കാൺപൂർ ടെസ്റ്റ്:ഒന്നാം ദിനം സന്ദർശകർക്ക് മേൽക്കൈ;പുജാരയ്ക്കും മുരളിക്കും അര്‍ദ്ധസെഞ്ച്വറി

കാണ്‍പുര്‍: നിർണ്ണായകമായ 500 റാമത് ടെസ്റ്റിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് നേടിയിട്ടുണ്ട്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്‍സുമായി ഉമേഷ് യാദവുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയിയും മികച്ച തുടക്കമാണ് നല്‍കിയത്.109 പന്തില്‍ 62 റണ്‍സ് നേടിയ പൂജാരയും 170 പന്തില്‍ 65 റണ്‍സ് നേടിയ വിജയിയും പുറത്തായതോടെ ഇന്ത്യ താളം കണ്ടെത്താന്‍ വിഷമിച്ചു.ക്യാപ്റ്റന്‍ വിരാട് കോലി 9 റണ്‍സിനും അജിങ്ക്യെ രഹാനെ 18 റണ്‍സിനും മടങ്ങി.76 പന്തില്‍ അശ്വന്‍ 40 റണ്‍സടിച്ചപ്പോള്‍ 67 പന്തില്‍ 35 റണ്‍സായിരുന്നു രോഹിത് ശര്‍മ്മയുടെ സംഭാവന.കിവീസിനു വേണ്ടി മിച്ചല്‍ സാന്റ്‌നര്‍ 20 ഓവറില്‍ 77 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.17 ഓവറില്‍ 57 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടും ന്യൂസിലന്‍ഡ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.പിച്ചിന്‍െറ സ്വഭാവം മുന്‍കൂട്ടിക്കണ്ട്  ന്യൂസിലന്‍ഡ് മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിരുന്നു.അശ്വിന്‍ ഉള്‍പ്പെടെ ഒമ്പത് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts