ബെംഗളൂരു :കഴിഞ്ഞ ദിവസം നഗരത്തിൽ വെച്ച് കുത്തേറ്റ് മരിച്ച ഗൗതം എന്ന ചേർത്തല സ്വദേശിയുടെ മൃതദേഹം ബെംഗളൂരു കെ.എം.സി.സിയുടെ നേതൃത്വത്തിൽ അനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു
ജീവിതത്തിലേക്ക് പിച്ചവെക്കാൻ ആരംഭിക്കുന്നതിനു മുമ്പേ’ 19 വയസ് മാത്രം പ്രായമായ ഗൗതം ഇത്തരത്തിൽ മരണത്തെ പുൽകിയത് ഇന്നലെ മുതൽ ഇന്ന് ബോഡി നാട്ടിലേക്കയക്കുന്നത് വരെ കെ എം സി സി പ്രവർത്തകർ ആശ്രാന്ത പരിശ്രമത്തിലായിരുന്നു.
“ബന്ധുക്കൾ യാത്ര പറയുമ്പോൾ അവരുടെ മുഖഭാവങ്ങളിൽ കണ്ട ദു:ഖത്തിൽ ചാലിച്ച സംതൃപ്തി അതാണ് നമ്മുടെ ഊർജ്ജം ഇവിടെ ആരും ഒറ്റപ്പെടുന്നില്ല ഈ ഉദ്യാന നഗരിയിൽ ഏത് പാതിരാവിലും ഒറ്റപ്പെടുന്നവന് താങ്ങായി ഈ ഹരിത കാരുണ്യ പ്രസ്ഥാനമുണ്ടെന്നത് പൊതുസമൂഹത്തിന് നല്കുന്ന ധൈര്യം ചെറുതല്ല ഇന്നലെ വന്ന ബന്ധുക്കളുടെ വാക്കുകൾ മതി അവരുടെ ആ പ്രാർത്ഥന മതി ഈ കാരുണ്യ സംവിധാനത്തിന്
ഇതുമായി സഹായിച്ച് സഹകരിച്ചവർക്കെല്ലാം നന്ദി” കെ എം സി സി സെക്രട്ടറി റഹീം ചാവശ്ശേരി അറിയിച്ചു.