി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിക്കും സര്‍ക്കാറിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ജയരാജന്റെ തീരുമാനം. ഇന്ന് രാവിലെ നടന്ന…
Read Moreഅവസാനം സ്വകാര്യ ബസുകളുടെ പകല്‍ കൊള്ളക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു.
ബെന്ഗളൂരു : തിരക്കേറിയ ദിവസങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സ്വകാര്യബസുകള്‍ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു.നവരാത്രിയും മറ്റു ഉത്സവങ്ങളും വന്നതോടെ രണ്ടും മൂന്നും ഇരട്ടിയാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതുകൊണ്ടാണ് നടപടിക്കൊരുങ്ങുന്നത്. യാത്ര തിരക്കുള്ള ദിവസങ്ങളില്‍ 15% വര്‍ധന വരുത്താന്‍ ബസുകള്‍ക്ക് അവകാശമുണ്ട് എന്നാല്‍ രണ്ടും മൂന്നും ഇരട്ടി വാങ്ങുന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പരാതിയെ തുടര്‍ന്ന് ഏതാനും ബസുടമകള്‍ ക്ക് എതിരെ കേസെടുത്തിട്ടുണ്ട്,ശക്തമായ നടപടി തുടരും എന്നും അറിയിച്ചു. കേരളം അടക്കമുള്ള…
Read Moreകേരളത്തിൽ നാളെ ഹർത്താൽ
കണ്ണൂർ: നാളെ സംസ്ഥാനത്ത് ബിജെപി ഹര്ത്താൽ. കണ്ണൂർ പിണറായിയിൽ ബിജെപി പ്രവര്ത്തകൻ വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മണി മുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താൽ. അവശ്യസർവീസുകളെയും പാൽ, പത്രം തുടങ്ങിയവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ പിണറായിയിൽ പുത്തൻകണ്ടം ക്വട്ടേഷന് സംഘത്തിന്റെ ഡ്രൈവറായ രമിത്താണ് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, സംഘര്ഷാവസ്ഥ കണക്കിലെടുത്ത് കൂത്തുപറമ്പിൽ മൂന്നു ദിവസത്തെ നിരോധനാജഞ…
Read Moreസി പി എം പ്രവര്ത്തകന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകനും വധിക്കപ്പെട്ടു;കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍ ആഹ്വാനം.
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുകയാണെന്നും, സര്‍ക്കാരിതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നാളെ ഹര്‍ത്താലചരിക്കുന്നതെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇന്ന് രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും…
Read Moreഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ചെങ്കോട്ടയിലും പരിസരങ്ങളിലുമായി തൊണ്ണൂറോളം എന്‍എസ്ജി കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് തലസ്ഥാനത്തെ മറ്റു പ്രധാനയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്ക് അധീന കശ്മീരിനെ കുറിച്ചും ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെ കുറിച്ചും മോദി പ്രസംഗിച്ചത് ചെങ്കോട്ടയില്‍ വച്ചായിരുന്നു. ഇത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഉറി ഭീകരാക്രമണത്തിന് ബദലായി ഭാരത സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ പശ്ചാത്തലത്തില്‍ ഭീകരാക്രമണ ഭീഷണിയെ കൂടുതല്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
Read Moreവാഹന പിഴയടക്കാൻ ഇനി ആർ ടി ഓഫീസിൽ പോകേണ്ട,ക്യൂ നിൽക്കേണ്ട.ഓൺലൈൻ പേമെന്റ് സംവിധാനം നിലവിൽ വന്നു.
ബെംഗളൂരു : നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ ഒരു പിഴവെങ്കിലും വരുത്താത്തവർ ചുരുക്കമാവും ചിലത് അറിഞ്ഞു കൊണ്ടും ചിലത് അറിയാതെയും.പിഴയടക്കാൻ ഉള്ള കടലാസ് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അടുത്ത ജോലി ആർ ടി ഒഫീസ് കണ്ടെത്തുക എന്നതും, അവിടെ ചെന്നാലോ നീണ്ട നിര.ഈ പ്രശ്നം ഒഴിവാക്കാൻ പരിഷ്കരിച്ച വെബ് സൈറ്റുമായി ബെംഗളൂരു ഗതാഗത വകുപ്പ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു. വാഹന നികുതിയും പിഴയും ഫീസുമെല്ലാം ഈ സംവിധാനത്തിലൂടെ അടക്കാൻ കഴിയും.17 ബാങ്കുകളുടെ ഇൻറർനെറ്റ് ബാങ്കിങ്ങുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പോർട്ടൽ വഴിയുള്ള ഇടപാട് സുരക്ഷിതമാണ് എന്ന് മാത്രമല്ല മണിക്കൂറുകളോളം ആർ…
Read Moreജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ ധനമന്ത്രി പനീർസെല്‍വത്തിന്
ചെന്നൈ: മുഖ്യമന്ത്രിയായി ജയലളിത തുടരുമെന്നും മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പനീര്‍സെല്‍വത്തിന് നല്‍കിയതായും വ്യക്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ ഉത്തരവിറക്കി.മന്ത്രിസഭായോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള ചുമതലയും പനീര്‍സെല്‍വത്തിന് നല്‍കി. ജയലളിത കൈകാര്യം ചെയ്തിരുന്ന പൊതുഭരണം, ആഭ്യന്തരം, ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, പൊലീസ്, ജില്ലാ ഭരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് പനീര്‍സെല്‍വത്തിന് കൈമാറിയത്. ജയലളിത അതിതീവ്ര വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
Read More