സി പി എം പ്രവര്ത്തകന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകനും വധിക്കപ്പെട്ടു;കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍ ആഹ്വാനം.

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുകയാണെന്നും, സര്‍ക്കാരിതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നാളെ ഹര്‍ത്താലചരിക്കുന്നതെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു

ഇന്ന് രാവിലെ 10.30ഓടെ പിണറായി ടൗണിലെ പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് രമിത്തിനു നേരെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ഇന്നലെ രാത്രി രണ്ട് ബിജെപി പ്രവര്‍ത്തകുടെ വീടുകള്‍ക്ക് നേരെ ബോംബെറുണ്ടായി. പാതിരിയാട് ലെനിന്‍ സെന്ററിന് സമീപം താമസിക്കുന്ന പവിത്രന്റെ വീടിന് നേരെയും അമൃത സ്‌കൂളിന് സമീപത്ത് താമസിക്കുന്ന രോഷിത് ബാബുവിന്റെ വീടിന് നേരെയുമാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിത്തെറിച്ച ചീളുകള്‍ തറിച്ച് പരിക്കേറ്റ പവിത്രന്റെ മകന്‍ സ്വാദി (17)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  കഠിനവെയിലിൽ വെന്തുരുകി ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ; ജോലിസമയം ക്രമീകരിക്കണമെന്ന് ആവശ്യം

പാതിരിയാട്, പടുവിലായി, വളാങ്കിച്ചാല്‍ മേഖലയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us