വാഹന പിഴയടക്കാൻ ഇനി ആർ ടി ഓഫീസിൽ പോകേണ്ട,ക്യൂ നിൽക്കേണ്ട.ഓൺലൈൻ പേമെന്റ് സംവിധാനം നിലവിൽ വന്നു.

ബെംഗളൂരു : നഗരത്തിൽ വാഹനം ഓടിക്കുമ്പോൾ ഒരു പിഴവെങ്കിലും വരുത്താത്തവർ ചുരുക്കമാവും ചിലത് അറിഞ്ഞു കൊണ്ടും ചിലത് അറിയാതെയും.പിഴയടക്കാൻ ഉള്ള കടലാസ് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അടുത്ത ജോലി ആർ ടി ഒഫീസ് കണ്ടെത്തുക എന്നതും, അവിടെ ചെന്നാലോ നീണ്ട നിര.ഈ പ്രശ്നം ഒഴിവാക്കാൻ പരിഷ്കരിച്ച വെബ് സൈറ്റുമായി ബെംഗളൂരു ഗതാഗത വകുപ്പ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു.

വാഹന നികുതിയും പിഴയും ഫീസുമെല്ലാം ഈ സംവിധാനത്തിലൂടെ അടക്കാൻ കഴിയും.17 ബാങ്കുകളുടെ ഇൻറർനെറ്റ് ബാങ്കിങ്ങുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പോർട്ടൽ വഴിയുള്ള ഇടപാട് സുരക്ഷിതമാണ് എന്ന് മാത്രമല്ല മണിക്കൂറുകളോളം ആർ ടി ഓഫീസിൽ ക്യൂ നിൽക്കുന്നതും ഒഴിവാക്കാമെന്ന് അഡീഷനൽ ഓഫീസർ ഹേമന്ദ് കുമാർ പറഞ്ഞു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

പരിഷ്കരിച്ച വെബ്സൈറ്റിൽ വാഹന നികുതി, ഡ്രൈവിംഗ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ സംബന്ധിയായ എല്ലാ വിവരങ്ങളും ലഭ്യമാണ് എന്ന് മാത്രമല്ല ബെംഗളൂരുവിലെ ടാക്സി ആട്ടോ നിരക്കുകൾ ചരക്കു വാഹനങ്ങളുടെ നിരക്കുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ഫാൻസി നമ്പരുകൾ ലഭിക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾ, വാഹനങ്ങളുടെ, വാഹന പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ മാത്രമല്ല ഓൺലൈനായി പരാതി നൽകാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

www.transport.karnataka.gov.in

എന്നതാണ് വിലാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts