ബെംഗളൂരു:കാശ്മീരിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടത്തിയ ആംനെസ്റ്റി യുടെ വിവാദ ഇടപെടലിൽ ആംനെസ്റ്റിക്ക് പിന്തുണയുമായി, കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. കാശ്മീർ ജനതക്ക് പിൻതുണ നൽകുക മാത്രമാണ് ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ചെയ്തത്, രാജ്യദ്രോഹപരമായി സംഘടന എന്തെങ്കിലും ചെയ്തതായി വിശ്വസിക്കുന്നില്ല. എ ബി വി പി പ്രശ്നം വഷളാക്കാനാണ് ശ്രമിക്കുന്നത് എന്നും ആഭ്യന്തര മന്ത്രി. ബെംഗളൂരുവിൽ ആംനെസ്റ്റി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇതു വരെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയ തായി തനിക്കറിവില്ല. കാശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കുകയാണ് അവർ ചെയ്തത്. ചില…
Read MoreDay: 21 August 2016
അസാധരണ ഉത്തരവിലൂടെ സ്വാശ്രയ കോളേജുകളിലെ മുഴുവൻ മെഡിക്കൽ സീറ്റുകളും സർക്കാർ ഏറ്റെടുത്തു .ന്യുനപക്ഷ സ്ഥാപനങ്ങൾക്കും ബാധകം.ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം എന്ന് എം ഇ എസ്. മാനേജ്മെന്റുകൾ കോടതിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തു. മാനേജ്മെന്റ് ക്വാട്ടയിലും എൻആർഐ ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും. അസാധാരണ ഉത്തരവിലൂടെയാണ് സർക്കാർ നടപടി. മാനേജ്മെന്റുകൾ ധാരണക്ക് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. സ്വാശ്രയ മെഡിക്കൽ പ്രവേശന തർക്കം തുടരുന്നതിനിടെയാണ് അസാധാരണ ഉത്തരവിലൂടെ സർക്കാർ മുഴുവൻ സീറ്റുകളും ഏറ്റെടുത്തത്. സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റിൽ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയിൽ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എൻഐർഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള…
Read More” പൊളിച്ചടുക്കൽ ” ഇരകൾ ആയവരുടെ കൂട്ടായ്മയുണ്ടാക്കാൻ രാജീവ് ചന്ദ്രശേഖർ എം.പി.
ബെംഗളൂരു : കർണാടകയിൽ നിന്നുള്ള രാജ്യസഭ എം പി യും വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ ബി.ബി.എം.പിയുടെ “പൊളിച്ചടുക്കൽ” നടപടിക്ക് ഇരയായവരുടെ കൂട്ടായ്മക്ക് ശ്രമം നടത്തുന്നു. വരുന്ന 27 ന് പരിപാടികൾ കൂടിച്ചേരാമെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കാര്യപരിപാടി പിന്നീട് അറിയിക്കും.
Read Moreകൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു
കൊച്ചി വാഴക്കാലയില്‍ പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ചു. തൃപ്പൂണിത്തുറ എആര്‍ ക്യാംപിലെ ഡപ്യൂട്ടി കമാന്‍ഡന്റ് സാബു മാത്യുവാണ് മരിച്ചത്. കയ്യിലുണ്ടായിരുന്ന പിസ്റ്റലില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് കരുതുന്നത്
Read Moreനെയ്മര്‍ ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
ബ്രസീല്‍ ക്യാപ്റ്റന്‍ പദവിയില്‍നിന്ന് നെയ്മര്‍ മടങ്ങുന്നു. ബ്രസീലിന് ഒളിമ്ബിക്സ് ചരിത്രത്തിലെ ആദ്യ ഫുട്ബോള്‍ സ്വര്‍ണം നേടിക്കൊടുത്തതിന് പിന്നാലെ ഇരുപത്തിനാലുകാരനായ ക്യാപ്റ്റന്‍ നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു.ഒളിമ്ബിക്സ് സ്വര്‍ണ നേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നെയ്മര്‍ പറഞ്ഞു.കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ തോല്‍വിയുടെ ആഘാതത്തിന് ശേഷമാണ് ബ്രസീല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നെയ്മര്‍ എത്തിയിരുന്നത്.നായകനെന്ന നിലയിലുള്ള അമിത സമ്മര്‍ദ്ദമാണ് നെയ്മര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടു.
Read Moreഊര്‍ജിത് പട്ടേല്‍ പുതിയ റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍.
ന്യൂഡല്‍ഹി : റിസേര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന ഉര്‍ജിത് പട്ടേലിനെ ഗവര്‍ണര്‍ ആയി നിയമിച്ചു,ഇപ്പോഴത്തെ ഗവര്‍ണര്‍ ശ്രീ രഘുറാം രാജന് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഊര്‍ജിത് പട്ടേല്‍ നിയമിതനായത്.വരുന്ന സെപ്റ്റംബര്‍ നാലിന് അദ്ദേഹം ചുമതല ഏല്ക്കും,അടുത്ത മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കാബിനെറ്റ് സെക്രട്ടേറി അധ്യക്ഷനായുള്ള ഫിനാന്‍ഷ്യല്‍ സെക്ടര്‍ രേഗുലെറ്റൊരി അപ്പൊ യിന്മേന്റ്റ് സേര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിയമനം. യലേ സര്‍വകലാശാലയില്‍ നിന്നും പി എച്ച് ഡി യും ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എം ഫില്ലും എടുത്തിട്ടുള്ള ഉര്‍ജിത് പട്ടേല്‍ ഐ എം എഫിലും…
Read More