മൈസുരു : രാജകീയ പാരമ്പര്യത്തിന്റെ മഹിമയുമായി ദസറയുടെ കലാശക്കൊട്ടിനു ചരിത്ര നഗരം ദീപ പ്രഭയില്‍ അണിഞ്ഞൊരുങ്ങി.ഇന്ന് നടക്കുന്ന സമാപന ചടങ്ങുകള്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് 12:30 നും 2.00 മണിക്കും ഇടയില്‍ മൈസുരു കൊട്ടാരത്തിലെ ചാമുണ്ഡി ക്ഷേത്രത്തില്‍ നടക്കുന്ന പൂജകള്‍ക്ക് ശേഷം കൃത്യം 02:16 നു കൊട്ടാരത്തിലെ ബാലരാമ ഗേറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളക്ക് കൊളുത്തുന്നതോടെ കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നായി ജമ്പോ സവാരി ആരംഭിക്കും.
750 കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത സിംഹാസനതിലേക്ക് ചാമുണ്ഡി ദേവിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നതോടെ അമ്പാരി ആനയായ അര്‍ജുന ഹൌടയുമായി മുന്‍നിരയിലെത്തും.തുടര്‍ച്ചയായി നാലാം വര്‍ഷമാണ് അര്‍ജുന ഹൌട പല്ലക്കില്‍ എടുക്കുന്നത്.
ഡോ: എച് സി മഹാദേവപ്പ,എച് എസ് മഹാദേവ പ്രസാദ്,തന്‍വീര്‍ സെട്ട് വോടയാര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശി യദുവീര്‍ കൃഷ്ണ ദത്ത ചാമ രാജാ വോടയാര്‍ ,പത്നി ത്രിഷ കുമാരി,മഹാറാണി പ്രമോദ ദേവി എന്നിവരും ഉത്ഘാടന ചടങ്ങില്‍ ഉണ്ടാകും.
കര്‍ണാടകയുടെ തനതു പാരമ്പര്യം നിറഞ്ഞു നില്ക്കുന്ന 42 നിശ്ചല ദൃശ്യങ്ങളാണ് അരങ്ങേറുക.30 ജിലകള്ക്ക് പുറമേ 12 സര്‍ക്കാര്‍ വകുപ്പുകളുടെയും ദൃശ്യങ്ങള്‍ ഉണ്ടാകും.അഞ്ചു മണിക്കൂര്‍ നീണ്ടു നിക്കുന്ന സവാരിക്ക് സമാപനം കുറിച്ചുകൊണ്ട് ബന്നിമണ്ഡലം ഗ്രൗണ്ടില്‍ രാത്രി എട്ടിന് മനോഹരമായ ടോര്‍ച് ലയിറ്റ് പരേഡ് നടക്കും.ഗവര്‍ണര്‍ വാജു ഭായി വാല ഉത്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.പൊതുജനങ്ങള്‍ക്കു ഉള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്.സുരക്ഷക്കായി 4000 പോലീസ് കാരെ ആണ് നിയമിച്ചിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.