തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.
ഒരുഘട്ടത്തില്‍ വകുപ്പ് മാറ്റം മാത്രം മതിയെന്ന നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്.
അതേസമയം രാജി സംബന്ധമായ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജയരാജന്‍ എകെജി സെന്റര്‍ വിട്ടത്.
അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്നാണ് മന്ത്രിസഭയിലെ രണ്ടാമനെന്ന് പറയാവുന്ന ജയരാജന്‍ പടിയിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ മാധ്യമങ്ങളെ കാണും.
രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, തോമസ് ഐസക്, എ.കെ.ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിമര്‍ശനം. സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയ നടപടിയാണ് ജയരാജന്‍ ചെയ്തതെന്നായിരുന്നു മന്ത്രിമാരുടെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ജയരാജന്റെ രാജി പ്രഖ്യാപനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.