ശബരിമല ആചാര സംരക്ഷണമാവശ്യപ്പെട്ട് അയ്യപ്പ ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിൽ നാമജപയാത്ര നടത്തി.

ബെംഗളൂരു: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്നും ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീ അയ്യപ്പ ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിൽ നാമജപയാത്ര നടന്നു.

ഫ്രീഡം പാർക്കിൽ വൈകുന്നേരം നടന്ന നാമജപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും രാഷ്ട്രപതിക്കും നിവേദനം നൽകാനും തീരുമാനിച്ചു. കോടിക്കണക്കിന് വരുന്ന അയപ്പ ഭക്തൻമാരുടെ വിശ്വാസം സംരക്ഷിക്കണമെന്നും വിധി സുപ്രീം കോടതി പുനഃപരിശോധിക്കണമെന്നും അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെട്ടു.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ഓർഡിനൻസ് പുറപ്പെടുപ്പിക്കാൻ രാഷ്ട്രപതിയോട് നിവേദനത്തിലൂടെ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. രാഹുൽ ഈശ്വർ, സ്വാമി ഭാർഗവരാം, സ്വാമി ശിവറാം, പ്രണവാനന്ദ സ്വാമി എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts