ദീപാവലി യാത്ര: കർണാടക ആർ ടി സി 6 സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു : ഒക്ടോബർ 31 ന് ആണ് ദീപാവലിയുടെ അവധി അടുത്ത ദിവസം ഒന്നാം തീയതി “കർണാടക രാജ്യോത്സവ ” അവധിയും രണ്ടും ചേരുമ്പോൾ ശനിയാഴ്ച മുതൽ നാലു ദിവസത്തെ അവധി ലഭിക്കും. അതു കൊണ്ട് തന്നെ വെളളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാകും എന്നത് എല്ലാവർക്കും അറിയുന്ന കാര്യം.

വെള്ളിയാഴ്ചയിലെ (ഒക്ടോബർ 28)പതിവ് സർവ്വീസുകളുടെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം കർണാടക ആർ ടീ സി ദീപാവലി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

എന്നാൽ കേരള ആർ ടീ സി യുടെ പതിവ് സർവ്വീസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചെങ്കിലും സ്പെഷൽ അടുത്ത ആഴ്ച മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

കർണാടക ആർ ടീ സി യുടെ സപെഷലുകളിലെ ടിക്കറ്റ് തീരുന്ന മുറക്ക് പുതിയവ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. കേരള ആർ ടീ സി യുടെ തെക്കൻ കേരളത്തിലേക്കുള്ള സപെഷൽ സർവ്വീസുകൾ മൈസൂർ വഴിയാണ് നടത്തുന്നത്, തമിഴ്നാട് പെർമിറ്റ് ബസുകൾ ഇല്ലാത്തതാണത്രേ കാരണം.എന്നാൽ കർണാടക ആർ ടീ സി യുടെ തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളെല്ലാം സേലം കോയമ്പത്തൂർ വഴിയാണ് അത് കൂടുതൽ സമയലാഭം ഉണ്ടാക്കുന്നു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

അതേ സമയം സ്വകാര്യ ബസുകൾ അവരുടെ സ്ഥിരം പകൽകൊള്ള ആരംഭിച്ചു. ഒക്ടോബർ 28 ന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള മൾട്ടി ആക്സിൽ ബസ് ഒരു സീറ്റിന് ഈടാക്കുന്നത് 2300 മുതൽ 2600 വരെ. സ്പെഷൽ ട്രെയിൻ അനുവദിക്കാതെയുള്ള റെയിൽവെയുടെ “സഹകരണ” മനോഭാവവും ഇതിനാക്കം കൂട്ടുന്നു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts