ബെംഗളുരു : കാവേരി വിഷയവുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന ബസ് സർവീസുകൾ കേരള ആർടി സി ഇന്നു മുതൽ പുനരാരംഭിക്കും.പതിവുപോലെ 45 ബസുകൾ ബെംഗളൂരുവിൽ നിന്ന് കേരളത്തിന്റെ പല ഭാഗത്തേക്ക് പുറപ്പെടും.വെള്ളിയാഴ്ച എന്ന നിലക്ക് കേരളത്തിലേക്ക് വളരെയധികം തിരക്കുള്ള ദിവസമാണ് ഇന്ന്, ദക്ഷിണ കേരളത്തിലേക്കുള്ള ബസുകൾ സേലം കോയമ്പത്തൂർ വഴി തന്നെ ഓടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അതികൃതർ. മാണ്ഡ്യയിൽ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണെങ്കിലും മലബാർ ഭാഗത്തേക്കുളള ബസുകൾ മുടങ്ങില്ല. ഇന്നു നടക്കുന്ന നിയമസഭാ സമ്മേള ന ത്തിന് ശേഷം എന്തെങ്കിലും അക്രമസംഭവങ്ങൾ നടക്കുകയാണെങ്കിൽ ഈ…
Read MoreMonth: September 2016
കാൺപൂർ ടെസ്റ്റ്:ഒന്നാം ദിനം സന്ദർശകർക്ക് മേൽക്കൈ;പുജാരയ്ക്കും മുരളിക്കും അര്‍ദ്ധസെഞ്ച്വറി
കാണ്‍പുര്‍: നിർണ്ണായകമായ 500 റാമത് ടെസ്റ്റിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിട്ടുണ്ട്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയിയും മികച്ച തുടക്കമാണ് നല്‍കിയത്.109 പന്തില്‍ 62 റണ്‍സ് നേടിയ പൂജാരയും 170 പന്തില്‍ 65 റണ്‍സ് നേടിയ വിജയിയും പുറത്തായതോടെ ഇന്ത്യ താളം കണ്ടെത്താന്‍ വിഷമിച്ചു.ക്യാപ്റ്റന്‍ വിരാട് കോലി 9 റണ്‍സിനും അജിങ്ക്യെ…
Read Moreആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ;ജനജീവിതം ദുസ്സഹമായി
ഗുണ്ടൂര്‍ :ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ തുടരുന്നു.ഇന്നലെ മുതൽ ആരംഭിച്ച മഴ കനത്തതോടെ ജനജീവിതം സ്തംഭിച്ചു.സംസ്ഥാനത്തെ പ്രധാന സിറ്റികൾ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്.ഹൈദരാബാദിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഗുണ്ടുർ -ഹൈദരാബാദ് റോഡിലൂടെ ഉള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.കേരളത്തിലേയ്ക്കുള്ള ശബരി എക്‌സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു.വിജയവാഡ, ഗുണ്ടൂര്‍, കുര്‍നൂല്‍, കാക്കിനട എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായിരിക്കുകയാണ്.
Read Moreമുംബൈയിൽ അതീവ ജാഗ്രതാ നിർദേശം;ആയുധധാരികളെ കണ്ടെന്ന് സ്കൂൾ വിദ്യാർഥികൾ
മുംബൈ: മുംബൈയിലെ ഉറാൻ മേഖലയിൽ നാവിക ആസ്ഥാനത്തിനു സമീപം കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികളെ കണ്ടെന്ന സ്കൂൾ വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലിൽ മുംബൈയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഉറാനിലെ നാവികസേന പരിസരത്തു ശക്തമായ തിരച്ചിൽ ആരംഭിച്ചു.മഹാരാഷ്ട്ര പോലീസിനും ഭീകര വിരുദ്ധ സേനയ്ക്കും പ്രതേക നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖം മറച്ച നിലയിൽ കറുത്ത വസ്ത്രമണിഞ്ഞ അഞ്ചു ആയുധധാരികളെയാണ് കുട്ടികൾ കണ്ടതെന്ന് സ്കൂൾ അധികൃതരെ അറിയിച്ചത്.ഉച്ച സമയം 11 മണിയോടെ ആണ് കുട്ടികൾ അവരെ കണ്ടത്.സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും നടപടികൾ സ്വീകരിച്ചതായും നാവികസേന വ്യക്തമാക്കി.മുംബൈയിലെ എല്ലാ വ്യോമസേനാ യൂണിറ്റുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാവിക ആസ്ഥാനത്തു…
Read More43 ദിവസത്തെ ദസറ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഈ ശനിയാഴ്ച തിരി തെളിയും; 1000 സ്റ്റാളുകൾ ;ഉത്ഘാടകൻ സാൻഡൽവുഡ് താരം കിച്ചാ സുദീപ.
മൈസൂരു : ദസറയോടനുബന്ധിച്ച് ഉള്ള ഷോപ്പിംഗ് ഫെസ്റ്റിവലിന് 24 ന് കർട്ടൻ ഉയരും നവംബർ 5 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ കിച്ചാ സുദീപ മേള ഉൽഘാടനം ചെയ്യും.വിവിധ സമ്മാന പദ്ധതികളാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത എന്ന് സംഘാടകർ അറിയിച്ചു. വെബ് ടാക്സി സർവ്വീസ് ഓപ്പറേറ്റർമാരായ യുബർ മേള കാണാൻ വരുന്നവരെ സൗജന്യമായി സ്ഥലത്ത് എത്തിക്കും എന്നറിയിച്ചു.കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റ്, മൈസൂരു ട്രാവൽസ് അസോസിയേഷൻ, മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, മെസൂരു ജ്വല്ലേഴ്സ് അസോസിയേഷൻ എന്നിവരാണ്…
Read Moreലക്ഷങ്ങള്‍ പൊടിച്ചു ഓണമാഘോഷിക്കുന്ന ബെന്ഗളൂരു മലയാളികള്‍ക്കിടയില്‍ വ്യത്യസ്ത രീതിയില്‍ ഓണമാഘോഷിക്കാന്‍ ബി എം എഫ്.
ബെംഗളൂരു:ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്തംബർ 25 ഞായറാഴ്ച കാർമലാരം ആശാ ഭവൻ വൃദ്ധ സദനത്തിലെ അമ്മമാരോടൊപ്പമാണ് ബിഎം എഫ് ന്റെ ഈ കാരുണ്യ സ്പർശമുള്ള മറ്റൊരു സേവന മാതൃക. അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണം,വിപുലമായ ഓണസദ്യ,ഏതാനും കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതായിരിക്കും.ആഘോഷത്തിൽ പങ്കെടുക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർ ഈ മാസം 23 നു മുൻപായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഉണ്ണികൃഷ്ണൻ: +91 9986326575 പ്രജിത്ത് :+91 9886976755 പ്രകാശ്: +91…
Read Moreനിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം 20 തീവ്രവാദികളെ വധിച്ചു ?
ഇന്ത്യയുടെ പ്രത്യേക സേന പാക് അധീന കശ്മീരിന്റെ നിയന്ത്രണ രേഖ കടക്കുകയും 20 തീവ്രവാദികളെ വധിച്ചതായും ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,ദി ക്യുയെന്റ്റ് ന്റെ അഭിപ്രായത്തില്‍ പാരമിലിറ്ററി ഫോര്‍സിന്റെ 18-20 സൈനികര്‍ നിയന്ത്രണ രേഖ മറികടന്നു ഹെലികോപ് ടറില്‍ പറന്നു ഇറങ്ങുകയും തീവ്രവാദികളുടെ താവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു .200 പേര്‍ക്ക് പരിക്കുണ്ട്. 20 -21 തീയതികളില്‍ ആണ് ഈ സംഭവം നടന്നത് എന്നാണ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മറ്റു വിശ്വസനീയമായ പോര്‍ട്ടലുകള്‍ ആരും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,അതുകൊണ്ടുതന്നെ…
Read Moreവാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്ത് ഇന്ത്യൻ വിദ്യാർത്ഥികൾ കോടതിയിൽ
ന്യൂഡൽഹി:രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാട്സ്ആപ്പിന്റെ പുതിയ നയമായ ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്നതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു.വാട്സ്ആപ്പിന്റെ പുതിയ നയത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കമ്പനി തങ്ങളുടെ ഭാഗം വിശധീകരിച്ചു.ഉപയോക്താക്കളുടെ സ്വകാര്യതയിൽ ഒരിക്കലും കൈകടത്തില്ലെന്നും അതല്ല വാട്സ്ആപ്പിന്റെ നയമെന്നും ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.വിവരങ്ങൾ ഒരു കാരണവശാലും ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫേസ്ബുക്കുമായി പങ്കുവയ്ക്കരുതെന്ന് ഹർജിക്കാരായ കർമണ്യ സിങ് സറീൻ ,സ്രേയ സേഥി എന്നിവർക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രതിഭ.എം.സിങ് ആവശ്യപ്പെട്ടു.ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ അവർക്ക് അഭിപ്രായമറിയിക്കാൻ അവസരം കൊടുക്കണമെന്നും അതുപോലെ വാട്സ്ആപ്പിൽ നിന്നും മുഴുവനായി വിട്ടുപോയ ഉപയോക്താക്കളുടെ വിവരങ്ങൾ സെർവറിൽ…
Read Moreഅഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുന്നു:ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുന്നു.ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്നു കാണ്‍പൂരില്‍ തുടക്കമാകും. മൂന്നു മത്സരങ്ങളാണ് പരന്പരയില്‍ ഉള്ളത്. രണ്ടാം ടെസ്റ്റ് 30 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ എട്ടു മുതല്‍ ഇന്‍ഡോറിലും നടക്കും.കാണ്‍പൂരിലാണ് ആദ്യ മത്സര0 .സ്പിന്‍ കരുത്തിലാണ് ഇരു ടീമുകളും പ്രതീക്ഷ വയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നിവരാകും സ്പിന്‍ വിഭാഗം കൈാര്യം ചെയ്യുക. കിവീസിനായി ഇന്ത്യയില ആദ്യമായി കളിക്കാനെത്തുന്ന ഇഷ് സോധി, മിച്ചല്‍…
Read Moreകല്യൺ നഗറിൽ നിന്ന് കേരള ആർ ടി സി ബസ് സർവീസ് ഉടൻ.
ബെംഗളൂരു: ലിംഗരാജപുരം, ബാനസവാ ഡി, ഹെന്നൂർ ,കൊത്തന്നൂർ, കെ ആർ പുരം, നാഗവാര തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികൾക്ക് ഉപകാരമാകുന്ന വിധത്തിൽ കല്യൺ നഗറിൽ നിന്ന് കേരള ആർടിസി ബസ് സർവീസ് ആരംഭിക്കും. കോഴിക്കോട് കണ്ണൂർ എറണാകുളം എന്നിവിടങ്ങളിലേക്കുള്ള ബസുകൾ ആണ് ഇവിടെ നിന്ന് പുറപ്പെടുക. കല്യൺ നഗർ ബി എം ടി സി ഡിപ്പോയിൽ നിന്നായിരിക്കും ബസുകൾ പുറപ്പെടുക. എന്ന് ആരംഭിക്കാൻ കഴിയും എന്നത് പിന്നീട് അറിയിക്കും. നിലവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റ് ,ശാന്തിനഗർ, കലാശിപ്പാളയം, കോറമംഗല, പീനിയ എന്നിവിടങ്ങളിൽ നിന്നാണ് കേരള…
Read More