ദാമോദരന്റെ നിയമോപദേശക പദവി: സര്‍ക്കാരിന്റെ നിലപാട് മാറ്റം ജനങ്ങളുടെ വിജയം

കൊച്ചി: എം.കെ.ദാമോദരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശക പദവി ഏറ്റെടുക്കില്ല എന്ന സർക്കാരിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നിയമവിധേയമല്ലാതെ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പിൻവാതിലിലൂടെ നിയമോപദേശക പദവിയിലേക്ക് നിയമിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെയാണ് ഇവിടെ ഇല്ലാതാക്കിയിരിക്കുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. കോടതിയിൽ ഹര്‍ജി കൊടുത്തയുടനെ തന്നെ സർക്കാർ നിലപാടു മാറ്റിയത് നിയമന ഉത്തരവ് നിയമവിരുദ്ധമാണ് എന്ന് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ്. ഈ വിഷയത്തിൽ സർക്കാർ വൈകിയാണെങ്കിലും തെറ്റു തിരുത്താൻ തയ്യാറായത് ശ്ലാഘനീയമാണ്. നിയമവ്യവസ്ഥകളെയും പൊതുജനങ്ങളെയും അവഗണിച്ചു കൊണ്ടു…

Read More

കസബ : മമ്മൂട്ടിക്ക് നോട്ടീസ് ..

തിരുവനന്തപുരം: പുതിയ ചിത്രമായ കസബയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വനിതാകമ്മീഷന്റെ നോട്ടീസ്. നടന്‍ മമ്മൂട്ടി, സംവിധായകന്‍ നിഥിന്‍ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് ആലീസ് ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിലുടനീളം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവെന്നും അവഹേളിക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്റെ നടപടി. കെ.സി റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വനിതാകമ്മീഷന്റെ യോഗത്തിലാണ് നോട്ടീസ് അയക്കാന്‍ തീരുമാനമായത്. ആവിഷ്‌കാര സ്വാതന്ത്ര്യം സ്ത്രീകളെ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും യോഗം വിലയിരുത്തി. പെരുന്നാള്‍ റിലീസായി പുറത്തിറങ്ങിയ കസബ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് കമ്മീഷന്റെ നോട്ടീസ്. സോഷ്യല്‍ മീഡിയയിലടക്കം കസബ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

Read More

ധാര്‍വാട്‌ ഐ ഐ ടി ഉത്ഘാടനം ജൂലൈ 31 നു

ബെന്ഗളൂരു : കഴിഞ്ഞ ബജറ്റില്‍ കര്‍ണാടക ക്ക് പ്രഖ്യാപിച്ചിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജൂലൈ 31 കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ശ്രീ പ്രകാശ്‌ ജാവദേക്കര്‍ ഉത്ഘാടനം ചെയ്യും. മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ അധ്യക്ഷന്‍ ആയിരിക്കും, വാട്ടര്‍ ആന്‍ഡ്‌ ലാന്‍ഡ്‌ മാനേജ് മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ന്റെ താത്കാലിക കെട്ടിടത്തില്‍ ആണ് ഐ ഐ ടി പ്രവര്‍ത്തനം ആരംഭിക്കുന്നത് എന്ന് ഐ ഐ ടി ട്രാന്‍സിറ്റ് ക്യാമ്പ്‌ സന്ദര്‍ശിച്ച സംസ്ഥാന വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഐ ഐ ടി യുടെ സ്ഥിരമായുള്ള ക്യാമ്പസ്‌…

Read More

ദേശീയ പതാകയെ അപമാനിച്ചതിന് ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പൊലീസില്‍ പരാതി

ന്യൂഡല്‍ഹി : ദേശീയ പതാകയെ അപമാനിച്ചതിന് ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പൊലീസില്‍ പരാതി. വിജേന്ദര്‍ തന്റെ പ്രഥമ ഡബ്ള്യു ബി ഒ ഏഷ്യ പെസഫിക്ക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് മത്സരത്തില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് പരാതി.  വസുന്തര എന്‍ക്ളേവ് നിവാസിയായ ഉല്ലാസാണ് സിംഗിനെതിരെ അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.  ഓസ്ട്രേലിയക്കാരന്‍ കെറി ഹോപ്പിനെതിരായ മത്സരത്തില്‍ വിജേന്ദര്‍ ധരിച്ചിരുന്ന  മൂവര്‍ണത്തിലുള്ള ഷോര്‍ട്ട്സ്  ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്നതായിരുന്നു എന്നാണ് പരാതി. മത്സരത്തില്‍ വിജേന്ദര്‍ ധരിച്ച ഷോര്‍ട്ടിസിനു പിന്നില്‍ ഇന്ത്യന്‍ പതാകയുടെ…

Read More

വിദ്വേഷം പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് കള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ :കേന്ദ്ര അഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും വംശീയവിദ്വേഷവും പ്രചരിപ്പിച്ച വെബ്സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഇത്തരം വെബ്‌സൈറ്റുകള്‍ മൂലം നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നതായും  മന്ത്രി ലോക്സഭയില്‍ പറഞ്ഞു. ഭീകര സംഘടനകളായ അല്‍-ഖ്വയ്ദ, ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, ഐഎസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകള്‍ ആളുകളെ തങ്ങളുടെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചതിന് മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും…

Read More

വി എസ്സിന് വേണ്ടി പുതിയ നിയമം:പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം അനുവദിക്കുന്നതിനായി നിയമസഭാ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍ സഭ പാസാക്കി. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എം.എല്‍.എ പദവിയിലിരിക്കെ ക്യാബിനറ്റ് പദവിയുള്ള ഭരണപരിഷ്‌കാരകമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് വി.എസിനെ പരിഗണിക്കുമ്പോള്‍ ഇരട്ടപ്പദവി പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് ആദായകരമായ പദവിയുടെ പരിധിയില്‍ നിന്ന് ഇതിനെ ഒഴിവാക്കുന്നത്. 1951ലെ മൂലനിയമത്തിലാണ് ഭേദഗതി വരുത്തിയത്. നേരത്തെ ചര്‍ച്ചയ്‌ക്കെടുത്ത ബില്‍ സബജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് ബില്‍ പാസാക്കിയത്. ഇനി മന്ത്രിസഭ യോഗം ചേര്‍ന്ന്…

Read More

ഇനി സൗജന്യമായി ഇന്റർ നെറ്റ് ഉപയോഗിച്ചു കൊണ്ട് ബസിൽ യാത്ര ചെയ്യാം.ബി എം ടി സി യുടെ 200 ബസിൽ കൂടി വൈ ഫൈ വരുന്നു

ബെംഗളൂരു: ബാംഗളൂർ മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷന്റെ 200 എ സി ബസുകളിൽ കൂടി വൈ ഫൈ സംവിധാനം വരുന്നു .വിമാനത്താവളത്തിലേക്കുള്ള എസി. സർവീസ് ആയ വായു വജ്ര ,സിറ്റി എസി സർവ്വീസ് ആയ വജ്ര തുടങ്ങിയ ബസുകളിൽ വൈ ഫൈ സംവിധാനം ഏർപ്പെടുത്താനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. സൗജന്യ വൈഫൈ സംവിധാനം കൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത നികത്താൻ ബസിനുള്ളിൽ പരസ്യ ഡിസ്പ്ലേകൾ സഥാപിക്കാനും പദ്ധതി ഉണ്ട് . അഞ്ച് വർഷം മുൻപ് 60 വായു വജ്ര ബസിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കിയ…

Read More

ജസ്റ്റിസ്‌ ലോധ (C&B) ബി സി സി ഐ (ഡക്ക്)

ന്യൂഡല്‍ഹി : ബിസിസിഐക്ക് കനത്ത തിരിച്ചടിയായി ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്ക് സുപ്രീംകോടതിയുടെ അംഗീകാരം. പ്രവര്‍ത്തനത്തിലെ സുതാര്യത മറച്ചുവയ്ക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങളുടെ അവസാനമാണ് സുപ്രീംകോടതിയുടെ വിധിയിലൂടെയുണ്ടായത്. ബിസിസിഐക്ക് വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയ ഐപിഎലിലെ വാതുവയ്പ് വിവാദത്തോടെയാണ് സുപ്രീംകോടതി ഇന്ത്യന്‍ ക്രിക്കറ്റ് നടത്തിപ്പില്‍ ഇടപെട്ടത്. ഐപിഎലിലെ മുന്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകളുടെ ഉടമസ്ഥര്‍തന്നെ വാതുവയ്പില്‍ ഇടപെട്ടതായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തി. ഇതിനുശേഷമാണ് ബിസിസിഐ ശുദ്ധികലശം ലക്ഷ്യമിട്ട് കോടതി ജസ്റ്റിസ് ആര്‍ എം…

Read More

കബാലി ചോര്‍ന്നു ?

ചെന്നൈ: രജനീകാന്ത് മുഖ്യവേഷത്തിലെത്തുന്ന കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഡൌണ്‍ലോഡ് വെബ്സൈറ്റായ ടൊറന്റ് വെബ്സൈറ്റുകളില്‍ സിനിമ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സെന്‍സര്‍ കോപ്പിയാണ് പ്രചരിക്കുന്നതെന്ന് പറയുന്നു. പല സൈറ്റുകളും ഡൌണ്‍ലോഡ് ലിങ്കുകളും നല്‍കിയിട്ടുണ്ട്. അതേസമയം  ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. ജൂലൈ 22 നാണ് കബാലിയുടെ റിലീസ് ചെയ്യുക. അതുവരെ ഡൌണ്‍ലോഡിംഗ് ലിങ്കുകള്‍ വന്ന സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള  ശ്രമം തുടങ്ങിയിട്ടുണ്ട്. രജനിയുടെ ആരാധകരടക്കം അനവധിപേര്‍ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. കബാലിയുടെ ടീസര്‍ യുടുബില്‍ തന്നെ ചരിത്രമായിരുന്നു. ലക്ഷകണക്കിനാളുകളാണ്…

Read More

ആര്‍ എസ് എസ്സിന് എതിരെ ഉള്ള പരാമര്‍ശം.രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി യുടെ രൂക്ഷ വിമര്‍ശനം

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയാളികളാണ് ആർഎസ്എസ് എന്ന പരാമര്‍ശം നടത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. അതിന് തയ്യാറല്ലെങ്കിൽ വിചാരണ നേരിടാനും കോടതി ആവശ്യപ്പെട്ടു. ആരെയെങ്കിലും താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ ആരും നടത്തരുതെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ.എഫ്.നരിമാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസാണെന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. തുടർന്ന് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുണ്ഡെ ഭിവന്ദി കോടതിയിൽ മാനനഷ്ട കേസ് നൽകി. രാഹുലിനോട് നേരിട്ട് കോടതിയിൽ ഹാജരാവാൻ…

Read More
Click Here to Follow Us