ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ;ജനജീവിതം ദുസ്സഹമായി

ഗുണ്ടൂര്‍ :ആന്ധ്രയിലും തെലുങ്കാനയിലും കനത്ത മഴ തുടരുന്നു.ഇന്നലെ മുതൽ ആരംഭിച്ച മഴ കനത്തതോടെ ജനജീവിതം സ്തംഭിച്ചു.സംസ്ഥാനത്തെ പ്രധാന സിറ്റികൾ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്.ഹൈദരാബാദിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ഗുണ്ടുർ -ഹൈദരാബാദ് റോഡിലൂടെ ഉള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.

മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.കേരളത്തിലേയ്ക്കുള്ള ശബരി എക്‌സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു.വിജയവാഡ, ഗുണ്ടൂര്‍, കുര്‍നൂല്‍, കാക്കിനട എന്നീ പ്രദേശങ്ങളിലെല്ലാം കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം ദുഷ്‌കരമായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts