ചെന്നൈ:ഇന്ത്യൻ വ്യോമസേന വിമാനം എ.എൻ-32 യിൽ യാത്ര ചെയ്ത എല്ലാവരും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.ചെന്നൈയിൽ നിന്നും പോർട്ട് ബ്ളെയറിലേക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു വിമാനം അപ്രത്യക്ഷമായത്.വിമാന യാത്രക്കാരുടെ കുടുംബങ്ങൾക്ക് അയച്ച സന്ദേശത്തിലാണ് വ്യോമസേന ഇക്കാര്യം വ്യക്തമാക്കിയത്.നഷ്ടപരിഹാര നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിട്ടുനൽകാനും വ്യോമസേന അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ജൂലൈ 22 നു ചെന്നൈയിലെ താംബരം വ്യോമസേന താവളത്തിൽ നിന്ന് പുറപ്പെട്ട എ .എൻ 32 വിമാനത്തിൽ 29 യാത്രക്കാരാണുണ്ടായത്.കോഴിക്കോട് സ്വദേശികളായ വിമൽ, സജീവ് കുമാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.ഇതുവരെ നടത്തിയ അന്വേഷണത്തിൽ വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അപകടത്തെ ആരും തന്നെ അതിജീവിച്ചതായി ഇനി കരുതാനിവില്ലെന്നും വ്യോമസേന അറിയിച്ചു.വിമാനം ബംഗാൾ ഉൾക്കടലിൽ തകർന്നു വീണിരിക്കാമെന്ന സംശയത്തിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.